ഒന്നാം സ്വാതന്ത്ര്യസമരത്തിനു മുൻപ് ബ്രിട്ടീഷുകാർക്കെതിരേ നടന്ന സായുധകലാപമായ കോൾ കലാപത്തിൽ പ്രധാന പങ്കു വഹിച്ചിരുന്ന ആദിവാസി നേതാവാണ് വൃധു ഭഗത്.(ജ: 1800, റാഞ്ചി-മ: 1832)1832 ൽ ആണ് ഈ കാർഷിക കലാപം പൊട്ടിപ്പുറപ്പെട്ടത്.[1].ആദിവാസി ഭൂമി ബ്രിട്ടീഷ് അധികാരികളുടെ പിന്തുണയോടെ ഭൂൂടമകളും നാട്ടുരാജാക്കന്മാരും കയ്യടക്കുന്നതിനെതിരേ നടന്നതാണ് ഈ പ്രക്ഷോഭം. ടികോ,ചോർദാ, പിഠോരിയ എന്നീ സ്ഥലങ്ങളിൽ വൻ മുന്നേറ്റം നടത്താനും വൃധുവിനും സംഘത്തിനും കഴിഞ്ഞു. എന്നാൽ 1832 ഫെബ്രുവരി പത്തിനു ക്യാപ്റ്റൻ ഇംപേയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം തുടങ്ങിവച്ച കനത്തപ്രത്യാക്രമണത്തിൽ നൂറുകണക്കിനു പ്രക്ഷോഭകരോടൊപ്പം വൃധു ഭഗത്തും കൊല്ലപ്പെട്ടു.

1998 ൽ സിൽഗായി ഗ്രാമത്തിൽ വൃധു ഭഗത്തിന്റെ ഒരു അർദ്ധകായപ്രതിമ അനാഛാദനം ചെയ്യപ്പെടുകയുണ്ടായി.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=വൃധു_ഭഗത്&oldid=2426449" എന്ന താളിൽനിന്ന് ശേഖരിച്ചത്