വി.കെ. പവിത്രൻ
കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും യുക്തിവാദി സംഘത്തിന്റെ പ്രമുഖനേതാക്കളിലൊരാളുമാണ് വി.കെ. പവിത്രൻ. മിശ്രവിവാഹസംഘത്തിന്റെ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിച്ചു.[1]സഹോദരൻ അയ്യപ്പൻ , വി ടി ഭട്ടതിരിപ്പാട്, ചൊവ്വര പരമേശ്വരൻ , എം സി ജോസഫ് എന്നിവരുടെ അടുത്ത അനുയായിയായി സാമൂഹികപരിഷ്കരണരംഗത്ത് ആറുദശകം സേവനമനുഷ്ഠിച്ചു. മിശ്രവിവാഹസംഘത്തിന്റെ നേതാവ് എന്ന നിലയിൽ സംസ്ഥാനാടിസ്ഥാനത്തിൽ ആയിരക്കണക്കിന് മിശ്രവിവാഹങ്ങൾ അദ്ദേഹം മുൻകൈയെടുത്ത് നടത്തിയിട്ടുണ്ട്.
വി.കെ. പവിത്രൻ | |
---|---|
ജനനം | |
തൊഴിൽ | സാമൂഹ്യപ്രവർത്തകൻ, യുക്തിവാദി |
ജീവിതപങ്കാളി(കൾ) | സതി |
ജീവിതരേഖ
തിരുത്തുക1946ൽ കൊച്ചിയിൽ രൂപംകൊണ്ട മിശ്രവിവാഹസംഘത്തിന്റെ സെക്രട്ടറിയായാണ് അദ്ദേഹം പൊതുപ്രവർത്തനം ആരംഭിക്കുന്നത്. ചൊവ്വര പരമേശ്വരനായിരുന്നു പ്രസിഡന്റ്. മിശ്രവിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുകയായിരുന്നു അദ്ദേഹത്തിന്റെയും സംഘടനയുടേയും പ്രധാനദൗത്യം. ഏകീകൃത സിവിൽ നിയമം നടപ്പിലാക്കണമെന്നതായിരുന്നു രൂപികരണയോഗത്തിലെ പ്രധാനപ്രമേയം. എല്ലാവർക്കും ക്ഷേത്രപ്രവേശനം എന്നതായിരുന്നു മറ്റൊരു പ്രമേയം. 1956ൽ സംഘടനയുടെ സെക്രട്ടറി തന്നെ മിശ്രവിവാഹം കഴിച്ചതോടെ അത് പ്രധാനവാർത്തയായി മാറി. 57ൽ ഐക്യകേരളം രൂപം കൊണ്ടതോടെ കൊച്ചി മിശ്രവിവാഹസംഘമായി അത് വികസിച്ചു. സംഘത്തിന്റെ പ്രഥമവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ എം എസാണ്. കുറ്റിപ്പുഴ കൃഷ്ണപിള്ള, വി.ടി. ഭട്ടതിരിപ്പാട്, പവനൻ തുടങ്ങിയവരുമായുള്ള നിരന്തരസമ്പർക്കം സംസ്ഥാനതലത്തിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്സഹായകമായി.
“ | ഞങ്ങളിലില്ലാ ഹൈന്ദവരക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം, ഞങ്ങളിലില്ലാ ഇസ്ലാം രക്തം, ഞങ്ങളിലുള്ളത് മാനവരക്തം | ” |
എന്ന മുദ്രാവാക്യത്തിന്റെ രചയിതാവ് വി.കെ. പവിത്രനായിരുന്നു. 1968ൽ പാലക്കാട്ട് നടന്ന മിശ്രവിവാഹ സംഘം സംസ്ഥാനസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ആദ്യമായി മുഴങ്ങിയത്. [2]
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായും അദ്ദേഹം പ്രവർത്തിച്ചു. മിശ്രവിവാഹിതർക്ക് സർക്കാരിൽനിന്നും ഇന്ന് ലഭിക്കുന്ന പല ആനുകൂല്യങ്ങൾക്കും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ചിരുന്നത് വി കെ പവിത്രനായിരുന്നു. തന്റെ ആശയങ്ങളുടെ പ്രചാരണത്തിനായി സ്വന്തമായി പല പ്രസിദ്ധീകരണങ്ങളും അദ്ദേഹം നടത്തിയിരുന്നു. മിശ്രവിവാഹസംഘം ബുള്ളറ്റിൻ , പ്രഖ്യാപനം എന്നീ മാസികകളുടെ പത്രാധിപരായിരുന്നു. ഒടുവിലത്തേത് നിർത്തേണ്ടിവന്നപ്പോൾ വരിക്കാർക്കെല്ലാം ബാക്കി നൽകേണ്ട പണം തിരിച്ചയച്ച് പുതിയ മാതൃക കാണിക്കാൻ അദ്ദേഹം തയ്യാറായി. എം സി ജോസഫ് പത്രാധിപരായിരുന്ന "യുക്തിവാദി"" മാസികയുടെ പ്രചാരണത്തിനും മുൻനിരയിൽ പ്രവർത്തിച്ചു.
ടാറ്റ ഓയിൽമിൽസിലെ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: ടി എ സതി
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-06-29.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-06-29.
പുറം കണ്ണികൾ
തിരുത്തുക- വി കെ പവിത്രനും ഡോ. അച്ചാപ്പിള്ളയും - പി രാജീവ് [1] Archived 2016-03-04 at the Wayback Machine.