ഒരു പ്രമുഖ ഭാരതീയ ബഹിരാകാശ ശാസ്ത്രഞ്ജനും ഇന്ത്യൻ ബഹിരാകാശ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീനും ഐ.എസ്.ആർ.ഒ ഗ്രഹാന്തരയാത്രാ മേധാവിയുമാണ് ഡോ.വി. ആദിമൂർത്തി. ശാസ്ത്ര രംഗത്തെ സംഭാവനകൾക്കായി 2012 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ജീവിതരേഖ

തിരുത്തുക

1973 ൽ ഐ.എസ്.ആർ.ഓ യിൽ ചേർന്നു.കാൺപൂർ ഐ.ഐ.ടിയിൽനിന്ന് പിഎച്ച്.ഡിയെടുത്ത ശേഷം സയൻറിസ്റ്റ് എൻജിനീയറായി വി.എസ്.എസ്.സിയിലെത്തി. അന്ന് മുതൽ സൈക്കിളായിരുന്നു വാഹനം[1]. ഐ.എസ്.ആർ.ഒയുടെയും വി.എസ്.എസ്.സിയുടെയും പല കണ്ടെത്തലുകൾക്ക് പിന്നിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ചന്ദ്രയാൻ ഒന്നിന്റെ റൂട്ട് നിശ്ചയിക്കുന്നതിലും ഇദ്ദേഹം നിർണായക പങ്കുവഹിച്ചു. വി.എസ്.എസ്.സിയിൽനിന്ന് വിരമിച്ചശേഷം പുതിയ കണ്ടുപിടിത്തങ്ങൾക്ക് വഴിയൊരുക്കുന്ന ഗ്രഹാന്തരയാത്രയുടെയും പുത്തൻ ബഹിരാകാശ ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്ന ഇന്ത്യൻ ബഹിരാകാശ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയുമാണ്.

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ 2012[2]
  • അസ്ട്രോനോട്ടിക്കൽ സൊസൈറ്റി അവാർഡ് 1997[3]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-28. Retrieved 2012-01-27.
  2. http://www.pib.nic.in/newsite/erelease.aspx?relid=79881
  3. http://www.iafastro.com/index.html?title=V._Adimurthy[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വി._ആദിമൂർത്തി&oldid=3791536" എന്ന താളിൽനിന്ന് ശേഖരിച്ചത്