കണ്ണിൽ പതിയുന്ന ഒരു ദൃശ്യം അല്പനേരം(ഏകദേശം ഒരു സെക്കന്റിന്റെ ഇരുപത്തഞ്ചിൽ ഒരുഭാഗം) കൂടി റെറ്റിനയിൽ അങ്ങനെ തന്നെ നിലനിൽക്കുന്ന പ്രതിഭാസത്തെയാണ് വീക്ഷണസ്ഥിരത അഥവാ പെർസിസ്റ്റൻസ് ഓഫ് വിഷൻ എന്ന് പറയുന്നത്.

മനുഷ്യർക്ക് വസ്തുക്കളുടെ ചലനം അനുഭവവേദ്യമാകുന്നത് കണ്ണിന്റെ വീക്ഷണസ്ഥിരത മൂലമാണെന്ന ഒരു തെറ്റായ വിശ്വാസമുണ്ട്. 1912ൽ വെർത്തെയ്മർ ഇതു തെറ്റാണെന്ന് തെളിയിച്ചുവെങ്കിലും[1] പുതിയതും പഴയതുമായ പല ചലച്ചിത്ര സാങ്കേതിക ഗ്രന്ഥങ്ങളിലും ഇന്നും ഇങ്ങനെ തന്നെ എഴുതിക്കാണുന്നു.[2][3][4]

  1. Wertheimer, 1912. Experimentelle Studien über das Sehen von Bewegung. Zeitschrift für Psychologie 61, pp. 161–265
  2. Bazin, André (1967) What is Cinema?, Vol. I, Trans. Hugh Gray, Berkeley: University of California Press
  3. Cook, David A. (2004) A History of Narrative Film. New York, W. W. Norton & Company.
  4. Metz, Christian (1991) Film Language: A Semiotics of The Cinema, trans. Michael Taylor. Chicago: University of Chicago Press.
"https://ml.wikipedia.org/w/index.php?title=വീക്ഷണസ്ഥിരത&oldid=2022058" എന്ന താളിൽനിന്ന് ശേഖരിച്ചത്