വൂമർഗാമ ദേശീയോദ്യാനം
വൂമർഗാമ ദേശീയോദ്യാനം, ഹോൾബ്രൂക്കിനു 20 കിലോമീറ്റർ (12 മൈൽ) തെക്ക് കിഴക്കായും ആൽബുറിയ്ക്ക് 30 കിലോമീറ്റർ (19 മൈൽ) വടക്കു കിഴക്കായും സതേൺ ന്യൂ സൌത്ത് വെയിൽസിൻറെ തെക്കുപടിഞ്ഞാറൻ ചരിവിൽ സ്ഥതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.[1] ദേശീയോദ്യാനത്തിൻറെ ദക്ഷിണഭാഗങ്ങൾ, മുർവേ നദിയിൽ രൂപംകൊണ്ടിരിക്കുന്ന ഹ്യൂം തടാകത്തിന് ഒരു കിലോമീറ്ററിനുള്ളിലായിട്ടാണ്. ഉദ്യാനത്തിൻറെ കിഴക്ക് മുതൽ പടിഞ്ഞാറൻ അതിർത്തി വരെ 30 കിലോമീറ്റർ നീളത്തിലും വടക്ക് ദിശയിൽനിന്ന് തെക്കൻ ദിശയിലേയ്ക്ക് 15 കിലോമീറ്റർ ദൂരവുമാണുളളത്. 2006 ൽ ഈ പാർക്ക് 23,577 ഹെക്ടർ പ്രദേശത്ത് വ്യാപിച്ചുകിടന്നിരുന്നു. അതേ കാലയളവിൽ അനുബന്ധ റിസർവ്വായി 7,120 ഹെക്ടർ സ്ഥലത്തേയ്കുകൂടി ഉദ്യാനം വ്യാപിപ്പിച്ചു. 2010 ൽ മാത്രം 24,185 ഹെക്ടർ പ്രദേശത്തേയ്ക്ക് ദേശീയോദ്യാനം വ്യാപിച്ചിരുന്നു.
Woomargama New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Woomargama |
നിർദ്ദേശാങ്കം | 35°52′17.16″S 147°29′7.28″E / 35.8714333°S 147.4853556°E |
സ്ഥാപിതം | January 2001 |
വിസ്തീർണ്ണം | 241.85 km2 (93.4 sq mi) |
Managing authorities | New South Wales National Parks and Wildlife Service |
See also | Protected areas of New South Wales |
അവലംബം
തിരുത്തുക- ↑ "Woomargama National Park". New South Wales Government. Department of Environment, Climate Change and Water. Retrieved 2009-10-03.