വിശ്വം ദീപമയം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച ഒരു കവിതയാണ് വിശ്വം ദീപമയം. കൽപ്പശാഖി എന്ന പേരിലുള്ള കവിതാസമാഹാരത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിട്ടുള്ളത്.
കവിതയുടെ ആദ്യവരികൾ
തിരുത്തുകമാലുള്ളതാണീ മഹിയെന്നുവെച്ചു മാഴ്കുന്നതെന്തിനു മനുഷ്യരേ! നാം? തൻസൃഷ്ടിയിൽപ്പെട്ടൊരതിന്നുമീശൻ സ്ഥാനത്തെ നൽകേണ്ടതു ധർമ്മമല്ലേ?
കൈവിട്ടുപൊയ്പോയ് ലെന്നുവെച്ചു കണ്ണീരൊലിപ്പിച്ചൊരു കാര്യമുണ്ടോ? വരേണ്ടതല്ലേ നിശയും നമുക്കു വപുസ്സിനുത്ഥാനമുഷസ്സിലേകാൻ?
ഇനൻ പൊലിഞ്ഞാലുഡുപംക്തിയെക്കൊ - ണ്ടിരുട്ടുതൽക്കാലമകറ്റിയീശൻ അടഞ്ഞ കൺ നമ്മൾ തുറന്നിടുംമുൻ- പദ്ദീപമേകുന്നു കൊളുത്തി വീണ്ടും.
വേലയ്ക്കു ദീപപ്രഭയത്ര വേണം; വിശ്രാന്തിക്കൊള്ളുന്നതിനിത്രപോരും; അതായിരിക്കാം പൊരുളാപ്രവൃത്തി - ക്കജൻ ഹിതം മർത്ത്യനറിഞ്ഞു ചെയ്‌വോൻ.
വിളക്കു കത്തിപ്പതിനന്തിയായാൽ മിന്നാമിനുങ്ങും ത്വരയാർന്നിരിക്കേ, ദീനത്വമെന്തിന്നു നമുക്കുമാത്രം തീക്കോലുരയ്ക്കാൻ, തിരിയിൽക്കൊളുത്താൻ?
അല്ലെങ്കിലും സ്വച്ഛവിവേകദീപ - മകത്തു കത്തുന്നവളേതു ധീരൻ വിഷാദമേന്തും, വിധി ദൂരെയെങ്ങോ വിയത്തിൽ മിന്നിച്ച വിളക്കു കെട്ടാൽ?
ഉണർന്നിടാമെന്നു നിനച്ചുതന്നെ - യുറങ്ങുവാനോർപ്പതു നമ്മളെല്ലാം; പ്രാദുർഭവിച്ചാൽ മതി,യമ്മഹത്താം പ്രത്യാശ സർവത്തിലുമൊന്നുപോലെ
മനസ്സിൽ നൈരാശ്യമെഴുന്നവന്നു മധ്യാഹ്നവും പ്രത്യഹമർധരാത്രം; ശുഭം പ്രതീക്ഷിപ്പവനേതു രാവും സൂര്യാംശുദീപ്തം പകൽപോലെതന്നെ.
കൽപശാഖി (ഉള്ളൂർ.എസ്.പരമേശ്വരയ്യർ)