വീഡ്
വീഡ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സിസ്കിയൂ കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2000 ലെ സെൻസസ് പ്രകാരം 2,979 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 2,967 ആയി കുറഞ്ഞിരുന്നു. എഡ്ജ്‍വുഡ്, കാരിക്ക്, ലേക്ക് ശാസ്തിന തുടങ്ങി വീഡ് നഗരത്തിനു സമീപസ്ഥമായും വീഡ് പ്രോപ്പറിനു പുറത്തായും നിരവധി ഏകീകരിക്കപ്പെടാത്ത സമൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ ഏകീകരിക്കപ്പെടാത്ത സമൂഹങ്ങൾ സാധാരണയായി വീഡ് നഗരത്തിന്റെ തപാൽ വിലാസമോ അല്ലെങ്കിൽ അതിന്റെ തപാൽ കോഡോ ഉപയോഗിക്കുന്നു. ഈ പ്രദേശത്തെ ജനസംഖ്യ 2007 ലെ കണക്കുകൾ പ്രകാരം 6,318 ആയിരുന്നു. വടക്കൻ കാലിഫോർണിയയിലെ ഒരു പ്രധാന സ്ഥല അടയാളവും കാസ്കേഡ് റേഞ്ചിലെ രണ്ടാമത്തെ വലിയ അഗ്നിപർവ്വതവുമായ ശാസ്താ പർവ്വതത്തിന് ഏകദേശം 10 മൈൽ (16 കിലോമീറ്റർ) ദൂരത്തിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. വീഡ് നഗരത്തിന്റെ മുദ്രാവാക്യം “വീഡ് നിങ്ങളെ സ്വാഗതം ചെയ്യാൻ ഇഷ്ടപ്പെടുന്നു” എന്നാണ്. അസാധാരണമായ സ്ഥലനാമങ്ങളുടെ പട്ടികയിൽ ഈ നഗരം പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.