വി. രാമകൃഷ്ണപിള്ള

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

ഒന്നാം കേരളനിയമസഭയിൽ ഹരിപ്പാട് നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു വി. രാമകൃഷ്ണപിള്ള (1913 - 3 ആഗസ്റ്റ് 1971). സ്വതന്ത്രനായി മത്സരിച്ചാണ് വി. രാമകൃഷ്ണപിള്ള കേരള നിയമസഭയിലേക്കെത്തിയത്. 1971-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡംഗമായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കലാസാംസകാരിക പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായിരുന്നു വി. രാമകൃഷ്ണപിള്ള. 1971 ഓഗസ്റ്റ് മൂന്നിന് തിരുവനന്തപുരത്ത് വച്ച് അന്തരിച്ചു, ഓഗസ്റ്റ് ആറിന് നിയമസഭ ഇദ്ദേഹത്തിന് ആദാരാഞ്ജലികളർപ്പിച്ചു.

വി. രാമകൃഷ്ണപിള്ള
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിഎൻ.എസ്. കൃഷ്ണപിള്ള
മണ്ഡലംഹരിപ്പാട്
വ്യക്തിഗത വിവരങ്ങൾ
ജനനം1913
മരണംഓഗസ്റ്റ് 3, 1971(1971-08-03) (പ്രായം 57–58)
As of നവംബർ 28, 2011
ഉറവിടം: നിയമസഭ

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=വി._രാമകൃഷ്ണപിള്ള&oldid=3516745" എന്ന താളിൽനിന്ന് ശേഖരിച്ചത്