വീണ ഗുപ്ത
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ദോഗ്രി ഭാഷയിലെ സാഹിത്യ ഗവേഷകയും വിവർത്തകയും അധ്യാപികയുമാണ് വീണ ഗുപ്ത (). ഭാഷാ ശാസ്ത്രം, വ്യാകരണം, സാഹിത്യ വിമർശം തുടങ്ങിയ മേഖലകളിലെ പതിനഞ്ചിലധികം കൃതികൾ രചിച്ചു.
വീണ ഗുപ്ത | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ദോഗ്രി ഭാഷയിലെ വിവർത്തക, അദ്ധ്യാപിക, സാഹിത്യകാരി, വിവർത്തക |
ജീവിതരേഖ
തിരുത്തുകബിരുദാനന്ദര ബിരുദവും പി.എച്ച്.ഡിയും നേടിയ വീണ ജമ്മു സർവകലാശാലയിൽ അധ്യാപികയും ദോഗ്രി വകുപ്പു മേധാവിയുമായിരുന്നു. ദോഗ്രി ഭാഷയുമായി ബന്ധപ്പെട്ട നിരവധി ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുന്നു. ദോഗ്രി - ഇംഗ്ലീഷ് - ദോഗ്രി നിഘണ്ടു (ശശി പത്താനിയോടൊപ്പം)തയ്യാറാക്കി. സാഹിത്യ അക്കാദമിയിലെ ദോഗ്രി ഉപദേശക സമിതിയുടെ കൺവീനറായിരുന്നു. നമി ചേതന എന്ന ത്രൈമാസികയുടെ പത്രാധിപയായി പ്രവർത്തിച്ചു. മുപ്പതിലധികം പുസ്തകങ്ങൾ എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ചു. [1]
കൃതികൾ
തിരുത്തുക- കൽക്കാറ്റെ ദി കഹാനി വയാ ബൈപാസ് (Kalkatte Di Kahni Via Bypass- അൽക്ക സരോഗിയുടെ പ്രശസ്ത ഹിന്ദി നോവലിന്റെ വിവർത്തനം)
- നമേൻ യുഗ് ദേ വാരിസ് (Namen Yug De Waris - പഞ്ചാബി ചെറുകഥാ സമാഹാരം)
ഗവേഷണ പ്രവർത്തനങ്ങൾ
തിരുത്തുക- കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന വാക്കുകളുടെ(Software vocabulary) ദോഗ്രി തർജ്ജമ (സി.ഡാക് സഹായത്തോടെ)(ശശി പത്താനിയോടൊപ്പം)[2]
- ദോഗ്രി യൂണിക്കോഡ് ഫോണ്ട് വികസനം (സി.ഡാക് സഹായത്തോടെ)(ശശി പത്താനിയോടൊപ്പം)
- ഭാരതീയ ഓപ്പൺ ഓഫീസ് (ദോഗ്രി) (ശശി പത്താനിയോടൊപ്പം)
- ദോഗ്രി ഫയർഫോക്സ് (ശശി പത്താനിയോടൊപ്പം)
- ദോഗ്രി സ്ക്രൈബസ് പേജ് ലേ ഔട്ട് ആപ്ലിക്കേഷൻ
- ദോഗ്രി കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം സി.ഡാക് സഹായത്തോടെ)(ശശി പത്താനിയോടൊപ്പം)
പുരസ്കാരങ്ങൾ
തിരുത്തുക- വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
- ദോഗ്രി സാഹിത്യത്തിനുള്ള സംസ്ഥാന പുരസ്കാരം (2010)[3]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-19. Retrieved 2014-03-19.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-30. Retrieved 2014-03-19.
- ↑ http://www.dailyexcelsior.com/national-translation-awards-for-veena-gupta-aziz-hajini/