വിഷ്ണു ശർമ
ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
(വിഷ്ണുശർമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു പണ്ഡിതനും എഴുത്തുകാരനുമായിരുന്നു വിഷ്ണു ശർമ (സംസ്കൃതം: विष्णुशर्मन् / विष्णुशर्मा). പ്രശസ്തമായ പഞ്ചതന്ത്രം കഥകളുടെ കർത്താവാണിദ്ദേഹം എന്നു വിശ്വസിക്കപ്പെടുന്നു. പഞ്ചതന്ത്രം ഗ്രന്ഥം രചിച്ചത് ക്രി.മു. 1200നും ക്രി.മു. 300 നും ഇടയിലാണന്ന് കരുതുന്നു.
വിഷ്ണു ശർമ്മ | |
---|---|
ജനനം | ഒറീസ്സ |
തൊഴിൽ | പണ്ഡിതൻ, എഴുത്തുകാരൻ |
ദേശീയത | ഭാരതീയൻ |
Period | ഗുപ്ത കാലഘട്ടം |
ശ്രദ്ധേയമായ രചന(കൾ) | പഞ്ചതന്ത്രം |
മറ്റനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപെട്ടിട്ടുള്ള ഒരു ഗ്രന്ഥമാണ് പന്തതന്ത്രം. ബുർസോയ് എ.ഡി 570ൽ സംസ്കൃതത്തിൽ നിന്നും പഹ്ലവി ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്യതു. എ.ഡി 750ൽ അറബി ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടു. പിൽക്കാലത്ത്ഗ്രീക് (എ.ഡി1080),എബ്രായ (എ.ഡി1100),ലാറ്റിൻ (എ.ഡി1280), ജർമ്മൻ (എ.ഡി1460), ഇറ്റാലിയൻ (എ.ഡി1552), ഫ്രെഞ്ച് (എ.ഡി1678) എന്നീ ഭാഷകളിലും ഇതിനു തർജമകൾ ഉണ്ടായി.