വുറ നതാഷ ഒഗുൻജി

നൈജീരിയൻ കലാകാരി

നൈജീരിയൻ സ്വദേശിയായ കലാകാരിയാണ് വുറ നതാഷ ഒഗുൻജി. ചിത്രങ്ങളും വീഡിയോകളും അവതരണങ്ങളും നടത്താറുണ്ട്.

വുറ നതാഷ ഒഗുൻജി
ജനനം
നൈജീരിയ
ദേശീയതനൈജീരിയ
തൊഴിൽഇൻസ്റ്റലേഷൻ കലാകാരി

ജീവിതരേഖ തിരുത്തുക

നൈജീരിയയിൽ ജനിച്ചെങ്കിലും ഒഗുൻജിയുടെ സ്ഥിര താമസം അമേരിക്കയിലാണ്. കൈ തുന്നലുകളാൽ ആർക്കിടെക്ചറൽ ട്രേസ് പേപ്പറിലാണ് ഇവർ ഡ്രായിംഗുകൾ തീർക്കുന്നത്. ലിംഗനീതിയില്ലാത്തതിന്റെ പേരിൽ നൈജീരിയയിൽ നടക്കുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ ചുവരെഴുത്തിനെതിരെയുള്ള പ്രതികരണമാണ് അവരുടെ സൃഷ്ടികൾ. നിരവധി വിദേശ രാജ്യങ്ങളിൽ പ്രദർശനം നടത്തിയിട്ടുണ്ട്. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടി. ഫോട്ടോഗ്രാഫിയിൽ സാൻജോസ് സർവകലാശാലയിൽ നിന്ന് എം.എഫ്.എ. ബിരുദം നേടി.

വിദ്യാഭ്യാസം തിരുത്തുക

1992-ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിഎയും 1998-ൽ സാൻ ജോസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎഫും നേടി.[1]

കരിയർ തിരുത്തുക

ഒഗുൻജി പലതരം മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നു.[2] എന്നാൽ അവരുടെ പ്രകടനപരവും വീഡിയോ അധിഷ്ഠിതവുമായ ചിത്രങ്ങൾക്ക് പേരുകേട്ടതാണ്.[1] അവരുടെ കലാപരമായ തീമുകളിൽ ശരീരക്ഷമതയും ശരീരവും, സ്ഥലവുമായുള്ള നമ്മുടെ ബന്ധം, മെമ്മറി, ചരിത്രം എന്നിവ ഉൾപ്പെടുന്നു.[3] അവരുടെ സമീപകാല രചനകൾ ലാഗോസിന്റെ പൊതു ഇടങ്ങളിൽ താമസിക്കുന്ന സ്ത്രീകളുമായി ബന്ധപ്പെട്ടതാണ്.[4]

ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ആർട്ട് ഓഫ് ആഫ്രിക്ക ആന്റ് ഇറ്റ്സ് ഡയസ്പോറാസ് (സിഎഎഡി) ലെ വിസിറ്റിംഗ് ലക്ചററാണ് ഒഗുൻജി[5] കൂടാതെ 2012-ൽ ഗുഗ്ഗൻഹൈം ഫെലോഷിപ്പ് ലഭിച്ചു.[6][7][8] സിയാറ്റിൽ ആർട്ട് മ്യൂസിയം, ബ്രൂക്ലിൻ ആർട്ട് മ്യൂസിയം, മെനിൽ കളക്ഷൻ, ലൂസിയാന മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ഹംലെബേക്ക് എന്നിവിടങ്ങളിലെ എക്സിബിഷനുകളിൽ അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.[1][3]

കൊച്ചി-മുസിരിസ് ബിനാലെ 2016 തിരുത്തുക

തുന്നിച്ചേർത്തിരിക്കുന്ന നാല് ചിത്രങ്ങളാണ് ഒഗുൻജി കൊച്ചി-മുസിരിസ് ബിനാലെ 2016 ൽ പ്രദർശിപ്പിച്ചത് . 2011 ലും 2016 ലും വരച്ച ബാലസ്റ്റ്, ചീറ്റ, വ്യു ഫ്രം അറ്റ്‌ലാന്റിസ് എന്നിവയാണ് സൃഷ്ടികൾ. വസ്ത്രങ്ങളിലെ ചിത്രനിർമ്മാണം സ്ത്രീകൾക്ക് മാത്രം മാറ്റി വയ്ക്കപ്പെട്ട ജോലികളിലൊന്നാണ്. എന്നാൽ നൈജീരിയ പോലുള്ള രാജ്യത്ത് അതു പോലും അനുവദിക്കാത്ത തരം ഗോത്രവർഗ നിയന്ത്രണങ്ങൾ നിലനിൽക്കുന്നു.[9] സ്വന്തം അച്ഛനെക്കുറിച്ചുള്ള ചിത്രവും ബിനാലെ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തിലൂടെ സഞ്ചരിക്കുന്ന അച്ഛൻ, അദ്ദേഹത്തിന്റെ തലയ്ക്ക് മുകളിലൂടെ വിമാനം പറക്കുന്നു. അതും എതിർദിശയിലേക്ക്. ചിത്രത്തിന്റെ ഇടതു ഭാഗത്തായി ഒഗുൻജിയുടെ മുത്തശ്ശിയുണ്ട്. കറുപ്പും വെളുപ്പുമായ വസ്ത്രമണിഞ്ഞ അവർ മുഖം മൂടി ധരിച്ചിരിക്കുന്നു. തൊട്ടടുത്ത് കയ്യിൽ വിമാനം പിടിച്ചിരിക്കുന്ന ഗർഭിണിയുടെ രൂപം. ഒഗുൻജിയെ വീട്ടുകാരുമായി വേർപിരിയിപ്പിക്കുന്ന അറ്റ്‌ലാന്റിക് സമുദ്രത്തെയാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിച്ചിരിക്കുന്നത്.

പുരസ്കാരങ്ങൾ തിരുത്തുക

  • ഗുഗിൻഹീം ഫൗണ്ടേഷൻ ഫെല്ലോഷിപ്പ്
  • പൊള്ളോക്ക്-ക്രസ്നർ ഫൗണ്ടേഷൻ ഗ്രാന്റ്
  • ഡള്ളസ് മ്യൂസിയം ഓഫ് ആർട്ട് ഗ്രാന്റ്
  • ഐഡിയ ഫണ്ട്

അവലംബം തിരുത്തുക

  1. 1.0 1.1 1.2 Van Dyke, Kristina (2012). The Progress of Love. Houston and St. Louis: Menil Collection and Pulitzer Foundation for the Arts. p. 182. ISBN 978-0-300-18493-8.
  2. "Wura-Natasha Ogunji". wuraogunji.com. Retrieved 2019-03-08.
  3. 3.0 3.1 "Biography and Artist Statement" (PDF). Archived from the original (PDF) on 2018-02-23. Retrieved February 22, 2018. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Bio" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. Greenwood, Caitlin. "Wura-Natasha Ogunji: 'Your heart is clean'". The Austin Chronicle.
  5. ""About Us".[പ്രവർത്തിക്കാത്ത കണ്ണി] The Center for Art of Africa and its Diasporas.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Wura-Natasha Ogunji". Guggenheim Fellowship.
  7. "Between Expansion of Time and eternal images - Vanguard News". Vanguard News (in അമേരിക്കൻ ഇംഗ്ലീഷ്). 2017-02-27. Retrieved 2017-03-11.
  8. "From diaspora with Expansion of Time" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-03-11.
  9. http://anweshanam.com/kerala/news/explores-possibilities-places-identity-Wura-Natasha-Ogunji[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വുറ_നതാഷ_ഒഗുൻജി&oldid=3645431" എന്ന താളിൽനിന്ന് ശേഖരിച്ചത്