വി.ജി. തമ്പി
മലയാള സാഹിത്യകാരനാണ് വി.ജി. തമ്പി. കേരള സാഹിത്യ അക്കാദമിയുടെ യാത്രാ വിവരണത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വി.ജി. തമ്പി | |
---|---|
ജനനം | ഓഗസ്റ്റ് 12, 1955 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അദ്ധ്യാപകൻ,കവി |
അറിയപ്പെടുന്നത് | കവിത |
അറിയപ്പെടുന്ന കൃതി | യൂറോപ്പ് ആത്മചിഹ്നങ്ങൾ |
ജീവിതരേഖ
തിരുത്തുകവി.പി. ജോർജിന്റെയും കെ.പി. മേരിയുടെയും മകനാണ്. എം.എ, എംഫിൽ ബിരുദങ്ങൾ നേടി. തൃശൂർ കേരളവർമ്മ കോളേജിൽ മലയാളം അദ്ധ്യാപകനായി 33 വർഷം പ്രവർത്തിച്ചു. ഇപ്പോൾ ശ്രദ്ധ ഓൺലൈൻ മാസിക എഡിറ്റു ചെയ്യുന്നു. ആദ്യ കാവ്യസമാഹാരം തച്ചനറിയാത്ത മരം. പത്തോളം ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തു. എഴുത്തുകാരി റോസി തമ്പി ജീവിത പങ്കാളിയാണ്.
കൃതികൾ
തിരുത്തുക- തച്ചനറിയാത്ത മരം
- യൂറോപ്പ് ആത്മചിഹ്നങ്ങൾ
- നഗ്നൻ
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമിയുടെ യാത്രാ വിവരണത്തിനുള്ള പുരസ്കാരം (2015)
അവലംബം
തിരുത്തുക
- "സാറാ ജോസഫിനും യു എ ഖാദറിനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം". ജനയുഗം. യഥാർത്ഥ സൈറ്റിൽ നിന്ന് 03 ഏപ്രിൽ 2017-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 03 ഏപ്രിൽ 2017-.
- "സാറാ ജോസഫിനും യു എ ഖാദറിനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം". ജനയുഗം. യഥാർത്ഥ സൈറ്റിൽ നിന്ന് 03 ഏപ്രിൽ 2017-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 03 ഏപ്രിൽ 2017-.