വി.കെ. മാത്യൂസ്
ഐ.ബി.എസ് ഗ്രൂപ്പിന്റെ സ്ഥാപകനും സി.എം.ഡിയുമാണ് വി.കെ. മാത്യൂസ്. 1997 ലാണ് മാത്യൂസ് ഇന്റർ നാഷണൽ ബിസിനസ്സ് സർവീസ്സസ് ഗ്രൂപ്പ് (IBS Group) ആരംഭിക്കുന്നത്. അതുപിന്നെ സഞ്ചാരം,ഗതാഗത മേഖല, ചരക്കുനീക്ക വ്യവസായം എന്നീരംഗങ്ങളിലെ വിവര സാങ്കേതികവിദ്യ നൽകുന്ന വലിയ സംരംഭമായി വളർന്നു. ഐ.ബി.എസിന്റെ ഈ രംഗത്തുള്ള പരിഹാരനിർദ്ദേശങ്ങൾ (solutions),ലോകത്തിലുള്ള വ്യോമഗതാഗത,എണ്ണ,വാതക സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു[1][2]
കാൺപൂർ ഐ.ഐ.ടിയിൽ നിന്ന് എയറോനോട്ടിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ മാത്യൂസ്, 1979 ൽ പട്ടാള ഉദ്യോഗസ്ഥർക്ക് കമ്പ്യൂട്ടർ സയൻസ് പഠിപ്പിച്ചുകൊണ്ടാണ് തൊഴിൽ രംഗത്തേക്കുള്ള ചുവടുവെപ്പ് നടത്തിയത്. 1981 ൽ അദ്ദേഹം എയർ ഇൻഡ്യയുടെ വിവരസാങ്കേതിക വിഭാഗത്തിൽ ജോലിക്കായി ചേർന്നു. ലോകവ്യാപകമായി എയർ ഇൻഡ്യയുടെ പാസ്സൻജർ സർവീസസ് സിസ്റ്റത്തെ കമ്പ്യൂട്ടർ വത്കരണം നടത്തുന്നതിൽ സുപ്രധാന പങ്കാണ് അദ്ദേഹം വഹിച്ചത്. പിന്നീട് മാത്യൂസ് യു.എ.ഇ. ആസ്ഥാനമായുള്ള എമിറേറ്റ്സ് ഗ്രൂപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1983 മുതൽ 1997 വരെ പതിനഞ്ച് വർഷക്കാലം അവിടെ ജോലി ചെയ്ത മാത്യൂസ് എമിറേറ്റ്സ് എയർലൈന്റെ സമഗ്രമായ മികവ് വർദ്ധിപ്പിക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചു. എമിറേറ്റ്സ് ഗ്രൂപ്പ് ഐ.ടി വിഭാഗത്തിന്റെ ജനറൽ മാനാജർ എന്ന നിലയിൽ മാത്യൂസ്, എമിറേറ്റ്സിന്റെ ആഗോള പ്രവർത്തനരംഗത്ത്(Global Operations) വിവരസാങ്കേതികവിദ്യ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിൽ സുപ്രധാന സംഭാവനയർപ്പിച്ചു.[അവലംബം ആവശ്യമാണ്]
കേരള സർക്കാറിന്റെ വിവരസാങ്കേതികവിദ്യ,വ്യവസായ,മാനേജ്മെന്റ്,വിദ്യാഭ്യാസ മേഖലകളിലെ ഒരു ഉപദേഷ്ടാവാണ് മാത്യൂസ്. സംസ്ഥാന ഐ.ടി ഉപദേശക ബോർഡ് അംഗം,പ്ലാനിംഗ് ബോർഡ്(കമ്മിറ്റി ഫോർ ഇൻഡസ്ട്രി & ഐ.ടി), നാസ്സ്കോം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിലും നിരവധി കോളേജുകളുടേയും സർവകലാശാലകളുടേയും ബോർഡ് ഓഫ് സ്റ്റഡീസിലും അംഗമായി സേവനമനുഷ്ടിക്കുന്നു. കോഴിക്കോട് ഐ.ഐ.എം ന്റെ ബോർഡ് ഓഫ് ഡയറക്ടേസ് അംഗവുമാണ് മാത്യുസ്.[അവലംബം ആവശ്യമാണ്]
അവലംബം
തിരുത്തുക- ↑ "IBS eyes Indian aviation industry for growth". Business Standard. 2008-02-21.
- ↑ "Making IT happen for high fliers". The Hindu. 2008-01-31. Archived from the original on 2008-11-05. Retrieved 2009-10-25.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Profile on www.ibsplc.com Archived 2009-09-25 at the Wayback Machine.
- IT is Crucial for Human Existence Today Archived 2011-07-08 at the Wayback Machine.
- IT Penetration In Travel And Logistics Is Sub Optimal Archived 2008-07-24 at the Wayback Machine.
- Enabling airlines to liberate themselves from the “clutches” of decades-old legacy systems Archived 2010-09-17 at the Wayback Machine.