പ്രശസ്ത ക്രിസ്തീയ ഗാന രചയിതാവും ഗായകനും സംഗീത സംവിധായകനും ആണ് വിൽസൺ ചേന്നനാട്ടിൽ.

മലയാള ക്രൈസ്തവ ഗാന ചരിത്രത്തിൽ മറക്കാനാവാത്ത നിരവധി ഉണർവും പ്രത്യാശയും നിറഞ്ഞ ഗാനങ്ങളുടെ രചനയും സംഗീതവും നിർവഹിച്ചു. അദ്ദേഹം എഴുതിയ 300ഇൽ പരം ഗാനങ്ങളിൽ ചില ഗാനങ്ങൾ പ്രശസ്തമാണ്.

  • സീയോൻ യാത്രയതിൽ മനമെ,
  • ഉണർവ്വിൻ വരം ലഭിപ്പാൻ,
  • എല്ലാം നന്മയ്ക്കായി സ്വർഗ്ഗ താതൻ ചെയ്തിടുന്നു,
  • നിൻ ദാനം ഞാൻ അനുഭവിച്ചു,
  • ഭൂവാസികളെ യഹോവയ്ക്കർപ്പിടുവീൻ,
  • നല്ലൊരു ദേശം എത്ര സുന്ദര ദേശം,
  • യേശു യേശു മാത്രമെൻ ജീവിതത്തിൻ ആശയെ,
  • മധ്യകാശതിങ്കൽ മണിപ്പന്തലിൽ,
  • കഷ്ട്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല ,
  • മഹിമ കണ്ട സാക്ഷികളെ,
  • യാക്കോബിൻ വല്ലഭന്റെ ഭുജബലതാൽ,
  • ഹല്ലേലുയ്യ സ്തുതി ഗീതം എൻറെ നാവിൽ,
  • ഇത്രത്തോളം ജയം തന്ന ദൈവത്തിന് സ്തോത്രം,
  • അഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്റെ,
  • നിന്റെ യഹോവ നിനക്ക് നിത്യ പ്രകാശം,
  • കൃപ ലഭിചോരെല്ലാം സ്തുതിച്ചിടട്ടെ,
  • രാജാവ്‌ ഉള്ളിടത് രാജാ കോലഹലമുണ്ട്,
  • ദൈവത്താൽ അസാധ്യമായതൊന്നുമില്ലല്ലോ,
  • ശാന്ത തുറമുഖം അടുത്തൂ
  • നമ്മെ ജയോൽസവമായി വഴി നടത്തുന്ന,
  • കർത്താവിൻ വരവിൽ നമ്മെ എടുത്തീടുമ്പോൾ തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്.

ജീവിതരേഖ തിരുത്തുക

1952 മേയ് മാസം 2ആം തീയതി ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ചേന്നനാട്ടിൽ സുവിശേഷകൻ ചാക്കോ മത്തായി യുടെയും സാറാമ്മ ചാക്കോ യുടെയും 7 മക്കളിൽ മൂന്നാമനായി ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്നും മലയാള സാഹിത്യത്തിൽ 1975ഇൽ ബിരുദം പാസ്സായി. തുടർന്ന് റവ: സീ ടീ എബ്രഹാമിനോപ്പം Priority One India എന്ന ചെങ്ങന്നൂർ കേന്ദ്രമായ പ്രവർത്തിച്ച സുവിശേഷ പ്രസ്ഥാനത്തിൽ പങ്കാളിയായി. 1980ൽ സ്പെഷ്യൽ വില്ലജ് ഓഫീസർ ആയി കേരള സർക്കാർ സർവീസിൽ പ്രവേശിച്ചു. 1984ഇൽ എൽസി വിൽ‌സനെ വിവാഹം ചെയ്തു. 1990ഇൽ സർക്കാർ സർവീസിൽ നിന്നും സ്വയം വിരമിച്ച് 1996 വരെ തന്റെ ജീവിത പങ്കാളിയോടും കുഞ്ഞുങ്ങളോടുമോപ്പം സൗദി അറേബ്യയുടെ പ്രദേശത്ത് ഔദ്യോഗിക വിദേശ വാസം നയിച്ചു. 1997 മുതൽ "WILSON CHORUS FOR CHRIST" എന്ന ക്രിസ്തീയ സംഗീത വിഭാഗത്തിന് രൂപം നൽകി പൂർണ്ണ സുവിശേഷ വേലയിൽ വ്യാപ്രിതനായിരിക്കുന്നു.

ഗാനരചനയും സംഗീത സംവിധാനവും തിരുത്തുക

1978 മുതൽ പ്രത്യാശ നൽകുന്ന അനേകം ഗാനങ്ങൾ എഴുതുവാനും സംഗീതം ചെയ്യുവാനും തുടങ്ങി. ആ ഗാനങ്ങൾ മാരാമൺ കൺവെൻഷൻ മുഖേനെയും ആകാശവാണി സംപ്രേഷണം മുഖേനെയും വളരെയധികം പ്രചാരം ലഭിക്കുവാൻ ഇടയായി. ഗാനരചനയുടെ ആരംഭ കാലം മുതൽ പ്രഗല്ഭ ക്രിസ്തീയ സംഗീതജ്ഞനായ (ദിവംഗതനായ) റവ: എബ്രഹാം ലിങ്കൻ അച്ചൻറെയും, 1980 - 90 കാലയളവിൽ താൻ ക്വയർ മാസ്റ്റർ ആയി പ്രവർത്തിച്ച മുളക്കുഴ സെന്റ്‌ തോമസ്‌ മാർത്തോമ്മാ ചർച്ച് ഗായക സംഘ അംഗങ്ങളുടെയും അകമഴിഞ്ഞ പ്രോത്സാഹനം ലഭിക്കുകയുണ്ടായി. 1980 - 90 തന്റെ ഗാനരചനയുടെ ആദ്യ കാലഘട്ടത്തിൽ അദ്ദേഹം രചിച്ച ഗാനങ്ങൾ എല്ലാം ആദ്യം ആലപിച്ചിരുന്നത് മുളക്കുഴ സെന്റ്‌ തോമസ്‌ മാർത്തോമ്മാ ചർച്ച് ഗായക സംഘമാണ്.

പ്രസിദ്ധീകരണങ്ങളും പുരസ്കാരങ്ങളും തിരുത്തുക

1997 മുതൽ 20 ഓളം വാള്യങ്ങളിൽ തന്റെ മിക്ക പാട്ടുകളും ഉൾപ്പെടുത്തി ഓഡിയോ സീ ഡി യും 8 ഓളം വാള്യങ്ങളിൽ വീഡിയോ സീ ഡിയും പ്രസിദ്ധീകരിക്കുകയുണ്ടായി. വിവിധ ക്രിസ്തീയ സംഘടനകൾ ക്രൈസ്തവ ഗാനകൈരളിക്ക്‌ നൽകിയ മികച്ച സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന് നിരവധി ഉപഹാരങ്ങളും പുരസ്കാരങ്ങളും ദേശത്ത് നിന്നും വിദേശത്ത് നിന്നും നൽകി ആദരിച്ചു.

"https://ml.wikipedia.org/w/index.php?title=വിൽസൺ_ചേന്നനാട്ടിൽ&oldid=3590234" എന്ന താളിൽനിന്ന് ശേഖരിച്ചത്