മലയാള ടെലിവിഷൻ ചാനലായ ഇന്ത്യാവിഷൻ സംപ്രേഷണം ചെയ്ത ഒരു റിയാലിറ്റി ഷോയാണ് വി.കെ.സി സ്ട്രീറ്റ് ലൈറ്റ്. തെരുവുഗായകരായിരുന്നു ഈ പരിപാടിയിൽ പങ്കെടുത്തവർ. 2009 ആഗസ്റ്റ് ഒമ്പതിന് സംപ്രേഷണം ചെയ്തു തുടങ്ങിയ ഈ ഷോയുടെ അവതാരക പിന്നണിഗായിക ചിത്ര അയ്യർ ആയിരുന്നു. മത്സരവും തൊൽവിയും ഇല്ലാത്ത ഒരു റിയാലിറ്റി ഷോ ആണിത്. ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായാണ് തെരുവ് ഗായകരെ പങ്കെടുപ്പിച്ചുള്ള ഈ പരിപാടി എന്ന് വിലയിരുത്തപ്പെടുന്നു.[1] ഈ പരിപാടിയിൽ പങ്കെടുക്കുന്ന 17 ഗായക കുടുംബങ്ങൾക്ക് അവരുടെ ജന്മദേശങ്ങളിൽ സ്നേഹവീടുകൾ നിർമ്മിച്ചു നൽകാൻ കാലികറ്റ് ലാൻഡ്മാർക്ക് ബിൽഡേഴ്സ് മുന്നോട്ട് വന്നു. [2][3] പത്രപ്രവർത്തനത്തിൽ നിന്ന് പരസ്യചിത്രനിർമ്മാണത്തിലേക്ക് തിരിഞ്ഞ സുധീർ അമ്പലപ്പാട് ആണ് ഈ പരിപാടിയുടെ സംവിധായകൻ. പ്രമുഖ വ്യാപാരിയും മുൻ മാർക്സിസ്റ്റ് എം.എൽ.എ യും ആയ വി.കെ.സി മമ്മദ്കോയയാണ് ഈ ഷോയുടെ നിർമ്മാണ തുകയായ 5 ലക്ഷം രൂപ വഹിച്ചത്. [4]