പ്രമുഖ പത്രപ്രവർത്തകനും ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു വി. എം.കൊറാത്ത്(1925-2005). ലക്ഷ്മണൻ എന്ന തൂലികാനാമത്തിൽ മാതൃഭൂമിയിൽ ദീർഘകാലം പംക്തി എഴുതി. ജന്മഭൂമി പത്രാധിപരായും പ്രവർത്തിച്ചു. 2005 ജൂൺ നാലിന് 79-ാം വയസ്സിൽ അന്തരിച്ചു.

ജനനം,ബാല്യം

തിരുത്തുക

കോഴിക്കോട് ജില്ലയിലെ കടലുണ്ടിയിലെ പരമേശ്വരൻ മൂസ്സതിന്റെയും കുമ്മിണിക്കുട്ടി അമ്മയുടെയും മകനായി 1926 സെപ്തംബർ 15ന് ജനിച്ചു. യഥാർത്ഥ പേര് പി.കെ.വേലായുധമേനോൻ. മണ്ണൂർ കൃഷ്ണ യു.പി.സ്‌കൂൾ, കോഴിക്കോട് സാമൂതിരി ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾപതിനഞ്ചാം വയസ്സിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രണ്ടുമാസം ജയിലിലടക്കപ്പെട്ടു. മലബാർ സ്റ്റുഡൻസ് കോൺഗ്രസ് പ്രസിഡന്റായിരുന്നു. കോഴിക്കോട് ടെക്‌നോ കമ്പനിയിൽ ഗുമസ്തനായി ജീവിതം തുടങ്ങി.

പത്രപ്രവർത്തനം

തിരുത്തുക

കടലുണ്ടിയിൽ മാതൃഭൂമിയുടെ പ്രാദേശിക ലേഖകനായാണ് തുടക്കം. കൊച്ചിയിൽനിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന ദീനബന്ധുവിന്റെയും ലേഖകനായി. 1947-ൽ 21-ാം വയസ്സിൽ മാതൃഭൂമി]യിൽ പ്രൂഫ് റീഡറായി ചേർന്നു. തുടർന്ന് സബ് എഡിറ്ററായി. ദീർഘകാലം വാരാന്തപ്പതിപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്. മുഖപ്രസംഗ രചനയിൽ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. [[kuwj.org|കേരള പത്രപ്രവർത്തക യൂണിയനും]] പിന്നീട് കോഴിക്കോട് പ്രസ്‌ക്ലബ്ബും Archived 2021-01-20 at the Wayback Machine. സ്ഥാപിക്കുന്നതിൽ പങ്കു വഹിച്ചു. 1986-ൽ ഡപ്യൂട്ടി എഡിറ്ററായി വിരമിക്കുന്നതു വരെ മാതൃഭൂമി എഡിറ്റ് പേജിൽ വാർത്തകൾക്കിടയിൽ എന്ന പേരിലുള്ള പംക്തി എഴുതി. വിരമിച്ച ശേഷം അഞ്ചുവർഷം [http://janmabhumidaily.com ജന്മഭൂമിയിൽ എഡിറ്ററായി. കേസരി വാരികയിൽ അലയൊലി എന്ന പേരിലും വാർത്തികം എന്ന പ്രസിദ്ധീകരണത്തിൽ മറുപുറം എന്ന പേരിലും പംക്തിലേഖനങ്ങൾ എഴുതി.

പുരസ്‌കാരം, പുസ്തകം

തിരുത്തുക

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് താമ്രപത്രം ബഹുമതി ലഭിച്ചു. കേരള പ്രസ് അക്കാദമിയുടെയുടെ ആദ്യത്തെ എം.വി.പൈലി അവാർഡ്, ഫാം ജേണലിസം അവാർഡ്, കേസരി അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. വേദ് മേത്തയുടെ മുഖത്തോട് മുഖം എന്ന പുസ്തകം തർജമ ചെയ്തിട്ടുണ്ട്.ഓർമയുടെ നിലാവ് എന്ന പേരിലുള്ള ആത്മകഥ തപസ്യ കലാസാഹിത്യ വേദിയാണ് പ്രസിദ്ധീകരിച്ചത്.

കുടുംബം

തിരുത്തുക

ഫാറൂഖ് കോളേജിൽ അധ്യാപികയായിരുന്ന പരേതയായ കെ.ഐ. പത്മിനിയാണ് ഭാര്യ. ഹരീന്ദ്രനാഥ്, ഉഷ എന്നിവർ മക്കളാണ്

  1. http://keralamediaacademy.org/stalwarts-of-journalism/ Archived 2017-06-29 at the Wayback Machine.
  2. ഓർമ്മയുടെ നിലാവ്- ആത്മകഥ
"https://ml.wikipedia.org/w/index.php?title=വി.എം._കൊറാത്ത്‌&oldid=3644915" എന്ന താളിൽനിന്ന് ശേഖരിച്ചത്