ഒരു മലയാള ഭാഷാ പണ്ഡിതനും അദ്ധ്യാപകനുമാണ് വി.ആർ. പ്രബോധചന്ദ്രൻ നായർ (ജനനം : 4 ആഗസ്റ്റ് 1938). സ്വനവിജ്ഞാനം എന്ന കൃതിക്ക് സാഹിത്യ അക്കാദമി എൻഡോവ്മെന്റ് ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ തിരുത്തുക

വി. രാമകൃഷ്ണപിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകനായി എറണാകുളം ജില്ലയിലെ പറവൂരിൽ ജനിച്ചു. എം.എ, പിഎച്ച്.ഡി ബിരുദങ്ങൾ നേടി. കേരള യൂണിവേഴ്സിറ്റി ലിംഗ്വിസ്റ്റിക്സ് വിഭാഗം മേധാവിയായിരുന്നു. കേരള കലാ മണ്ഡലം ചെയർമാനായും പ്രവർത്തിച്ചു. [1]

കൃതികൾ തിരുത്തുക

  • വിവർത്തനത്തിന്റെ ഭാഷാശാസ്ത്രഭൂമിക
  • സ്വനവിജ്ഞാനം
  • ലോകഭാഷകൾ.

പുരസ്കാരങ്ങൾ തിരുത്തുക

ശ്രേഷ്ഠഭാഷാപുരസ്കാരം: മലയാളഭാഷയ്ക്കുള്ള സംഭാവനയ്ക്ക്‌ രാഷ്ട്രപതി നൽകുന്ന ആദ്യ ശ്രേഷ്ഠഭാഷാപുരസ്കാരം ഡോ. വി.ആർ.പ്രബോധചന്ദ്രൻ നായർക്കാണ് ലഭിച്ചത്.   അഞ്ചുലക്ഷം രൂപയും ബഹുമതി സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ്‌ പുരസ്കാരം.

മറ്റുപുരസ്കാരങ്ങൾ : തിരുത്തുക

  • കേരള സാഹിത്യ അക്കാഡമി ഐ.സി. ചാക്കോ എൻഡോസ്മെൻറ് (1982)
  • കോമൺവെൽത്ത് സ്കോളർഷിപ്പ്.
  • എം.കെ.കെ. നായർ അവാർഡ്

അവലംബം തിരുത്തുക

  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 282. ISBN 81-7690-042-7.