വി. രാമുണ്ണി
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (2021 മേയ്) |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലബാറിലെ ആദ്യകാല അദ്ധ്യാപക യൂണിയൻ പ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായ രാമുണ്ണി മാസ്റ്റർ 1910 ൽ കോഴിക്കോട് തിരുവണ്ണൂരിലെ വാഴയിൽ വീട്ടിൽ ജനിച്ചു.1930 ൽ കോഴിക്കോട് കടപ്പുറത്തു നടന്ന ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി പി കൃഷ്ണപിള്ളയുമായി ബന്ധപ്പെട്ടതിൽ പിന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകൻ ആവുകയും പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉത്തരവാദിത്തപെട്ട പ്രവർത്തകൻ ആവുകയും ചെയ്തു....
അസംഘടിതരായ മലബാറിലെ അദ്ധ്യാപകരെ സംഘടിപ്പിക്കാൻ പി കൃഷ്ണപിള്ള ചുമതലപെടുത്തിയവരിൽ കോഴിക്കോട്ടെ പ്രധാനിയായിരുന്നു രാമുണ്ണി മാസ്റ്റർ.
1938 ൽ ജൂലൈ 1 നു കോഴിക്കോട് ടൗൺഹാളിൽ മലബാറിലെ മുഴുവൻ താലൂക്കുകളുടെയും പ്രാതിനിധ്യ ത്തോടെയുള്ള ടീച്ചേഴ്സ് യൂണിയൻ കൗൺസിൽ യോഗം ചേർന്നു. പ്രധാനപ്പെട്ട രണ്ടു പ്രമേയങ്ങൾ അംഗീകരിച്ച പ്രസ്തുത യോഗത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് ആയിരുന്ന വാഴയിൽ രാമുണ്ണി പ്രസിഡണ്ടായി പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു. 1938 ഡിസംബർ 16ന് അംഗീകാരമില്ലാത്ത യൂണിയനിൽ പ്രവർത്തിച്ചു എന്ന കുറ്റം ചുമത്തി കോഴിക്കോട് കുതിരവട്ടം ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് മലബാർ അധ്യാപക യൂണിയൻ പ്രസിഡണ്ട് ആയിരുന്ന വി രാമുണ്ണിയെ പിരിച്ചു വിടപ്പെട്ടു. പിന്നീടങ്ങോട്ട് മലബാർ അധ്യാപക യൂണിയൻ പ്രക്ഷോഭ സമരങ്ങളിലൂടെ മുന്നേറിയപ്പോൾ അതിന്റെ പ്രചാരണത്തിനും അധ്യാപകരുടെ പ്രശ്നങ്ങൾ സമൂഹത്തിനിടയിൽ കൊണ്ടുവരുന്നതിനും 1939 ൽ വി രാമുണ്ണിയുടെ പത്രാധിപത്യത്തിൽ "അധ്യാപകൻ" എന്ന മാസിക പുറത്തിറങ്ങി.
രണ്ടാം ലോകയുദ്ധത്തോടുകൂടി ഇന്ത്യയിൽ, വിശിഷ്യാ കേരളത്തിൽ സമരങ്ങളുടെ വേലിയേറ്റം സംജാതമാവുകയും മലബാറിലെ തിളച്ചുമറിയുന്ന സമരങ്ങളിൽ അധ്യാപകരും പങ്കാളികളായി. ഇതിനിടയിൽ അധ്യാപകരുടെ ആവിശ്യങ്ങളുംവിദ്യാഭ്യാസ പ്രശ്നങ്ങളും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി മലബാറിൽനിന്ന് മദിരാശിയിലേക്ക് ഒരു ജാഥ പോകാൻ തീരുമാനിച്ചു.അങ്ങിനെ 1947 ജനുവരി 13ന് രാമുണ്ണിയുടെ നേതൃത്വത്തിൽ മംഗലാപുരത്തുനിന്നും മദിരാശിയിലേക്ക് ഒരു സൈക്കിൾ ജാഥ പുറപ്പെട്ടു. ജാഥ സമാപിച്ചതോടുകൂടി മദിരാശിയുടെ വിവിധ ഭാഗത്തുള്ള യൂണിയൻ പ്രവർത്തകർ മദിരാശിയിൽ സമ്മേളിച്ചു മദിരാശി സംസ്ഥാന ടീച്ചേർസ് ഫെഡറേഷൻ എന്ന സംഘടനയ്ക്ക് രൂപം നൽകി ജനറൽ സെക്രട്ടറിയായി വി രാമുണ്ണിയെ തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട് വി രാമുണ്ണി പ്രവർത്തനകേന്ദ്രവും സ്ഥിരതാമസവും മദിരാശിയിലാക്കി.
1975 ൽ മരണപ്പെടുന്നത് വരെ തമിഴ്നാടിലെ അദ്ധ്യാപക പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായിരുന്നു സഖാവ് വി രാമുണ്ണി മാസ്റ്റർ.