വിർജീനിയ ലിവിംഗ്സ്റ്റൺ (1906-1990) ഒരു അമേരിക്കൻ വൈദ്യനും കാൻസർ ഗവേഷകയുമായിരുന്നു. ഇംഗ്ലീഷ്:Virginia Livingston, അവർ പ്രോജെനിറ്റർ ക്രിപ്‌റ്റോസൈഡുകൾ എന്ന് പേരിട്ട ഒരു പ്രത്യേകയിനം ബാക്ടീരിയയാണ് മനുഷ്യരിൽ ക്യാൻസറിനുള്ള പ്രധാന കാരണം എന്ന പിന്തുണയില്ലാത്ത ഒരു സിദ്ധാന്തം മുന്നോട്ടു വച്ചു. പ്രോജെനിറ്റർ ക്രിപ്‌റ്റോസൈഡുകളെക്കുറിച്ചുള്ള അവളുടെ സിദ്ധാന്തങ്ങൾ ഗവേഷകർ ഡ്യൂപ്ലിക്കേറ്റ് ചെയ്‌തിട്ടില്ല, കൂടാതെ അവളുടെ തെറാപ്പിയുടെ ക്ലിനിക്കൽ ട്രയൽ കാൻസർ ചികിത്സയിൽ ഒരു ഫലവും കാണിച്ചതുമില്ല. ക്യാൻസറിനുള്ള ലിവിംഗ്സ്റ്റണിന്റെ ചികിത്സാ പ്രോട്ടോക്കോളിനെ പിന്തുണയ്ക്കാത്ത അമേരിക്കൻ കാൻസർ സൊസൈറ്റി, കാൻസർ ഉത്ഭവത്തെക്കുറിച്ചുള്ള അവളുടെ സിദ്ധാന്തത്തെ വ്യക്തമായിത്തന്നെ നിഷേധിച്ചു.

വിർജീനിയ ലിവിംഗ്സ്റ്റൺ
പ്രമാണം:Virginia Livingston.png
ജനനം1906
മരണം1990
ദേശീയതഅമേരിക്കൻ
പൗരത്വംഅമേരിക്കൻ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംകാൻസർ

ജീവിതരേഖ തിരുത്തുക

വിർജീനിയ ലിവിംഗ്സ്റ്റൺ 1906-ൽ പെൻസിൽവാനിയയിലെ മീഡ്‌വില്ലിൽ വിർജീനിയ വുർതെലെ എന്ന പേരിൽ ജനിച്ചു.അവളുടെ അച്ഛനും മുത്തച്ഛനും വൈദ്യന്മാരായിരുന്നതിനാൽ അവൾ വൈദ്യശാസ്ത്രത്തിൽ ആകൃഷ്ടയായി. വൈദ്യശാസ്ത്ര വിദ്യാലയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, ലിവിംഗ്സ്റ്റൺ വാസ്സർ കോളേജിൽ നിന്ന് ഇംഗ്ലീഷ്, ചരിത്രം, സാമ്പത്തിക ശാസ്ത്രം എന്നിവയിൽ മൂന്ന് ബി.എ. ബിരുദങ്ങൾ നേടിയിരുന്നു. തുടർന്ന് അവൾ ന്യൂയോർക്ക് സർവ്വകലാശാലയിലെ, ബെല്ലെവ്യൂ മെഡിക്കൽ കോളേജിൽ പഠനത്തിന് ചേരുകയും 1936-ൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടുകയും ചെയ്തു. അവളുടെ ബിരുദ ക്ലാസിലെ ആകെയുള്ള നാല് വനിതകളിൽ ഒരാളായിരുന്നു അവൾ.[1]

റഫറൻസുകൾ തിരുത്തുക

  1. Lerner, Michael G. (1994). "Chapter Sixteen: Virginia C. Livingston--Integrating Diet, Nutritional Supplements, and Immunotherapy". Choices in healing: integrating the best of conventional and complementary approaches to cancer. Cambridge, Mass: MIT Press. ISBN 978-0-262-62104-5.