മുംബൈയിലെ ബാൽകേശ്വറിലാണ് പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരുന്ന.വിഷ്ണു നാരായൺ ഭാത്ഖണ്ഡെ ജനിച്ചത്.(ജ:ആഗസ്റ്റ്10, 1860 – സപ്തം:19, 1936)ഹിന്ദുസ്ഥാനി സംഗീതത്തെ സംബന്ധിച്ച ആദ്യകാല ഗ്രന്ഥങ്ങളുടെ കർത്താവുമായിരുന്നു അദ്ദേഹം.[1] .അക്കാലത്തു നിലനിന്നിരുന്ന രാഗ്, രാഗിണി, പുതൃ രീതിയ്ക്ക് മാറ്റം കുറിച്ച് പത്തു ഥാട്ടുകളിലായി വിവിധ ജന്യരാഗങ്ങളെ ക്രമപ്പെടുത്തുന്നതിനുള്ള ശ്രമം ആരംഭിച്ചത് അദ്ദേഹമാണ്.

വിഷ്ണു നാരായൺ ഭാത്ഖണ്ഡെ
പശ്ചാത്തല വിവരങ്ങൾ
ജനനം(1860-08-10)ഓഗസ്റ്റ് 10, 1860
Walkeshwar, Mumbai, India
ഉത്ഭവംIndia
മരണംസെപ്റ്റംബർ 19, 1936(1936-09-19) (പ്രായം 76)
വിഭാഗങ്ങൾHindustani classical music,
Mewati Gharana
തൊഴിൽ(കൾ)Classical Vocalist
വർഷങ്ങളായി സജീവം1875–1935

ആദ്യകാലം

തിരുത്തുക

മുംബൈയിലെ എൽഫിസ്റ്റൺ കോളേജിൽ നിന്നും പുനെയിലെ ഡക്കാൻ കോളേജിൽ നിന്നും ബിരുദം നേടിയതിനെത്തുടർന്നു 1885 ൽ നിയമബിരുദവും നേടിയ ഭാത്ഖണ്ഡെ കറാച്ചിയിലെ ഹൈക്കോടതിയിൽ കുറച്ചുനാൾ അഭിഭാഷകനായിരുന്നു. സംഗീതരംഗത്ത ശ്രീവല്ലഭ ദാസിൽ നിന്നു സിതാറിൽ അഭ്യസനം തുടങ്ങിയ ഭാത്ഖണ്ഡെ പിന്നീട് വിലായത് ഹുസ്സൈൻ ഖാൻ, ബെൽബാഗ്കർ, രത്ത ഓബ, അലി ഹുസ്സൈൻ ഖാൻ എന്നിവരുടെ ശിഷ്യത്വവും സ്വീകരിയ്ക്കുകയുണ്ടായി.[2] ഭാരതത്തിലുടനീളം സഞ്ചരിച്ച് നിരവധി സംഗീതജ്ഞരെ കണ്ട്സംഗീത സംബന്ധിയായ ഗ്രന്ഥങ്ങൾ സ്വരൂപിയ്ക്കുകയും, ഘരാനകളെക്കുറിച്ചു ഗവേഷണൻ നടത്തുകയും വിവിധ ചീസുകൾ പകർത്തിയെടുക്കുന്നതിനും അദ്ദേഹം ഉദ്യമിച്ചു. അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ഹിന്ദുസ്ഥാനി സംഗീത പദ്ധതി നാലു വാല്യങ്ങളായി പ്രസിദ്ധീകരിയ്ക്കപ്പെട്ടു. ഭാത്ഖണ്ഡെ രചിച്ച ക്രമിക പുസ്തകമാലിക എന്ന ഗ്രന്ഥത്തിൽ 13 വാഗ്ഗേയകാരന്മാരുടെ181 രാഗങ്ങളിലായുള്ള 1800 ചീസുകളും അവയുടെ സ്വരലേഖനങ്ങളും അടങ്ങിയിരിയ്ക്കുന്നു.

പുന:പരിശോധിച്ച കൈയെഴുത്തു പ്രതികൾ

തിരുത്തുക
  • Swara Mela Kalanidhi by Ramamatya
  • Chaturdandi Prakashika by Venkatmakhi
  • Raga Lakshanam
  • Raga Tarangini by Lochan
  • Raga Tatva Vibodh by Shriniwas
  • Sadraga Chandrodaya by Pundarik Vithal
  • Raga Manjari by Pundarik Vithal
  • Raga Mala" by Pundarik Vithal
  • Nartan Niranaya by Kashinath Shashtri Appa Tulsi
  • Sangeet Sudhakar by Kashinath Shashtri Appa Tulsi
  • Sangeet Kalp Drumankur by Kashinath Shashtri Appa Tulsi
  • Raga Chandrika by Kashinath Shashtri Appa Tulsi
  • Raga Chandrika Sar (Hindi)

പുറംകണ്ണീകൾ

തിരുത്തുക
  1. (August 10, 1860 – September 19, 1936)
  2. ഹിന്ദുസ്ഥാനി സംഗീതം.ഡി.സി.ബി.2012 പു.268,269,270