നോർവീജിയൻ തമിഴ് കവിയും ചലച്ചിത്രനടനുമാണ് വി.ഐ.എസ്. ജയപാലൻ.

ജീവിതരേഖ

തിരുത്തുക

വടക്കൻലങ്കയിലെ ജാഫ്നയിൽ ജനിച്ച ജയപാലൻ ഇപ്പോൾ നോർവെ പൗരത്വം നേടി ഓസ്ലോയിലാണ് താമസം. 1977 ൽ ജാഫ്ന സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരുന്നു. ശ്രീലങ്കയിലെ അറിയപ്പെടുന്ന കവിയായ ജയപാലൻ നിരവധി ഇന്ത്യൻ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ്ചിത്രമായ "ആടുകള"ത്തിലെ അഭിനയത്തിന് 58 മത് ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു.[1]

അറസ്റ്റ്

തിരുത്തുക

വിസാനിയമലംഘനത്തിന്റെ പേരിൽ ശ്രീലങ്കയിൽ അറസ്റ്റ് ചെയ്തിരുന്നു. സാമുദായിക സംഘർഷത്തിനിടയാക്കുന്ന യോഗങ്ങളിൽ പങ്കെടുത്തതിനെ തുടർന്നാണ് അറസ്റ്റ്.[2]

  • വിൽറ്റിംഗ് ലോറ്റർ : 3 തമിഴ് കവികൾ (ആർ. ചേരൻ, പുതുവൈ രത്നദുരൈ, സെൽവ കനകനായഗം)

സിനിമകൾ

തിരുത്തുക
  • ആടുകളം

പുരസ്കാരങ്ങൾ

തിരുത്തുക
  • 58 മത് ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം[3]
  1. http://www.deshabhimani.com/newscontent.php?id=383379
  2. "Tamil poet arrested in Sri Lanka for violating visa condition". thehindu. 2013 നവംബർ 24. Retrieved 2013 നവംബർ 24. {{cite news}}: Check date values in: |accessdate= and |date= (help)
  3. "Tamil, Malayalam movies sweep top national awards News". Inewsone.com. Archived from the original on 2012-08-04. Retrieved 2011-09-10.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വി.ഐ.എസ്._ജയപാലൻ&oldid=3644929" എന്ന താളിൽനിന്ന് ശേഖരിച്ചത്