വിസ്ബി
വിസ്ബി [ˈviːsbʏ] സ്വീഡനിലെ ഗോട്ട്ലാൻറ് ദ്വീപിൽ ഗോട്ട്ലാൻറ് കൌണ്ടിയിലെ ഗോട്ട്ലാൻറ് മുനിസിപ്പാലിറ്റി സീറ്റായ ഒരു സ്ഥലമാണ്. 2014 ലെ കണക്കുകൾ പ്രകാരം 23,880 ആളുകൾ ഈ പട്ടണത്തിൽ അധിവസിക്കുന്നുണ്ട്. വിസ്ബി രൂപതയുടെ എപ്പിസ്കോപ്പൽ സീറ്റുംകൂടിയാണ് വിസ്ബി നഗഹം. സ്കാർഡിനേവിയയിലെ ഏറ്റവും മികച്ച സംരക്ഷിത മധ്യകാല നഗരമായ വിൻബി ഹാൻസിറ്റിക് നഗരം 1995 മുതൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു.[6] ഈ നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള അവശിഷ്ടങ്ങൾ, നഗരകേന്ദ്രത്തെ വലയം ചെയ്ത 3.4 കി.മീ. (2.1 11,000 അടി) നീളമുള്ള ടൗൺ മതിൽ, കൂടാതെ ദേവാലയങ്ങളുടെ നിരവധി അവശിഷ്ടങ്ങൾ എന്നിവയാണ്.
Visby | ||
---|---|---|
Visby skyline | ||
| ||
Nickname(s): City of roses | ||
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Sweden Gotland modified" does not exist | ||
Coordinates: 57°38′05″N 18°17′57″E / 57.63472°N 18.29917°E | ||
Country | Sweden | |
Province | Gotland | |
County | Gotland County | |
Municipality | Gotland Municipality | |
Charter | 1645 | |
• City | 12.44 ച.കി.മീ.(4.80 ച മൈ) | |
(31 December 2012)[2] | ||
• City | 23,576 | |
• ജനസാന്ദ്രത | 1,816/ച.കി.മീ.(4,700/ച മൈ) | |
• മെട്രോപ്രദേശം | 57,241 | |
സമയമേഖല | UTC+1 (CET) | |
• Summer (DST) | UTC+2 (CEST) | |
Postal code | 621 xx | |
ഏരിയ കോഡ് | (+46) 498 | |
വെബ്സൈറ്റ് | www |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്വീഡൻ |
Area | 1,453 ഹെ (156,400,000 sq ft) [3][4][5] |
മാനദണ്ഡം | iv, v |
അവലംബം | 731 |
നിർദ്ദേശാങ്കം | 57°37′44″N 18°18′26″E / 57.628997°N 18.307109°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
സ്കാൻഡിനേവിയക്കാരുടെ ഒരു പ്രശസ്ത വേനൽക്കാല അവധി കേന്ദ്രമായി വിസ്ബി നഗരം അറിയപ്പെടുന്നു. എല്ലാ വർഷവും ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ഇവിടെ എത്തുന്നു. സ്വീഡിഷ് പ്രധാന ഭൂവിഭാഗത്തിനു പുറത്തായി വളരെയധികം ജനവാസമുള്ള പ്രദേശമാണ് ഇത്. യൂണിവേഴ്സിറ്റി ഓഫ് ഗോട്ട്ലാന്റ് വിസ്ബിയിലാണ് സ്ഥിതിചെയ്യുന്നത്. 1 ജൂലൈ 2013 മുതൽ ഉപ്സല യൂണിവേഴ്സിറ്റിയുടെ ഒരു വിഭാഗമായി ഇതു പ്രവർത്തിക്കുകയും ഉപ്സല യൂണിവേഴ്‍സിറ്റി-കാമ്പസ് ഗോട്ട്ലാൻഡ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു. സ്വീഡിനിലെ ഏക കൗണ്ടി സീറ്റായ ഇവിടേയ്ക്ക്, ബോട്ടുമാർഗ്ഗവും വായുമാർഗ്ഗവും മാത്രമേ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ.
സ്ഥലനാമചരിത്രം
തിരുത്തുകവിസ്ബി എന്ന നാമം പ്രാചീന നോർവീജിയൻ പ്രയോഗമായ "വിസ്" എന്നതിൽനിന്നാണ് (“വി” എന്നതിൻറെ ഏകവചനം) യാഗങ്ങളുടെ സ്ഥലം, ഗ്രാമം എന്നൊക്കെ ഈ വാക്കിന് അർത്ഥം വരുന്നു.പതിനാലാം നൂറ്റാണ്ടിൻറെ മദ്ധ്യത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഗോട്ട്ലാൻറിൻറെ ചരിത്രത്തെക്കുറിച്ചുള്ള വീരകഥയായ Gutasagan അനുസരിച്ച് ഈ പട്ടണം, വിശുദ്ധ സ്ഥലം, ആരാധനാലയം എന്നൊക്കെയുള്ള അർത്ഥത്തിൽ ‘Wi’ എന്ന പേരിൽ അറിയപ്പെട്ടിരുന്നു.[7] വിസ്ബി ചിലപ്പോഴൊക്കെ "സിറ്റി ഓഫ് റോസസ്" അല്ലെങ്കിൽ "ദി സിറ്റി ഓഫ് റെയിൻസ്" എന്നും അറിയപ്പെടുന്നു.[8][9][10]
ചരിത്രം
തിരുത്തുകവിസ്ബിയുടെ ആദ്യകാല ചരിത്രം അജ്ഞാതമാണ്. എങ്കിലും എഡി 900 ൽ ഇതൊരു പ്രമുഖ വ്യാപാരകേന്ദ്രമായിരുന്നെന്ന് കരുതപ്പെടുന്നു. ശിലായുഗത്തിൻറെ ആരംഭത്തിൽത്തന്നെ ഇവിടെ ജനവാസം ആരംഭിച്ചിരുന്നുവെന്നുവേണം കരുതുവാൻ. ശുദ്ധജലത്തിൻറെ സുലഭമായ ലഭ്യതയും ഒരു പ്രകൃതിദത്ത തുറമുഖവും ഉണ്ടായിരുതാണ് ഇതിനു പ്രധാന കാരണം.[11] പന്ത്രണ്ടാം നൂറ്റാണ്ടിൽ വിശുദ്ധ മേരിക്ക് സമർപ്പിക്കപ്പെട്ട വിസ്ബി കത്തീഡ്രൽ ഇവിടെ പണികഴിപ്പിക്കപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടിൽ ഇതു പുതുക്കിപ്പണിയുകയും ഇന്നു കാണപ്പെടുന്ന നിലയിലായിത്തീരുകയും ചെയ്തു. 1225-ൽ സ്വീഡിഷ് നഗരമായ ലിങ്കോപ്പിങ്ങിലെ ബിഷപ്പാണ് അക്കാലത്ത് ഇത് ഔദ്യോഗികമായി തുറന്നുകൊടുത്തത്.തുടർന്നുള്ള നൂറ്റാണ്ടുകളിൽ നിരവധി പള്ളികൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. നഗരം അഭിവൃദ്ധിപ്രാപിച്ചതിന് കാരണം ജർമ്മൻ ഹാൻസീറ്റിക് ലീഗിൻറെ പ്രവർത്തനങ്ങളാലായിരുന്നു.[12] നഗരകേന്ദ്രത്തെ വലയം ചെയ്യുന്ന മതിലിൻറെ പണികൾ 12-ാം നൂററാണ്ടിൽ ആരംഭിച്ചിരുന്നു. മതിലിൻറെ സവിശേഷമായ ഗോപുരങ്ങൾ ഉൾപ്പെടെ ഇന്നത്തെ ഉയരത്തിലെത്തുന്ന പുനർനിർമ്മാണജോലികൾ 1300 കളിൽ നിർവ്വഹിക്കപ്പട്ടിരുന്നുവെങ്കിലും ചില ഗോപുരങ്ങൾ പതിനഞ്ചാംനൂറ്റാണ്ടുവരെ പണിതിട്ടില്ലായിരുന്നു. ഇന്നും വലിയ മാറ്റമൊന്നുകൂടാതെ ചുറ്റുമതിൽ നിലനിൽക്കുന്നുണ്ട്.[13] പതിനാലാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ (1300-1350) വിസ്ബി നഗരം അതിന്റെ സമ്പത്തിന്റെയും സ്വാധീനത്തിന്റെയും അത്യുന്നതിയിലായിരുന്നു. ഈ കാലഘട്ടത്തിലായിരിക്കണം ബാൾട്ടിക്കിലും അതിനപ്പുറവും വ്യാപകമായ സ്വാധീനം ചെലുത്തിയ കടൽനിയമവ്യവസ്ഥയായ വിസ്ബൂയി നിയമങ്ങൾ (Laws of Wisbuy) പ്രഖ്യാപനം ചെയ്യപ്പെട്ടത്.[14]
1361-ൽ ഡെന്മാർക്കിലെ വാൽഡേമർ നാലാമൻ ഗോട്ട്ലാൻഡ് കീഴടക്കി. നഗരത്തിനു മുമ്പിൽ വച്ചു നടന്ന യുദ്ധത്തിൽ 1,800 ഗോട്ട്ലാൻറ് നിവാസികൾ കൊല്ലപ്പെട്ടിരുന്നു
വാൽഡേമർ നാലാമൻ ചുറ്റു മതിലിൻറെ ഒരു ഭാഗം തകർക്കുകയും മൂന്നു വലിയ ബിയർ ബാരലുകൾ സ്ഥാപിച്ചതിനുശേഷം അതിൽ സ്വർണ്ണവും വെള്ളിയും നിറയ്ക്കുവാൻ ആവശ്യപ്പെടുകയും അല്ലാത്തപക്ഷം, പട്ടണം കൊള്ളയും കൊള്ളിവയ്പ്പും നടത്തി പിടിച്ചടക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. വിസ്ബി നഗര പിതാക്കന്മാർ ഈ ആവശ്യം അംഗീകരിക്കുകയും ഇതു പൂർത്തീകരിക്കുന്നതിനായി പള്ളികലും സഭകളും അവരുടെ വിലപിടിപ്പുള്ള വസ്തുക്കളെയെല്ലാം നഷ്ടപ്പെടുത്തുകയും ചെയ്തു. വാൽഡേമർ തൻറെ സ്ഥാനപ്പേരുകളുടെ കൂടേ "കിംഗ് ഓഫ് ഗോട്ട്ലാൻറ്" എന്നുകൂടി എഴിതിച്ചേർത്തു.[15] ഹാൻസീറ്റിക് ലീഗിലെ (വ്യാപാര കൌൺസിലുകളുടെയും വിപണന നഗരങ്ങളുടെയും വാണിജ്യപരവും പ്രതിരോധപരവുമായ കാര്യങ്ങൾ നിർവ്വഹിക്കുന്ന ഒരു കോൺഫെഡറേഷൻ) ഒരു അംഗമായ വിസ്ബിയോടുള്ള വാൽഡേമർ നാലാമൻറെ ഇത്തരം ഇടപെടൽ ലീഗും ഡെൻമാർക്കും തമ്മിൽ ഒരു യുദ്ധത്തിൻറെ അന്തരീക്ഷത്തിലെത്തിച്ചു. വാൽഡേമർ, വിസ്ബി നഗരത്തിൽ വിവിധഇളവുകൾ കൊടുക്കുന്നതിനു നിർബന്ധിതനായിത്തീരുകയും വിസ്ബി ഒരു ഡാനിഷ് നഗരമെന്ന നില തുടരുകയും ചെയ്തു.[16]
1391, 1394, 1398 കാലഘട്ടങ്ങളിൽ വിസ്ബി, വിക്ട്വൽ ബ്രദേർസ് (Victual Brothers) എന്ന പേരിലറിയപ്പെട്ടിരുന്ന ബാൾട്ടിക് കടലിലെ കടൽക്കൊള്ളക്കാരുടെ നിയന്ത്രണത്തിലാകുകയും നഗരം അവർ കൊള്ളയടിക്കുകയും ചെയ്തു. 1398 ൽ ട്യൂട്ടോണിക് നൈറ്റ്സ് (Teutonic Knights) എന്നറിയപ്പെട്ടെ ആക്രമണകാരികളുടെ ഒരു സൈന്യം ഗോട്ട്ലാൻഡ് കീഴടക്കുകയും വിസ്ബി നഗരംനശിപ്പിക്കുകയും വിക്ട്വൽ ബ്രദേഴ്സിനെ നഗരത്തിൽനിന്നു പുറത്താക്കുകയും ചെയ്തു.[16] 1409 ൽ, ട്യൂട്ടോണിക് നൈറ്റിലെ ഗ്രാൻഡ് മാസ്റ്റർ ഉൾറിച്ച് വോൺ ജുംഗിൻജൻ, ഗോട്ട്ലാൻറ് ദ്വീപിനെ ഡെൻമാർക്ക്, നോർവ്വേ, സ്വീഡൻ എന്നിവിടങ്ങളിലെ രാജ്ഞിയായിരുന്ന മാർഗ്ഗരറ്റിന് വിൽക്കുകയും സ്കാൻഡിനേവിയയിലെ കൽമർ യൂണിയനുമായി സന്ധി ചെയ്ത് സമാധാനം ഉറപ്പുവരുത്തുകയും ചെയ്തു.[16]
1411-ൽ നോർവീജിയൻ, ഡാനിഷ്, സ്വീഡിഷ് രാജാവായിരുന്ന എറിക്ക് ഓഫ് പോമറേനിയ,വിസ്ബോർഗ് കോട്ട നിർമ്മിക്കുകയും പന്ത്രണ്ട് വർഷം അവിടെ താമസിക്കുകയും ചെയ്തു. അക്കാലത്ത് നഗരം മിക്കവാറും കടൽക്കൊള്ളക്കാരുടെ ഒരു താവളമായി മാറിയിരുന്നു, വ്യവസായ വാണിജ്യങ്ങൾ നിർത്തിവയ്ക്കപ്പെടുകയും ചെയ്തിരുന്നു. 1470 ൽ ഹാൻസീറ്റിക് ലീഗ്, ഒരു ഹാൻസീറ്റിക് പട്ടണമെന്ന വിസ്ബിയുടെ പദവി റദ്ദുചെയ്തു.[16]
1525-ൽ നഗരത്തിനുമേൽ അവസാനത്തെ ആഘാതം വന്നു. ഡാനിഷ് സിംഹാസനത്തിനുവേണ്ടിയുള്ള തർക്കത്തിൽ, ഹോളി റോമാ സാമ്രാജ്യത്തിന്റെ ഒരു സ്വതന്ത്ര നഗരം എന്നറിയപ്പെടുന്ന ലുബക്കും, ഹാൻസീറ്റിക് ലീഗിലെ ഒരു പ്രമുഖ അംഗവും ഫ്രെഡറിക് ഒന്നാമനെ പിന്തുണച്ചു. അതേസമയം ഗോട്ട്ലാൻറിലെ ഡാനിഷ് ഗവർണ്ണറായിരുന്ന സോറൻ നോർബി, 1523 ൽ ക്രിസ്റ്റ്യൻ രണ്ടാമൻ ഔദ്യോഗികമായി രാജി വച്ചുവെങ്കിലും അദ്ദേഹത്തിനുവേണ്ടി പോരാട്ടം നടത്തി.
സോറൻ നോർബി സ്വീഡനിൽ ഒരു സൈനിക നടപടിയ്ക്കക്കു മുതിരുകയും അതേസമയം ല്യൂബെക്കുകാർ വിസ്ബിയെ വിജയകരമായി ആക്രമിക്കുകയും നഗരത്തെ നാല് വശങ്ങളിൽ നിന്ന് തീയിടുകയും ചെയ്തു. എന്നാൽ വ്യാപകമായി വിശ്വാസിച്ചതിൽ നിന്ന് വ്യത്യസ്തമായി, നഗരത്തിലെ പല പള്ളികളും ദുരന്തത്തെ അതിജീവിച്ചിരുന്നു. സെന്റ് ജെയിംസ് പള്ളി ഇടവകകൾ (ഇതിനകം അടച്ചിരുന്നു), സെൻറ് നിക്കോളസ്, സെൻറ് ജെർട്രൂഡ് എന്നീ പള്ളികളിൽ ലുബെക്ക് സൈന്യം വ്യാപകമായ കൊള്ളിവയ്പ്പുനടത്തിയിരുന്നു. ശേഷം നവീകരണത്തിന്റെ ഭാഗമായി, സെന്റ് ജോൺ ഒഴികെയുള്ള എല്ലാ പള്ളികളും അടച്ചുപൂട്ടുകയുണ്ടായി. 1528-ൽ, വിസ്ബി നഗരത്തിലെ പൗരന്മാർ, അവരുടെ നഗരത്തെ കൊള്ളയടിച്ചതിനുള്ള പ്രതികാരമെന്ന നിലയിൽണം ഭരണാധികാരിയുടെ പള്ളി (സ്വീഡിഷ്: ഡ്രോട്ടൻ) കൊള്ളയടിക്കുകയുണ്ടായി.1533-34 കാലഘട്ടത്തിൽ പുതിയ ഡാനിഷ് ഗവർണറായിരുന്ന ഹെൻറിക് നീൽസൺ റോസൻക്രാന്ത്സ്, തൻറെ കോട്ടയായ വിസ്‍ബോർഗ്സ് സ്ലോട്ടിൻറെ പ്രതിരോധം മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായി സെൻറ് ജോൺസ്, സെൻറ് പീറ്റേർസ് ദേവാലയങ്ങൾ എന്നിവ തകർത്തിരുന്നു. സെന്റ് മേരീസ് കത്തീഡ്രൽ പ്രവർത്തനമുള്ള അവസാനത്തെ ദേവാലയമായും പുതിയ നഗര ഇടവകയായും മാറി.[16][17][18] 480 വർഷങ്ങൾക്കുമുൻപ് അനേകം വിസ്ബി ദേവാലയങ്ങളുടെ നാശം സംഭവിച്ചുവെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിൻറെ അവസാനത്തിൽ പുനർനിർമ്മിച്ച പല പോളിഷ്, ജർമൻ ദേവാലയങ്ങളേക്കാളും മെച്ചപ്പെട്ട അവസ്ഥയിൽ വിസ്ബി നഗരത്തിലെ ദേവാലയങ്ങൾ ഇന്നും അവശേഷിക്കുന്നു.
300 വർഷത്തെ ഡെന്മാർക്ക് ഭരണത്തിനുശേഷം 1645 ൽ ഗോട്ട്ലാൻറ് വീണ്ടും ബ്രോംസെബ്രോ ഉടമ്പടി പ്രകാരം സ്വീഡൻറെ കൈവശമായി.[16] നഗരം പഴയപടി മെല്ലെ വികസിച്ചു കൊണ്ടിരിന്നു.[19] I
പതിനെട്ടാം നൂറ്റാണ്ടിൻറെ മദ്ധ്യത്തിൽ ഒരു പ്ലേഗ് ബാധയാൽ വിസ്ബിയുടെ ജനസംഖ്യ കുറഞ്ഞശേഷം, സ്വീഡിഷ് സർക്കാർ ഈ നഗരത്തിലെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ചില ശ്രമങ്ങൾ നടത്തുകയുണ്ടായി. എന്നാൽ ഇതു പൂർണ്ണമായി വിജയം വരിച്ചില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിസ്ബി നഗരം ഒരിക്കൽക്കൂടി വാണിജ്യം തുറമുഖ വ്യവസായം എന്നിവയെ ആകർഷിച്ചു.
അതേ സമയം, 1808 ൽ ഗോട്ട്ലാന്റ് റഷ്യ കീഴടക്കി, എന്നാൽ ഏതാനും മാസങ്ങൾ കഴിഞ്ഞ് സമാധാനശ്രമത്തിലൂടെ സ്വീഡൻ ഗോട്ട്ലാൻറ് തിരികെ വാങ്ങുകയും ചെയ്തു.[16]
ഭൂമിശാസ്ത്രം
തിരുത്തുകവിസ്ബി എന്നത് പ്രദേശത്തിൻറെ അല്ലെങ്കിൽ നഗരത്തിന്റെ പേരാണ്, അതുപോലെതന്നെ ചുറ്റുമുള്ള വലിയ പ്രദേശത്തിന്റെ പേരും, വിസ്ബി സോക്കൻ എന്നാണ്. 1936 ൽ പുതുതായി രൂപംകൊണ്ട വിസ്ബി സ്റ്റെഡിനു (വിസ്ബി നഗരം) കീഴിൽ സോക്കൻ ഉൾപ്പെടുത്തി. ഇത് ഗോട്ട് ലാന്റിലെ ചരിത്ര നഗര പദവിയുള്ള ഏക പ്രദേശമാണ്. 2016 ജനുവരി 1 ന് ഇത് വിസ്ബി ഡോംകിർകോഡിസ്ട്രിക്റ്റ് ഭരണപ്രദേശമായി ആയി പുനർനിർമ്മിക്കപ്പെട്ടു.[20][21] സ്വീഡനിലെ ഏക മുനിസിപ്പാലിറ്റി സീറ്റായ വിസ്ബിയിലേയ്ക്ക് ബോട്ട്, എയർ ട്രാഫിക് എന്നിവയിലൂടെ മാത്രമേ പ്രവേശിക്കുവാൻ കഴിയുകയുള്ളൂ.ഗോട്ട്ലാൻഡിന്റെ മദ്ധ്യ പടിഞ്ഞാറൻ തീരത്ത്, ചുണ്ണാമ്പുകല്ലുകൾകൊണ്ടുള്ള കുത്തനെയുള്ള ചരിവുകളിൽ സ്ഥിതി ചെയ്യുന്ന വിസ്ബി ഈ പ്രദേശത്തെ ആദ്യത്തെ പ്രകൃതിദത്ത തുറമുഖമാണ്. നഗരം രൂപപ്പെട്ട മധ്യകാല ഹാർബറിന് ചുറ്റുമുള്ള പ്രദേശം ഇപ്പോൾ അൽമെഡാലെൻ പാർക്ക് ആയി രൂപാന്തരപ്പെട്ടിരിക്കുന്നു. പഴയ യഥാർത്ഥ വിസ്ബി നഗരഭാഗങ്ങൾ കൂടുതലായോ കുറവായോ വടക്ക്, കിഴക്ക്, തെക്കു ഭാഗങ്ങളിൽ നഗരമതിലിനാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇതിൻറെ പടിഞ്ഞാറുഭാഗത്ത് ബാൾട്ടിക് കടലും പുരാതന തുറമുഖവുമാണ്.നഗരത്തിന്റെ കൂടുതൽ ആധുനിക ഭാഗങ്ങളും വികസിക്കുന്നത് പ്രധാനമായും കിഴക്കു ദിക്കിലേയ്ക്കും ചുറ്റുമതിലിൽനിന്ന്, ഉൾനാടൻ പ്രദേശത്തേയ്ക്കുമാണ്. ചുറ്റുമതിലിന് തെക്കുഭാഗത്തായി നെടുനീളത്തിൽ ആധുനിക തുറമുഖം അതിന്റെ ഫെറി ടെർമിനലുകളുമായി നിലനിൽക്കുന്നു. കൂടുതൽ തെക്കുഭാഗത്തേയ്ക്കു പോയാൽ സൊഡ്ര ഹല്ലാർന എന്ന പേരിലുളള ഹരിത വിനോദമേഖലയാണ്. ചുറ്റുമതിലിന്റെ വടക്കു ഭാഗത്ത് തൊട്ട് ഉള്ളിലും, വടക്കൻ തീരത്ത് ചുറ്റുമതിലിന്റെ പുറത്ത് നെടുനീളത്തിലുമായി കല്ലാബധുസെറ്റ്, നോർഡെർസ്ട്രാന്റ്, സ്നാക്ക്ഗാർഡ്സ്ബാഡൻ (സ്നാക്ക്), ഗുസ്താവ്സ്വിക് എന്നിങ്ങനെ അനേകം ബീച്ചുകൾ സ്ഥിതി ചെയ്യുന്നു. നഗരത്തിൽ, മധ്യകാല ഗ്രിഡ് പ്ലാൻ പ്രകാരം പൂർണ്ണമായി ഇന്നും പരിരക്ഷിക്കപ്പെടുന്ന രണ്ടേരണ്ടു നോർത്ത്-യൂറോപ്യൻ പട്ടണങ്ങൾ വിസ്ബിയും ടാല്ലീനും മാത്രമാണ്.
ഛിന്നഗ്രഹ വലയത്തിലെ മദ്ധ്യഭാഗത്തെ, ഛിന്നഗ്രഹങ്ങളിലൊന്നായ “6102 വിസ്ബി”യുടെ നാമകരണം നടത്തിയത് വിസ്ബി പട്ടണത്തിൻറെ പേരിനെ അനുസ്മരിച്ചാണ്.
അടിസ്ഥാന സൗകര്യങ്ങൾ
തിരുത്തുകഗതാഗതം
തിരുത്തുകവിസ്ബി സ്വീഡനിലെ പ്രധാന ഭൂവിഭാഗവുമായി കടത്തുതോണി, വിമാന ഗതാഗതം എന്നിവയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. കടത്തുതോണികൾ സ്മാലാൻറിലെ ഒസ്കാർഷാമിൽനിന്നും സ്റ്റോക്ക്ഹോമിനു സമീപത്തെ നൈനാഷാമിൽനിന്നും എത്തുന്നു. ഈ രണ്ടു കടത്തു സേവനങ്ങളിലൂടെയും ഇവിടെയെത്തുവാൻ മൂന്നു മണിക്കൂർ സമയമെടുക്കാറുണ്ട്. സ്വീഡീഷ് സർക്കാർ സബ്സിഡി നൽകുന്ന “ഡെസ്റ്റിനേഷൻ ഗോട്ടലാൻറ്” എന്ന കമ്പനിയാണ് കടത്ത് തോണികളുടെ സേവനം നടത്തുന്നത്. 2016 മുതൽ, വാസ്റ്റെർവിക്കിലേയ്ക്കും വേനൽക്കാലത്ത് കടത്തു സേവനം നൽകിവരുന്നുണ്ട്. ഇത് നടത്തുന്നത് സ്വതന്ത്ര ഷിപ്പിംഗ് കമ്പനിയായ ഗോട്ട്ലാൻറ്സ്ബാറ്റൻ ആണ്.
വിസ്ബി വിമാനത്താവളം നഗരത്തിന്റെ 5 കിലോമീറ്റർ അകലെ വടക്കുദിക്കിലായി (3.1 മൈൽ) സ്ഥിതിചെയ്യുന്നു. ഇത് സ്വീഡിഷ് പ്രധാന ഭൂപ്രദേശവുമായി വിസ്ബിയെ ബന്ധിപ്പിക്കുന്നു. 2005 ൽ മാത്രം 276,000 യാത്രക്കാർ ഉപയോഗിച്ച് ഈ വിമാനത്താവളം സ്വീഡനിലേ 12-ാമത്തെ വലിയ വിമാനത്താവളമാണ്. നഗരത്തിനുള്ളിലും ഗോട്ട്ലാൻറിലെ മറ്റു ഭാഗങ്ങളിലേയ്ക്കു സിറ്റി ബസുകൾ സർവ്വീസ് നടത്തുന്നു.
വിശേഷപരിപാടികൾ
തിരുത്തുകഎല്ലാവർഷങ്ങളിലെയും ജൂലൈ ആദ്യവാരം, വിസ്ബിയിലെ അൽമെഡാലൻ പാർക്കിനു സമീപത്തെ സുപ്രധാനവേദിയിൽ സ്വീഡിഷ് രാഷ്ട്രീയത്തിൽ ഉൾപ്പെട്ട എല്ലാവരും ഒത്തുകൂടി അൽമെഡാലൻ ആഴ്ചയായി ആഘോഷിക്കുന്നു. ഈ ആഴ്ചയിൽ, സ്വീഡിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ അൽമെലെൻ പാർക്കിൽ പ്രസംഗങ്ങളും പ്രഭാഷണങ്ങളും നടത്തുന്നു.[22] ആഗസ്റ്റ് മാസത്തിൽ ടൂറിസ സീസൺ അതിൻറെ അത്യുന്നതിയിലെത്തുന്നു. വർഷത്തിലെ 32 ആമത്തെ ആഴ്ചയിൽ ഞായറാഴ്ചമുതൽ അടുത്ത ഞായറാഴ്ചവരെ ഗോട്ട്ലാൻറിൽ വാർഷിക മധ്യകാല വാരം ആചരിക്കുന്നു.1984 ൽ ആണ് ആ ആഘോഷം ആരംഭിച്ചത്.
ലോക എക്കോളജിക്കൽ ഫോറത്തിന്റെ ആസ്ഥാനം വിസ്ബിയിലാണ്.[23]
സംസ്കാരവും കലകളും
തിരുത്തുകസ്വീഡിഷ് എഴുത്തുകാരി മാരി ജംഗ്സ്റ്റഡ്ട്ട് ഗോട്ട്ലാൻറ് ദ്വീപ് പശ്ചാത്തലമാക്കി ഒൻപത് ഡിറ്റക്ടീവ് നോവലുകൾ രചിച്ചിരുന്നു. പ്രധാന കഥാപാത്രമായ ഡി.എസ് ആൻറേർസ് നോട്ടസ്, വിസ്ബിയിലെ പോലീസ് ആസ്ഥാനത്തെ അടിസ്ഥാനമാക്കിയാണ്. നഗരത്തിന്റെയും ദ്വീപിന്റെയും നിരവധി വിവരണങ്ങളും ഈ നോവലുകളിൽ അടങ്ങിയിരിക്കുന്നു.
1971-ൽ ഇങ്മർ ബെർഗ്മാൻ "ദ ടച്ച്" (1971) എന്ന ചലച്ചിത്രം, ബിബി ആൻഡേഴ്സൺ, മാക്സ് വോൺ സിഡോ, എലിയോട്ട് ഗൗൾഡ്, ഷീലാ റീഡ് എന്നിവരെ കഥാപാത്രങ്ങളാക്കി വസ്ബിയിൽവച്ച് ചിത്രീകരിച്ചിരുന്നു.
കാലാവസ്ഥ
തിരുത്തുകകോപ്പെൻ കാലാവസ്ഥാ വർഗ്ഗീകരണമനുസരിച്ച്, വിസ്ബിയിൽ സമുദ്ര കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇത് സ്വീഡനിലെ പ്രധാന ഭൂപ്രദേശത്തെക്കാളും തണുപ്പേറിയ വേനലും മിതമായ ശീതകാലവും നൽകുന്നു. എന്നിരുന്നാലും, നഗരത്തിന്റെ സമുദ്ര സാമീപ്യംമൂലമുള്ള നിരന്തരമായ വായുസഞ്ചാരം കാലാവസ്ഥയെ ഒട്ടേറെ സ്വാധീനിക്കുന്നുണ്ട്. വർഷപാതം വളരെ മിതമായതാണ്, പ്രത്യേകിച്ച് ഒരു സമുദ്ര കാലാവസ്ഥയായതിനാൽ വർഷം മുഴുവനും താരതമ്യേന സ്ഥിരതയുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
Visby, temperature 2002-2015, precipitation 1961–1990 (sunshine 2002-2015) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 10.2 (50.4) |
12.2 (54) |
18.6 (65.5) |
25.2 (77.4) |
27.7 (81.9) |
31.4 (88.5) |
33.7 (92.7) |
31.8 (89.2) |
29.0 (84.2) |
20.0 (68) |
13.5 (56.3) |
12.5 (54.5) |
33.7 (92.7) |
ശരാശരി കൂടിയ °C (°F) | 1.4 (34.5) |
1.2 (34.2) |
4.5 (40.1) |
10.0 (50) |
15.2 (59.4) |
18.8 (65.8) |
22.0 (71.6) |
21.3 (70.3) |
17.0 (62.6) |
10.9 (51.6) |
6.8 (44.2) |
3.5 (38.3) |
11.0 (51.8) |
പ്രതിദിന മാധ്യം °C (°F) | −0.5 (31.1) |
−0.9 (30.4) |
1.1 (34) |
5.5 (41.9) |
10.4 (50.7) |
14.4 (57.9) |
17.9 (64.2) |
17.3 (63.1) |
13.4 (56.1) |
8.1 (46.6) |
4.8 (40.6) |
1.6 (34.9) |
7.7 (45.9) |
ശരാശരി താഴ്ന്ന °C (°F) | −2.5 (27.5) |
−3.0 (26.6) |
−2.3 (27.9) |
1.0 (33.8) |
5.7 (42.3) |
9.9 (49.8) |
13.8 (56.8) |
13.2 (55.8) |
9.9 (49.8) |
5.3 (41.5) |
2.8 (37) |
−0.3 (31.5) |
4.4 (39.9) |
താഴ്ന്ന റെക്കോർഡ് °C (°F) | −25.0 (−13) |
−25.4 (−13.7) |
−23.5 (−10.3) |
−12.7 (9.1) |
−6.9 (19.6) |
−1.0 (30.2) |
2.9 (37.2) |
1.1 (34) |
−2.9 (26.8) |
−6.0 (21.2) |
−11.5 (11.3) |
−22.2 (−8) |
−25.4 (−13.7) |
വർഷപാതം mm (inches) | 53 (2.09) |
29 (1.14) |
35 (1.38) |
29 (1.14) |
29 (1.14) |
30 (1.18) |
50 (1.97) |
49 (1.93) |
58 (2.28) |
48 (1.89) |
58 (2.28) |
54 (2.13) |
522 (20.55) |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 36 | 65 | 174 | 255 | 309 | 329 | 306 | 261 | 203 | 106 | 42 | 33 | 2,119 |
Source #1: [24] | |||||||||||||
ഉറവിടം#2: [25] |
സ്പോർട്‍സ്
തിരുത്തുകതാഴെപ്പറയുന്ന സ്പോർസ് ക്ലബ്ബുകൾ വിസ്ബി നഗരത്തിൽ സ്ഥിതി ചെയ്യുന്നു:
- എസ്കെൽഹെംസ് ഗോൾഫ് (ഫുട്ബോൾ)
- എഫ.സി.കോപ്പ (ഫുട്ബോൾ)
- എഫ്.സി. ഗ്യൂട്ട് (ഫുട്ബോൾ)
- ഐ.എഫ്.കെ. വിസ്ബി(ഫുട്ബോൾ)
- വിസ്ബി എ.ഐ.കെ (ഫുട്ബോൾ)
- വിസ്ബി ഐ.ബി.കെ. (ഫുട്ബോൾ)
- വിസ്ബി ലേഡീസ് (women's basketball)
- വിസ്ബി/റോമ എച്ച്.കെ. (ice hockey)
- വിസ്ബി ക്ലാറ്റർക്ലബ്ബ് (Climbing)
ചിത്രശാല
തിരുത്തുക- ചരിത്രം
-
Fornsalen - Hafen von Visby.jpg Reconstruction of Visby harbour during the Middle Ages
-
Visby 16arh.jpg Visby as seen on an engraving from c. 1580
-
Suecia 3-034 ; Visby.jpg Visby circa 1700, in Suecia Antiqua et Hodierna
- പ്രധാനകാഴ്ചകൾ
- പൊതുവായ കാഴ്ചകൾ
- വിസ്ബി ഹാർബർ
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Tätorternas landareal, folkmängd och invånare per km2 2005 och 2010" (in സ്വീഡിഷ്). Statistics Sweden. 14 December 2011. Archived from the original on 2012-01-10. Retrieved 10 January 2012.
- ↑ "Gotland i siffror, pdf". www.gotland.se. Region Gotland. Archived from the original on 2018-01-30. Retrieved 17 June 2014.
- ↑ Statistiska tätorter 2020, befolkning, landareal, befolkningstäthet per tätort, Statistics Sweden, 24 നവംബർ 2021, Wikidata Q112914414
- ↑ Tätorter 2015; befolkning 2010–2018, landareal, andel som överlappas av fritidshusområden, Statistics Sweden, 5 ഏപ്രിൽ 2017, 28 മാർച്ച് 2019
{{citation}}
: Check date values in:|date=
(help), Wikidata Q37276725 - ↑ Statistiska tätorter 2018 – befolkning, landareal, befolkningstäthet, Statistics Sweden, 24 ഒക്ടോബർ 2019, Wikidata Q72257792
- ↑ "21 World Heritage Sites you have probably never heard of". Daily Telegraph.
- ↑ Nationalencyklopedin, article "Visby"
- ↑ "Visby innerstad". www.gotland.net. Visit Gotland. Archived from the original on 2017-07-07. Retrieved 15 June 2014.
- ↑ "Smeknamn och öknamn på svenska städer". www.cercurius.se. Cercurius AB. Archived from the original on 2017-05-14. Retrieved 15 June 2014.
- ↑ Blom, Ewdward (2 July 2013). "Rosornas stads mest urvattnade tradition". Expressen (in സ്വീഡിഷ്). Retrieved 15 June 2014.
- ↑ Westholm, Gun (2000). "Visby och Gotland – Medeltida byggnadsutveckling". Gotländskt arkiv. 2000 (72). Visby: Gotlands fornsal: 85.
{{cite journal}}
:|access-date=
requires|url=
(help) - ↑ Yrwing, Hugo (1986). Visby – hansestad på Gotland (in Swedish). Stockholm: Gidlund. ISBN 91-7844-055-6. Retrieved 12 June 2014.
{{cite book}}
: CS1 maint: unrecognized language (link) - ↑ Stone, Arthur J. (October 1842). "Canada's Admiralty Court in the Twentieth Century" (PDF). McGill Law Journal. 47: 511–558. Archived from the original (PDF) on 2017-10-20. Retrieved 11 April 2016.
- ↑ Stone, Arthur J. (October 1842). "Canada's Admiralty Court in the Twentieth Century" (PDF). McGill Law Journal. 47: 511–558. Archived from the original (PDF) on 2017-10-20. Retrieved 11 April 2016.
- ↑ Westholm, Gun (2007). Visby 1361: Invasionen (in Swedish). Stockholm: Prisma. ISBN 978-91-518-4568-5. Retrieved 12 June 2014.
{{cite book}}
: CS1 maint: unrecognized language (link) - ↑ 16.0 16.1 16.2 16.3 16.4 16.5 16.6 Martinsson, Örjan. "Gotland". www.tacitus.nu. TACITUS.NU. Retrieved 12 June 2014.
- ↑ Slottsguiden, S:ta Karin, Sverige
- ↑ Slottsguiden, S:t Per och S:t Hans, Sverige
- ↑ Englund, Peter (2003). Ofredsår (in Swedish). Stockholm: Atlantis. pp. 368 and 394. ISBN 91-7486-349-5.
{{cite book}}
: CS1 maint: unrecognized language (link) - ↑ "Förordning om district" [Regulation of districts] (PDF). Ministry of Finance. 17 June 2015. Retrieved 24 May 2016.
- ↑ The exact extent of the old socken, now district, can be obtained by clicking on Kartinställningar and check the Socken box in the menu of this map Archived 2016-12-08 at the Wayback Machine. from the Swedish National Heritage Board database.
- ↑ "History of Almedalen Week". www.almedalsveckan.info. Region Gotland. Archived from the original on 2017-10-20. Retrieved 1 February 2015.
- ↑ "World Ecological Forum". www.worldecologicalforum.com. World Ecological Forum. Retrieved 1 February 2015.
- ↑ "Monthly & Yearly Statistics". SMHI. Archived from the original on 2018-12-25. Retrieved 3 March 2016.
- ↑ "Precipitation normals 1961-1990". SMHI. Retrieved 3 March 2016.