പ്രശസ്തനായ ഒരു ചികിൽസകനും സംഘാടകനുമാണ് വി.സി. വേലായുധൻപിള്ള. ദേശീയ-അന്താരാഷ്ട്രതലത്തിലുള്ള വിവിധ ചികിൽസകസംഘടനകളുടെ ഭാരവാഹിത്വം ഇദ്ദേഹം വഹിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ ആദ്യ ബെസ്റ്റ്‌ ഡോക്ടർ പുരസ്കാരം (1995), ഭാരത സർക്കാരിന്റെ ബി.സി. റോയ് പുരസ്കാരം (1995), 2006-ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ രത്ന അവാർഡ്‌ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡോക്റ്റർമാർക്കായി തുടങ്ങിയ സോഷ്യൽ സെക്യുരിറ്റി സ്കീമിന്റെ ഉപജ്ഞാതാവുമാണ് ഇദ്ദേഹം.[അവലംബം ആവശ്യമാണ്]

ജീവിതരേഖ

തിരുത്തുക

ആലപ്പുഴയിലാണ് ജനനം. 1963ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ്. കരസ്ഥമാക്കി. 1974ൽ പോണ്ടിച്ചേരിയിലെ ജിപ്മർ മെഡിക്കൽ കോളേജിൽ നിന്നും എം.എസ്. നേടി. ശസ്ത്രക്രിയാവിദഗ്ദ്ധനായ ഇദ്ദേഹം കേരള ആരോഗ്യവകുപ്പിൽ സേവനമനുഷ്ഠിച്ചു സിവിൽ സർജനായി റിട്ടയർ ചെയ്തു. അതിനുശേഷം തിരുവനന്തപുരത്ത്‌ ചെൽസാ മെഡിക്കൽ സെന്റർ നടത്തുന്നു.

പൊതുജീവിതം

തിരുത്തുക

കേരള ഗവൺമെന്റ്‌ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌, ഐ.എം.എ. കേരള ഘടകം പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ ഡോ. വേലായുധൻ പിള്ള വഹിച്ചിട്ടുണ്ടു്. കേരളത്തിൽ നിന്നും രണ്ടാമതായി ഐ.എം.എ ദേശീയ പ്രസിഡന്റ്‌ (1992-93) സ്ഥാനത്തെത്തിയതു് ഇദ്ദേഹമാണു്. 1958-59-ൽ നാഷണൽ പ്രസിഡന്റായിരുന്ന ഡോ. സി.ഒ. കരുണാകരനാണ്‌ ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി.[1] 1992-93-ൽ സൗത്ത് ഏഷ്യാ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റായി. ഏഷ്യ ആൻഡ്‌ ഓഷിയാന കോൺഫെഡറേഷൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റായ ആദ്യ ഇന്ത്യാക്കാരനും ഡോ. പിള്ളയാണ്‌.[അവലംബം ആവശ്യമാണ്] 2007ൽ ലോക മെഡിക്കൽ അസോസിയേഷൻ സ്റ്റാൻഡിംഗ്‌ കമ്മറ്റി മെംബർ ആയി.

  1. ഐ.എം.എ. ന്യൂസ്‌ മാഗസിൻ, ജൂലൈ, 2007
"https://ml.wikipedia.org/w/index.php?title=വി.സി._വേലായുധൻപിള്ള&oldid=3791579" എന്ന താളിൽനിന്ന് ശേഖരിച്ചത്