വി.കെ. ഗോവിന്ദൻ നായർ
(വി. കെ. ഗോവിന്ദൻ നായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമുഖനായ ഒരു മലയാള കവിയാണ് വി.കെ. ഗോവിന്ദൻ നായർ (4 ഫെബ്രുവരി 1903 - 15 ഒക്ടോബർ 1977).
ജീവിതരേഖ
തിരുത്തുകപാലക്കാട് ജില്ലയിലെഒറ്റപ്പാലത്തിനടുത്ത് തൃക്കടീരിയിൽ ജനിച്ചു. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തൃശ്ശൂരും തൃശ്ശിനാപ്പള്ളിയിലുമായി ഉന്നത വിദ്യാഭ്യാസം നേടി. മദിരാശിയിലെ ഗവൺമെന്റ് പ്രസ്സിൽ ഗുമസ്തനായിരുന്നു. കേരള സംസ്ഥാന രൂപീകരണത്തോടെ തിരുവനന്തപുരത്തേക്ക് പോന്നു. 1958-ൽ പെൻഷൻ പറ്റി നാട്ടിലേക്കു മടങ്ങി. അറുപത് വയസ്സിനു ശേഷമാണ് ആദ്യ കവിതാ സമാഹാരമായ 'അവിൽപ്പൊതി' പ്രസിദ്ധീകരിച്ചത്. ശ്രീകൃഷ്ണാവതാരത്തെ ചുറ്റിപ്പറ്റി എഴുതിയ മുക്തകങ്ങളുടെ ഈ സമാഹാരത്തിനു 1965-ലെകേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 'മുത്തുകൾ' എന്നപേരിലും അദ്ദേഹത്തിന്റെ മുക്തകങ്ങൾ സമാഹരിക്കപ്പെട്ടിട്ടുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.keralasahityaakademi.org/ml_aw2.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-19. Retrieved 2012-01-15.