വി.എ. സെയ്തുമുഹമ്മദ്
എറണാകുളം ജില്ലയിലെ വൈപ്പിൻകരയിലുള്ള എടവനക്കാട്ട് ഗ്രാമത്തിൽ വലിയവീട്ടിൽ 1923 മെയ് 29-ന് സെയ്തുമുഹമ്മദ് ജനിച്ചു. അബ്ദുൾ അസീസ് എന്നായിരുന്നു പിതാവിന്റെ പേര്. എടവനക്കാട് പ്രൈമറി സ്കൂൾ, ചെറായി ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് എറണാകുളം മഹാരാജാസ് കോളേജിൽ ജീവശാസ്ത്രം ബി.എ.യ്ക്കു ചേർന്നു. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് നാലുമാസത്തോളം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു[1][2][3].
വി.എ. സെയ്തുമുഹമ്മദ് | |
---|---|
ജനനം | മേയ് 29, 1923 |
മരണം | ഫെബ്രുവരി 28, 1985 |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | അന്താരാഷ്ട്ര നിയമപണ്ഡിതൻ, നയതന്ത്രഞ്ജൻ, കേന്ദ്ര നിയമമന്ത്രി, സ്വാതന്ത്ര്യ സമര സേനാനി |
ജീവിതപങ്കാളി(കൾ) | സാറാ ബീബി |
മാതാപിതാക്ക(ൾ) | അബ്ദുൾ അസീസ്, ? |
ജീവിത രേഖ
തിരുത്തുക- 1923 ജനനം
- 1942 ക്വിറ്റിന്ത്യാ സമരത്തിൽ ജയിൽവാസം
- 1943 മധുര അമേരിക്കൻ കോളേജിൽ നിന്ന് ബിരുദം
- 1944 അലിഗഢിൽ ചേർന്നു
- 1946 അലിഗഢിൽനിന്ന് എൽ.എൽ.ബി.
- 1946-1951 കോഴിക്കോട് അഭിഭാഷകൻ
- 1951 ഉപരിപഠനത്തിന് ഇംഗ്ലണ്ടിൽ
- 1957 തിരിച്ചെത്തി സുപ്രീംകോടതിയിൽ അഭിഭാഷകൻ
- 1958 വിവാഹം
- 1965 കേരളത്തിൽ അഡ്വക്കേറ്റ്സ് ജനറൽ
- 1971 യു.എൻ. പ്രതിനിധിസംഘാംഗം
- 1973 രാജ്യസഭാംഗം
- 1975 നിയമസഹമന്ത്രി (നിയമം, കമ്പനികാര്യം)
- 1977 ലോകസഭാംഗം (കോഴിക്കോട്)
- 1980 ബ്രിട്ടണിൽ ഹൈക്കമ്മീഷണർ
- 1985 മരണം
അവലംബം
തിരുത്തുക- ↑ മഹച്ചരിതമാല - വി.എ. സെയ്തുമുഹമ്മദ്, പേജ് - 611, ISBN 81-264-1066-3
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-07. Retrieved 2013-11-15.
- ↑ http://eewa.net/?p=15