വിൻജാമുരി അനസൂയ ദേവി

തെലുങ്ക് ഗായികയും, ഹാർമോണിയം പ്ലേയറും, സംഗീതസംവിധായകയും

തെലുങ്ക് ഗായികയും, ഹാർമോണിയം പ്ലേയറും, സംഗീതസംവിധായകയും, എഴുത്തുകാരിയുമായിരുന്നു വിൻജാമുരി അനസൂയ ദേവി (മെയ് 12, 1920 - മാർച്ച് 23, 2019).[1][2][3] അവരുടെ മേഖല നാടോടി സംഗീതവും പാട്ടുകളും ആയിരുന്നു.

വിൻജാമുരി അനസൂയ ദേവി
ജനനം(1920-05-12)12 മേയ് 1920
കിഴക്കൻ ഗോദാവരി ജില്ല, ആന്ധ്രാപ്രദേശ്, ബ്രിട്ടീഷ് ഇന്ത്യ
മരണം23 മാർച്ച് 2019(2019-03-23) (പ്രായം 98)
ദേശീയതഇന്ത്യൻ
തൊഴിൽഗായിക, ഹാർമോണിയം പ്ലേയർ, സംഗീതസംവിധായക

ആദ്യകാല ജീവിതവും പശ്ചാത്തലവും

തിരുത്തുക

അനസൂയ ഇന്ത്യൻ സ്റ്റേജ് നടനും തെലുങ്ക്-സംസ്കൃത പണ്ഡിറ്റും എഴുത്തുകാരനുമായ വിൻജാമുരി വെങ്കട ലക്ഷ്മി നരസിംഹറാവുവിന്റെ മകളായിരുന്നു.[2] തെലുങ്ക് ഗായിക കൂടിയായ വിൻജാമുരി സീതാദേവി അവരുടെ സഹോദരിയായിരുന്നു.[4]സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, സർവേപള്ളി രാധാകൃഷ്ണൻ, സുഭാസ് ചന്ദ്ര ബോസ് എന്നിവരുടെ സാന്നിധ്യത്തിൽ സംഗീത കച്ചേരികൾ ആലപിച്ചിരുന്നു. [5]ആന്ധ്രാപ്രദേശിലെയും തമിഴ്‌നാട്ടിലെയും നാടോടി സംഗീതത്തെക്കുറിച്ചുള്ള പരാമർശത്തിൽ പ്രത്യേകിച്ച് 1950 മുതൽ 1990 വരെയുള്ള തലമുറകളിൽ, വിഞ്ചാമുരി സഹോദരിമാരായ അനസൂയയും സീതയും ഉൾപ്പെടുന്നു. അനസൂയയും ഹാർമോണിയം വായിക്കുന്നതിൽ മിടുക്കിയായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് കൃഷ്ണ ശാസ്ത്രി സംഗീതം നൽകിയ ‘ജയ, ജയ, ജയ പ്രിയ ഭാരത ജനാനി’ എന്ന ഗാനം അവർ ജനപ്രിയമാക്കി.[6]


അവരുടെ രണ്ട് പുസ്തകങ്ങളായ 'ബാവ ഗീതാലു', 'നാടൻ പാട്ടുകളുടെ സമാഹാരം' എന്നിവ കഴിഞ്ഞ വർഷം ചെന്നൈയിൽ പുറത്തിറങ്ങി. 1977 ൽ ആന്ധ്ര സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദവും നേടി. അമേരിക്കയിൽ നിന്നുള്ള ആജീവനാന്ത നേട്ടത്തിനുള്ള അവാർഡും പാരീസിൽ നിന്നുള്ള ക്വീൻ ഓഫ് ഫോക്ക് അവാർഡും അവർക്ക് ലഭിച്ചു. (ANI)[7]

  1. "Queen of folk music - HYDB". The Hindu. Retrieved 2018-06-03.
  2. 2.0 2.1 "With many firsts to her credit - MADS". The Hindu. Retrieved 2018-06-03.
  3. "Space across new horizons - MADS". The Hindu. Retrieved 2018-06-03.
  4. Srihari, Gudipoodi "An Era of Light Music", The Hindu June 11, 2018
  5. Mayabrahma, Roja (2019-03-24). "KCR condoles death of radio commentator Dr Vinjamuri Anasuya Devi". www.thehansindia.com (in ഇംഗ്ലീഷ്). Retrieved 2020-03-06.
  6. Somasekhar, M. "The Vinjamuri sisters — end of an era in folk music". @businessline (in ഇംഗ്ലീഷ്). Retrieved 2021-02-06.
  7. "KCR condoles Anasuya Devi's demise". ANI News (in ഇംഗ്ലീഷ്). Retrieved 2020-03-06.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിൻജാമുരി_അനസൂയ_ദേവി&oldid=4047441" എന്ന താളിൽനിന്ന് ശേഖരിച്ചത്