തിരുവനന്തപുരം ജില്ലയിലെ ഒരു ടൌൺ ഹാൾ ആണ് വിക്ടോറിയ ജൂബിലി ടൌൺ ഹാൾ. വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിൻറെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്ക്, 1896-ൽ ശ്രീ മൂലം തിരുനാളിന്റെ കാലത്താണ് ഈ ഹാൾ നിർമ്മിച്ചത്.[1] പഴയ നിയമസഭയായിരുന്ന ഈ ഹാൾ തിരുവനന്തപുരത്ത് പാളയത്താണ് സ്ഥിതി ചെയ്യുന്നത്.

വി.ജെ.ടി. ഹാൾ
വിക്ടോറിയ ജൂബിലി ടൌൺ ഹാൾ, തിരുവനന്തപുരം.
വി ജെ ടി ഹാൾ

അയ്യങ്കാളി ഹാൾ

തിരുത്തുക

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിൽ വലിയ പങ്ക് വഹിച്ച അയ്യങ്കാളിയോടുള്ള ആദര സൂചകമായf വിക്ടോറിയ ജൂബിലി ടൗൺ ഹാളിന്റെ പേരുമാറ്റി അയ്യങ്കാളി ഹാൾ എന്നാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. പഴയ നിയമസഭയായിരുന്നു ഈ ഹാൾ. ഈ നിയമ നിർമ്മാണ സഭയിലെ അംഗമായിരുന്നു അയ്യങ്കാളി. അയ്യങ്കാളിയുടെ ചരിത്ര പ്രസിദ്ധമായ പല പ്രസംഗങ്ങളും നടന്നത് ഈ ഹാളിലായിരുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം കെട്ടിടത്തിന് അയ്യങ്കാളി ഹാൾ എന്ന പേര് നൽകുമെന്നായിരുന്നു പ്രഖ്യാപനം.[2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-03. Retrieved 2012-11-18.
  2. https://www.mathrubhumi.com/news/kerala/government-renames-vjt-hall-to-ayyankali-s-name-1.4076679
"https://ml.wikipedia.org/w/index.php?title=വി.ജെ.ടി._ഹാൾ&oldid=3644958" എന്ന താളിൽനിന്ന് ശേഖരിച്ചത്