വിന മസുംദാർ

(വീണ മജുംദാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിദ്യാഭ്യാസവിചക്ഷണയും ഇന്ത്യൻ സ്ത്രീപഠനരംഗത്തെ ആദ്യപഥികയുമായിരുന്നു വിന മസുംദാർ (1927 - 30 മേയ് 2013). ഇന്ത്യൻ വനിതകളുടെ സാമൂഹ്യപദവിയെക്കുറിച്ച് പഠിക്കാൻ 1971ൽ കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ മെമ്പർ സെക്രട്ടറിയായിരുന്നു. വീണ മജുംദാറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ "തുല്യതയിലേക്ക്" എന്ന റിപ്പോർട്ടാണ് രാജ്യത്തെ സ്ത്രീപദവി പഠനരംഗത്ത് വഴികാട്ടിയായത്. 1974-ൽ ഈ സമിതി സമർപ്പിച്ച റിപ്പോർട്ട് വനിതാപ്രസ്ഥാനത്തിലും വനിതകളുടെ വിദ്യാഭ്യാസത്തിലും വഴിത്തിരിവായി മാറി. 1980ൽ സെന്റർ ഫോർ വിമൻസ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ (സി.ഡബ്ല്യു.ഡി.എസ്) സ്ഥാപക ഡയറക്ടറായി.[1][2][3] എഴുപതുകൾക്കുശേഷമുള്ള ഇന്ത്യൻ ഇടതുപക്ഷ വനിതാ പ്രസ്ഥാനത്തിന് സൈദ്ധാന്തിക മാർഗനിർദ്ദേശം നൽകിയവരിൽ പ്രമുഖയായിരുന്നു.[4]

Vina Mazumdar
Mazumdar while a student of Asutosh College
ജനനം1927
Kolkata, India
മരണംMay 30, 2013 (aged 85-86)
New Delhi, India
ദേശീയതIndian
വിദ്യാഭ്യാസംD. Phil.
കലാലയംOxford University
തൊഴിൽwomen studies academic and researcher
സംഘടന(കൾ)Centre for Women's Development Studies, Delhi

ജീവിതരേഖ

തിരുത്തുക

1927ൽ കൊൽക്കത്തയിൽ ജനിച്ച വിന ബനാറസ് ഹിന്ദു സർവകലാശാല, കൊൽക്കത്തയിലെ ആശുതോഷ് മുഖർജി കോളേജ്, ഓക്സ്ഫഡ് സർവകലാശാല എന്നിവടങ്ങളിൽ പഠനം പൂർത്തിയാക്കി. പട്ന സർവകലാശാലയിലും ബെർഹംപുർ സർവകലാശാലയിലും അധ്യാപികയായിരുന്നു. യു.ജി.സി.യിൽ എഡ്യൂക്കേഷൻ ഓഫീസറായും ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫെലോ ആയും പ്രവർത്തിച്ചു.[5]

  • Education & social change: three studies on nineteenth century India. Indian Institute of Advanced Study, 1972.
  • Role of rural women in development. University of Sussex. Institute of Development Studies. Allied Publishers, 1978.
  • Symbols of power: studies on the political status of women in India. Allied, 1979.
  • Women and rural transformation: two studies with Rekha Mehra, Kunjulekshmi Saradamoni. ICSSR. Centre for Women's Development Studies. Pub. Concept, 1983.
  • Emergence of the Women's Question in India and the Role of Women's Studies. Centre for Women's Development Studies, 1985.
  • Khadi and Village Industries Commission. Centre for Women's Development Studies. 1988.
  • Peasant Women Organise for Empowerment: The Bankura Experiment. Centre for Women's Development Studies. 1989.
  • Women workers in India: studies in employment and status, with Leela Kasturi, Sulabha Brahme, Renana Jhabvala. ICSSR. Chanakya Publications, 1990. ISBN 978-81-70010-73-9.
  • Women and Indian nationalism, with Leela Kasturi. Vikas Pub. House, 1994. ISBN 978-81-70010-73-9.
  • Changing Terms of Political Discourse: Women's Movement in India, 1970s–1990s, with Indu Agnihotri. Economic and Political Weekly, Vol. XXX No. 29, March 04, 1995
  • Political Ideology of the Women's Movement's Engagement with Law. Centre for Women's Development Studies, 2000.
  • Face to face with rural women: CWDS' search for new knowledge and an interventionist role. Centre for Women's Development Studies, 2002.
  • The Mind and the Medium. Explorations in the Evolution of British Imperial Policy in India. Three Essays Collective. 2010. ISBN 978-81-88789-64-X
  • "മെമ്മറീസ് ഓഫ് എ റോളിങ് സ്റ്റോൺ" (ആത്മകഥ)
  1. Interview with Vina Mazumdar, Global Feminisms Project Deep Blue, Michigan University
  2. Nagarajan, Rema (Mar 8, 2010). "'Educated middle class women are selfish'". The Times of India.
  3. "First Anniversary Special Fifty Faces, A Million Reasons: Vina Mazumdar : Gender Activist". Outlook (magazine). Oct 23, 1996.
  4. "വീണ മജുംദാർ അന്തരിച്ചു". ദേശാഭിമാനി. 2013 മേയ് 31. Retrieved 2013 മേയ് 31. {{cite news}}: Check date values in: |accessdate= and |date= (help)
  5. "വിന മസുംദാർ അന്തരിച്ചു". മാതൃഭൂമി. 2013 മേയ് 31. Archived from the original on 2014-02-25. Retrieved 2013 മേയ് 31. {{cite news}}: Check date values in: |accessdate= and |date= (help)

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിന_മസുംദാർ&oldid=4092614" എന്ന താളിൽനിന്ന് ശേഖരിച്ചത്