വൂരി ബാങ്ക്‌

(വൂരി ബാങ്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1899-ൽ സ്ഥാപിതമായ വൂരി ബാങ്ക്‌ (Woori Bank). ദക്ഷിണ കൊറിയുടെ തലസ്ഥാനമായ സോൾനഗരം ആസ്ഥാനമായുള്ള ബാങ്ക്. കമ്മേർഷ്യൽ ബാങ്ക് ഓഫ് കൊറിയ, ഹനിൽ ബാങ്ക്, പീസ് ബാങ്ക് എന്നങ്ങനെ വിവിധ കാലങ്ങളിലായി വ്യത്യസ്ത പേരുകളിൽ അറിയപ്പെട്ട ബാങ്ക് 2002 -ലാണ് വൂരി ബാങ്ക് എന്ന പേര് സ്വീകരിച്ചത്. വൂരി ബാങ്ക്, വൂരി ഫൈനാൻഷ്യൽ ഗ്രൂപ്പിന്റെ ഒരു ഭാഗമാണ്.

വൂരി ബാങ്ക്‌
Bank
വ്യവസായംധനകാര്യ സ്ഥാപനം
സ്ഥാപിതം1899
ആസ്ഥാനംസോൾ, ദക്ഷിണ കൊറിയ
സേവന മേഖല(കൾ)ഏഷ്യ
പ്രധാന വ്യക്തി
ലീ സൂൻ വൂ, (സി.ഇ.ഓ.)
ഉത്പന്നങ്ങൾധനകാര്യ സേവനങ്ങൾ
ജീവനക്കാരുടെ എണ്ണം
15,000
വെബ്സൈറ്റ്[1]

2002-ൽ ഉത്തര കൊറിയയിലെ ഗീസിയോങ്ങ് നഗരത്തിൽ വൂരി ബാങ്കിന്റെ ശാഖ പ്രവർത്തനം തുടങ്ങി. 2009-ൽ ചൈനയിൽ യൂണിയൻ പേ ഡെബിറ്റ് കാർഡുകൾ നൽകിത്തുടങ്ങിയ ആദ്യ ദക്ഷിണ കൊറിയൻ ബാങ്കാണ് വൂരി ബാങ്ക്. 2010 മാർച്ച് മാസം ചൈനയിലെ ഷാങ്ഹായിൽ ടൂറിസം കാർഡുകൾ നൽകിത്തുടങ്ങിയ ആദ്യ വിദേശ ബാങ്കും വൂരി ബാങ്ക് ആണ്.

ഓൺ ലൈൻ ബാങ്കിംഗിന് ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ അല്ലാത്ത മറ്റു വെബ് ബ്രൗസറുകൾ ഉപയോഗിക്കാൻ ആദ്യമായി സൗകര്യമൊരുക്കിയ വൂരി ബാങ്കിന്റെ പ്രവർത്തന മേഖല ബംഗ്ലാദേശിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

കൊറിയയിലെ വിവിധ ബാങ്കുകൾ ഇന്ത്യയിലേക്ക് തങ്ങളുടെ പ്രവർത്തന മേഖല വ്യാപിപ്പക്കാനിരിക്കുന്നതായി 2011 ഏപ്രിൽ മാസം കൊറിയൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.[1]


2012 ഏപ്രിൽ മാസം ഇന്ത്യയിലെ ആദ്യ ശാഖ തുടങ്ങുവാനായി വൂരി ബാങ്ക് തിരഞ്ഞെടുത്തത് ചെന്നൈ നഗരമാണ്. [2]ഹൂണ്ടായ് മോട്ടോർസ്, ലോട്ടെ, സാംസങ്ങ് ഉൾ്‌പ്പെടെ 170-ലധികം ദക്ഷിണ കൊറിയൻ സ്ഥാപനങ്ങൾ ഉള്ളതിനാലാണ് ഇന്ത്യയിലെ ആദ്യ ശാഖ തുറക്കാനായി ചെന്നൈ നഗരം തന്നെ തിരഞ്ഞെടുക്കാൻ പ്രചോദനം നൽകിയത്. ഇന്ത്യയിൽ 35 മില്ല്യൺ ഡോളർ മൂലധന നിക്ഷേപം ചെയ്യാനിരിക്കുന്നതായി വൂരി ബാങ്ക് മേധാവി ലീ സൂൻ വൂ ശാഖയുടെ ഉദ്ഘാടനവേളയിൽ അറിയിച്ചിരുന്നു.

  1. കൊറിയ ടൈംസ് റിപ്പോർട്ട് - ഇംഗ്ലീഷ്‌
  2. വൂരി ബാങ്കിന്റെ ഇന്ത്യയിലെ ആദ്യ ശാഖ ചെന്നൈയിൽ - ദി ഹിന്ദു റിപ്പോർട്ട്‌
"https://ml.wikipedia.org/w/index.php?title=വൂരി_ബാങ്ക്‌&oldid=1740492" എന്ന താളിൽനിന്ന് ശേഖരിച്ചത്