ദൈവങ്ങളെ പ്രഭാതത്തിൽ ഉറക്കത്തിൽ നിന്ന് ഉണർത്തുന്നതിനെ പള്ളിയുണർത്ത് എന്നും തമിഴിൽ ഇതിനെ തിരുപ്പള്ളിയുലൂക്കീ ( திருப்பள்ளியெழுச்சி), എന്നും പറയുന്നു.

ഒരുപാട് ഭക്തകവികളും സന്യാസിമാരും മഹാവിഷ്ണുവിനേയും പരമശിവനേയും ഉൺർത്തുവാനുള്ള കാവ്യങ്ങൾ രചിച്ചിട്ടുണ്ട്. തൊണ്ടാരഡിപ്പൊടി ആൾവാർ രചിച്ച ശ്രീ രംഗനാഥനെ കുറിച്ചുള്ളതും മണിക്കവചക്കാറുടെ ശിവനെ കുറിച്ചുള്ളതുമാണ് പ്രശസ്തം. രാമാനുജത്തിന്റെ പരമ്പരയിൽ പെട്ട ആചാര്യന്മാർ ഇവയെ സംസ്കൃതത്തിലേക്ക് ആവാഹിച്ചു.

കൗസല്യസുപ്രജ രാമ പൂർവ സന്ധ്യ പ്രവർദ്ധതേ|
ഉത്തിഷ്ഠ നരശാർദ്ദൂല കർത്തവ്യം ദൈവമഹ്നികം||

എന്നു തുടങ്ങുന്നതാണ് വെങ്കിടേശ സുപ്രഭാതം.

വാല്മീകി രാമായണത്തിൽ ബാലകാണ്ഡത്തിലേക്കാണ് ഇത് കൈചൂണ്ടുന്നത്. [1][2].യാഗം കഴിഞ്ഞ് സരയൂ നദിയുടെ തീരത്ത് ഉറങ്ങുന്ന ശ്രീരാമനേയും ലക്ഷ്മണാനേയും ഉണർത്താൻ വിശ്വാമിത്ര മഹർഷി കാവ്യം ചൊല്ലുന്നുണ്ട്. വൈഷ്ണവനായിരുന്ന മണവാള മാമുനിയുടെ ശിഷ്യനായിരുന്ന കാഞ്ചീപുരത്ത് 1361 മുതൽ 1454 വരെ ജീവിച്ചിരുന്ന [ഹസ്ത്യാദ്രിനാഥൻ]] എന്ന ഭക്തകവി രചിച്ചതാണെന്നും[3]. 1430 ൽ പ്രതിവതി ഭയങ്കര ശ്രീ അനന്താചാര്യൻ എന്നും അണ്ണങ്കരാചാര്യർ എന്നും പ്രതിവതി ഭയങ്കരം അണ്ണങ്കരാചാര്യർ എന്നും അറിയുന്ന രാമാനുജാചാര്യർ രചിച്ചതാണെന്നും പറയുന്നു.[4]

തിരുപ്പതി ദേവസ്ഥാനം 1962ൽ വി.വി.അനന്തനാരായണൻ ആലപിച്ച വെങ്കടേശ സുപ്രഭാതം റെക്കോഡ് ചെയ്യുകയുണ്ടായി. എന്നാൽ ഇതിന് വേണ്ടത്ര പ്രചാരം കിട്ടിയില്ല. [3]

എം.എസ്.സുബ്ബലക്ഷ്മി ആലപിച്ച വെങ്കടേശ സുപ്രഭാതം, ഗ്രാമഫോൺ കമ്പനി പുറത്തിറക്കിയത് 1963ലാണ്. ഇതിൽ 70 ശ്ളോകങ്ങളാണ് ഉള്ളത്. ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതും ഇതാണ്.ഈ പതിപ്പിന്റെ ശബ്ദകാസറ്റുകളാണ് എച്ച് എം വി വിറ്റുകൊണ്ടിരിക്കുന്നത്. [3]

തെക്കേഇന്ത്യയിലെ ഒരു പ്രശസ്ത ഗ്രാമഫോൺ കമ്പനി എം.എൽ.വസന്തകുമാരിയുടെ ശബ്ദത്തിൽ റെക്കോഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും എം.എസ്.സുബ്ബലക്ഷിയേക്കാൾ നന്നാവില്ലെന്നു പറഞ്ഞ് ഒഴിയുകയാണ് ഉണ്ടായത്.[3]

മറ്റു സുപ്രഭാതങ്ങൾ

തിരുത്തുക
  • ശ്രീ വിഘ്നേശ്വര സുപ്രഭാതം.[5]
  • ശ്രീ സിദ്ധിവിനായക സുപ്രഭാതം. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് വിരമിച്ച പ്രൊ.എം. രമകൃഷ്ണാഭട്ട് രചിച്ചത്. [5]
  • ശ്രീ കാശിവിശ്വനാഥ സുപ്രഭാതം. [6]
  • ശ്രീ സീതാരാമ സുപ്രഭാതം. രാമഭദ്രാചാര്യൻ രചിച്ചത്.
  1. Rambhadracharya 2009, pp. ka-kha.
  2. Murthy, K. M. K.; Rao, Desiraju Hanumanta (September 2009), Valmiki Ramayana - Book I:Bala Kanda - Book Of Youth - Chapter 23, archived from the original on 2013-06-02, retrieved May 7, 2011{{citation}}: CS1 maint: date and year (link)
  3. 3.0 3.1 3.2 3.3 വെങ്കടേശ സുപ്രഭാതം,-ശശികുമാർ കല്ലിടുംബിൽ, പേജ്8, Kerala Calling,1 May 2014 ലക്കം
  4. Balaji, Anand (February 27, 2004), "Venkatesha Suprabhatam" Translations, archived from the original on 2011-08-12, retrieved May 7, 2011
  5. 5.0 5.1 Sanskrit Documents in audio format, retrieved May 7, 2011
  6. Kashi Vishwanath Suprabhatam by M S Subbulakshmi, retrieved May 7, 2011

Rambhadracharya, Svami (January 14, 2009), Śrīsītārāmasuprabhātam (PDF) (in Sanskrit), Chitrakuta, Uttar Pradesh, India: Jagadguru Rambhadracharya Vikalang Vishvavidyalaya, archived from the original (PDF) on 2016-03-04, retrieved October 25, 2012{{citation}}: CS1 maint: unrecognized language (link)

 
Wikisource
സംസ്കൃതം വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
"https://ml.wikipedia.org/w/index.php?title=വെങ്കടേശ_സുപ്രഭാതം&oldid=3791825" എന്ന താളിൽനിന്ന് ശേഖരിച്ചത്