മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ്‌ വി വി രുഗ്‍മിണി.(1942)[1]മലയാളം അധ്യാപികയായിരുന്നു. പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.[2]1998 ൽ പാലയാട് ഗവ.ഹൈസ്കൂൾ മലയാളം അധ്യാപികയായി വിരമിച്ചു. മൃഗം എന്ന നോവലും അതെന്താ എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ 50 ലേറെ ചെറുകഥകൾ എഴുതിയിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച രാജ്ഞി എന്ന കഥ ശ്രദ്ധേയമായിരുന്നു.2020 ഏപ്രിൽ 13 തിങ്കളാഴ്ച പകൽ 11ന് 77 -ാമത്തെ വയസ്സിൽ തലശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽവെച്ച് മരിച്ചു.[3]

വി വി രുഗ്‍മിണി
ജന്മനാമം
കോടിയേരി
ജനനം1942
തൊഴിൽഎഴുത്തുകാരി
ദേശീയതഇന്ത്യൻ

ജീവിത രേഖ

തിരുത്തുക

1942 സപ്തംബർ 22 കോടിയേരി മൂഴിക്കരയിലാണ് ജനനം.[4] ചരിത്ര ഗവേഷകനും എഴുത്തുകാരനും വിവർത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടിയ പരേതനായ എം പി കുമാരൻ മാസ്റ്ററാണ് ഭർത്താവ്. മക്കൾ: കെ ആർ അജയകുമാർ ( ശുചിത്വമിഷൻ കണ്ണൂർ ജില്ലാ. അസി. കോ.ഓർഡിനേറ്റർ), കെ ആർ അനുകുൽ ( ദേശാഭിമാനി, ചീഫ് സബ്ബ് എഡിറ്റർ, മലപ്പുറം)[5]

പ്രധാന കൃതികൾ

തിരുത്തുക
  1. മൃഗം(നോവൽ)
  2. അതെന്താ (ചെറുകഥാ സമാഹാരവും)
  1. https://keralakaumudi.com/news/news.php?id=283334&u=obit-thiruvananthapuram
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-04-16. Retrieved 2020-04-15.
  3. https://www.deshabhimani.com/news/kerala/v-v-rugmini-passed-away/865872
  4. https://newshuntonline.com/2020/04/13/v-v-rugmini-teacher-dead/[പ്രവർത്തിക്കാത്ത കണ്ണി]
  5. https://m.dailyhunt.in/news/india/malayalam/kvartha-epaper-kvartha/ezhuthukari+vi+vi+rugmini+asukhathe+thudarnn+marichu-newsid-177905558
"https://ml.wikipedia.org/w/index.php?title=വി.വി_രുഗ്മിണി&oldid=3953466" എന്ന താളിൽനിന്ന് ശേഖരിച്ചത്