വിസിറ്റേഷൻ (റാഫേൽ)
1517-ൽ ഇറ്റലിയിലെ നവോത്ഥാനകാല ചിത്രകാരനും ശില്പിയുമായ റാഫേൽ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് വിസിറ്റേഷൻ. ഈ ചിത്രത്തിൽ കന്യാമറിയം വിശുദ്ധ എലിസബത്തിനെ സന്ദർശിക്കുന്നതിനെ പ്രമേയമാക്കി ചിത്രീകരിച്ചിരിക്കുന്നു. 1837 മുതൽ ഈ ചിത്രം പ്രാഡോ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. റാഫേലിൻറെ സുഹൃത്തായ പ്രോട്ടോനോട്ടറി അപ്പോസ്തലനായ ജിയോവന്നി ബ്രാൻകാനിയോ അക്വിലയിലെ സാൻ സിൽവെസ്റ്റ്ററിലുള്ള പള്ളിയിലെ തന്റെ കുടുംബചാപെലിനു വേണ്ടി തൻറെ പിതാവായ മരിനോയുടെ (മാരിനോയുടെ ഭാര്യ എലിസബത്ത് എന്നു വിളിക്കപ്പെട്ടിരുന്നു) അഭ്യർത്ഥന പ്രകാരം വിസിറ്റേഷൻ ചിത്രീകരിക്കാൻ ഏർപ്പാടുചെയ്തു. 1655-ൽ സ്പെയിനിലെ ഫിലിപ്പ് നാലാമന്റെ അധിനിവേശ സൈന്യം കൊള്ളയടിയടിക്കുകയും ഈ ചിത്രം എൽ എസ്കോറിയലിൽ തൂക്കുകയും ചെയ്തിരുന്നു.
Visitation | |
---|---|
കലാകാരൻ | Raphael |
വർഷം | c.1517 |
അളവുകൾ | 200 cm × 145 cm (79 ഇഞ്ച് × 57 ഇഞ്ച്) |
സ്ഥാനം | Museo del Prado, Madrid |
ചിത്രകാരനെക്കുറിച്ച്
തിരുത്തുകനവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[1] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു.
പുറം കണ്ണികൾ
തിരുത്തുക- Prado catalogue entry Archived 2014-12-22 at the Wayback Machine.
- ↑ On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042