വുഡ്‌ലോൺ സെമിത്തേരി അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടൺ ഡി.സി.യിൽ ബെന്നിംഗ് റിഡ്ജ് പരിസരത്ത് സ്ഥിതിചെയ്യുന്ന ഒരു ചരിത്രപരമായ സെമിത്തേരിയാണ്. 22.5 ഏക്കർ (91,000 മീ 2) വിസ്തൃതിയുള്ള ഈ സെമിത്തേരിയിലെ ഏകദേശം 36,000 കുഴിമാടങ്ങളിൽ ഭൂരിഭാഗവും ആഫ്രിക്കൻ അമേരിക്കൻ വംശജരുടേതാണ്. സെമിത്തേരി 1996 ഡിസംബർ 20 ന് ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ പട്ടികപ്പെടുത്തി.

വുഡ്‌ലോൺ സെമിത്തേരി
View from the front gate
വിവരണം
സ്ഥാപിതം1895; 129 വർഷങ്ങൾ മുമ്പ് (1895)
സ്ഥലം4611 ബെന്നിംഗ് റോഡ് SE,
വാഷിംഗ്ടൺ ഡി.സി.
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
വിഭാഗംsecular and public; closed 1970
ഉടമസ്ഥൻവുഡ്‌ലോൺ സെമിത്തേരി പെർപെച്വൽ കെയർ അസോസിയേഷൻ
വലുപ്പം22.5 ഏക്കർ (91,000 m2)
കല്ലറകളുടെ എണ്ണം36,000
വെബ്സൈറ്റ്www.woodlawndc.org[പ്രവർത്തിക്കാത്ത കണ്ണി]
വുഡ്‌ലോൺ സെമിത്തേരി
വുഡ്‌ലോൺ സെമിത്തേരി is located in Washington, D.C.
വുഡ്‌ലോൺ സെമിത്തേരി
വുഡ്‌ലോൺ സെമിത്തേരി is located in the District of Columbia
വുഡ്‌ലോൺ സെമിത്തേരി
വുഡ്‌ലോൺ സെമിത്തേരി is located in the United States
വുഡ്‌ലോൺ സെമിത്തേരി
Coordinates38°53′6″N 76°56′19″W / 38.88500°N 76.93861°W / 38.88500; -76.93861
NRHP reference #96001499[1]
Added to NRHPDecember 20, 1996

ചരിത്രം

തിരുത്തുക

1791-ൽ സ്ഥാപിതമായ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയുടെ നിലനിൽപ്പിൻറെ ആദ്യ 160 വർഷങ്ങളിൽ നഗരത്തിലെ മിക്കവാറും കത്തോലിക്കാ സെമിത്തേരികളല്ലാത്ത എല്ലാ സെമിത്തേരികളുംതന്നെ വംശീയമായി വേർതിരിക്കപ്പെട്ടിരുന്നു.[2] പല സെമിത്തേരികളും ആഫ്രിക്കൻ അമേരിക്കക്കാരെ അടക്കം ചെയ്യാൻ വിസമ്മതിക്കുകയും മറ്റുള്ള സെമിത്തേരികൾ വെള്ളക്കാരെ "നിറമുള്ള ആളുകളിൽ" നിന്ന് (ആഫ്രിക്കൻ അമേരിക്കക്കാർ, തദ്ദേശീയ അമേരിന്ത്യക്കാർ, ഏഷ്യക്കാർ) വേർതിരിക്കുകയും ചെയ്തു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)1880-കളോടെ, നഗരത്തിലെ ആഫ്രിക്കൻ അമേരിക്കൻ ജനസംഖ്യയുടെ ബഹുഭൂരിഭാഗവും ഫെഡറൽ സിറ്റിയുടെയും വാഷിംഗ്ടൺ കൗണ്ടിയുടെയും  കിഴക്കൻ ഭാഗങ്ങളിലും[a] അനക്കോസ്റ്റിയ നദിയുടെ കിഴക്കുഭാഗത്തുമായി കേന്ദ്രീകരിച്ചിരുന്നു. നഗരത്തിലെ കറുത്തവർഗ്ഗക്കാരുടെ മരണാനന്തര ആവശ്യങ്ങൾ നിറവേറ്റിയത് അക്കാലത്ത് നിലവിലുണ്ടായിരുന്ന വെറും രണ്ട് സെമിത്തേരികളായിരുന്ന ഗ്രേസ്‌ലാൻഡ് സെമിത്തേരി (മേരിലാൻഡ് അവന്യൂ NE, ബ്ലെഡൻസ്‌ബർഗ് റോഡ് NE എന്നിവയുടെ മൂലയിൽ ഇപ്പോഴുള്ള ഹെക്‌നിംഗർ മാൾ), പെയ്‌നെസ് സെമിത്തേരി (ഇപ്പോൾ ഫ്ലെച്ചർ-ജോൺസൺ എലിമെന്ററി സ്‌കൂൾ, ഫ്ലെച്ചർ-ജോൺസൺ റിക്രിയേഷൻ സെന്റർ എന്നിവയുടെ സ്ഥലം) എന്നിവയായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ശ്മശാന സ്ഥലങ്ങൾക്കിടയിലെ വർണ്ണ വിവേചനം വുഡ്‌ലോൺ സെമിത്തേരിയുടെ സ്ഥാപനത്തിലേയ്ക്ക് നയിച്ചു. ഫെഡറൽ സിറ്റിയുടെ അരികിൽ 1871-ൽ സ്ഥാപിതമായ ഗ്രേസ്‌ലാൻഡ് സെമിത്തേരിയെ, പാർപ്പിടകേന്ദ്രങ്ങളുടെ ദ്രുതഗതിയിലുള്ള വികസനം വിഴുങ്ങി. 1890-കളുടെ പ്രാരംഭത്തിൽ, ഏതാണ്ട് ഭാഗികമായി നിറഞ്ഞുകഴിഞ്ഞിരുന്ന ശ്മശാനത്തിലെ മൃതദേഹങ്ങളുടെ ചീയൽ സമീപത്തെ ജലസമ്പത്ത് മലിനമാക്കുകയും ജലവിതരണം തകിടംമറിക്കുകയും ഒപ്പം ആരോഗ്യത്തിന് ഭീഷണിയായിത്തീരുകയും ചെയ്തു. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലെ കമ്മീഷണർമാർ (നഗരത്തിന്റെ സർക്കാർ) ഭവന നിർമ്മാണത്തിന്റെ ആവശ്യകതയെ ഉൾക്കൊള്ളുന്നതിനായി ഗ്രേസ്‌ലാൻഡ് അടച്ചുപൂട്ടാൻ സമ്മർദ്ദം ചെലുത്തി. ഗ്രേസ്‌ലാൻഡ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയപ്പോൾ, ഒരു പുതിയ ശ്മശാനസ്ഥലം, ഏതെങ്കിലും തരത്തിലുള്ള വികസന പ്രവർത്തനങ്ങളിൽനിന്നും വളരെയകലെ, ആവശ്യമാണെന്ന് വെള്ളക്കാരായ പൗരന്മാർ തീരുമാനിച്ചു. വുഡ്‌ലോണിന്റെ ഏകീകരണ ചുമതല അതിൻറെ പ്രസിഡൻറായ ജെസ്സി ഇ എർഗുഡ്,; സെക്രട്ടറി-ട്രഷറർ ചാൾസ് സി. വാൻ ഹോൺ,; കൂടാതെ സംവിധായകരായ സെയ്‌മോർ ഡബ്ല്യു. ടുള്ളോക്ക്, വില്യം ടിൻഡാൽ, ഓഡൽ എസ്. സ്മിത്ത് എന്നീ അഞ്ച് വെള്ളക്കാർക്കായിരുന്നു. അവർ വുഡ്‌ലോൺ സെമിത്തേരി അസോസിയേഷൻ രൂപീകരിക്കുകയും 1895 ജനുവരി 8-ന് അത് സംയോജിപ്പിക്കുകയും ചെയ്തു. ഒരു ഭാഗം അമേരിക്കൻ ആഭ്യന്തരയുദ്ധത്തിലെ ഫോർട്ട് ചാപ്ലിന്റെ സ്ഥലമായിരുന്ന പെയ്‌നെ സെമിത്തേരിയോട് ചേർന്നുള്ള 22.5 ഏക്കർ (91,000 m2) സ്ഥലം വാങ്ങി വുഡ്‌ലോൺ സെമിത്തേരിയോട് കൂട്ടിച്ചേർത്തു. സംസ്കാരത്തിനായുള്ള  സ്ഥലങ്ങൾ വേഗത്തിൽ സ്ഥാപിച്ചുകൊണ്ട് വുഡ്‌ലോൺ സെമിത്തേരി 1895 മെയ് 13-ന് തുറക്കുകയും ചെയ്തു.

1895 മെയ് 14 നും 1898 ഒക്ടോബർ 7 നും ഇടയിൽ, ഗ്രേസ്‌ലാൻഡ് സെമിത്തേരിയിൽ നിന്ന് വുഡ്‌ലോൺ സെമിത്തേരിയിലെ നിരവധി കൂട്ട ശവക്കുഴികളിലേക്ക് ഏകദേശം 6,000 മൃതദേഹാവശിഷ്ടങ്ങൾ മാറ്റി. വർഷങ്ങളായി, ഫെഡറൽ സിറ്റിയിലെ ചെറിയ പള്ളിമുറ്റത്തെ ശ്മശാനങ്ങളും ചില വലിയ ശ്മശാനങ്ങളും അടച്ചുപൂട്ടിയതോടെ കൂടുതൽ കൂട്ട ശവക്കുഴികൾ വർദ്ധിക്കുന്നത് കാരണമായി. 1939 മുതൽ 1940 വരെയുള്ള അവസാനത്തെ പ്രധാന സ്ഥാനമാറ്റം  സംഭവിച്ചത്, 139 പൂർണ്ണവും ഭാഗികവുമായ അവശിഷ്ടങ്ങൾ വുഡ്‌ലോണിലേക്ക് മാറ്റിസ്ഥാപിച്ചതിലൂടെയാണ്. പന്ത്രണ്ടോളം കൂട്ടക്കുഴിമാടങ്ങൾ ഒടുവിൽ വുഡ്‌ലോൺ സെമിത്തേരിയിൽ നിലവിൽ വന്നു.

  1. "National Register Information System". National Register of Historic Places. National Park Service. 2009-03-13.
  2. Richardson, Steven J. "The Burial Grounds of Black Washington: 1880–1919." Records of the Columbia Historical Society. 52 (1989), pp. 304–326

കുറിപ്പുകൾ

തിരുത്തുക
  1. When initially established, the District of Columbia encompassed a square 10 മൈൽ (16 കി.മീ) on each side. The "Federal City", or "City of Washington", was not at that time expected to fill the entire district, however. To encourage development and the appearance of a thriving urban center, the boundaries of the Federal City were the Potomac River, Rock Creek, Boundary Avenue NW and NE (now Florida Avenue), 15th Street NE, East Capitol Street, and the Anacostia River. Beyond the Federal City was the County of Washington. Georgetown was a distinct entity from both. All three entities merged into a single unified governmental entity in 1908.
"https://ml.wikipedia.org/w/index.php?title=വുഡ്‌ലോൺ_സെമിത്തേരി&oldid=3989765" എന്ന താളിൽനിന്ന് ശേഖരിച്ചത്