വിശുദ്ധ അഗത (സർബരൻ)
1630-1633-ൽ ഫ്രാൻസിസ്കോ ഡി സർബരൻ വരച്ച ചിത്രം ആണ് വിശുദ്ധ അഗത. 1852-ൽ ഫ്രഞ്ച് പട്ടണമായ മോണ്ട്പെല്ലിയർ 1540 ഫ്രാങ്കിന് ഈ ചിത്രം വാങ്ങി. ഇപ്പോൾ നഗരത്തിലെ മൂസി ഫാബ്രിയിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.[1]
Saint Agatha | |
---|---|
കലാകാരൻ | Francisco de Zurbarán |
വർഷം | 1630-1633 |
സ്ഥാനം | Musée Fabre, Montpellier |
ചിത്രകാരനെക്കുറിച്ച്
തിരുത്തുകഫ്രാൻസിസ്കോ സുർബാരൻ ഒരു സ്പാനിഷ് ചിത്രകാരനായിരുന്നു. സന്യാസിമാരെയും കന്യാസ്ത്രീകളെയും രക്തസാക്ഷികളെയും ചിത്രീകരിക്കുന്ന മതചിത്രങ്ങളിലൂടെയും അദ്ദേഹത്തിന്റെ നിശ്ചലജീവിതചിത്രങ്ങളിലൂടെയും അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നു. ചിയറോസ്ക്യൂറോയുടെ ശക്തമായ യാഥാർത്ഥ്യബോധവും ഉപയോഗിച്ചതിനാലായിരിക്കാം സുർബാരൻ "സ്പാനിഷ് കാരവാജിയോ" എന്ന വിളിപ്പേര് നേടിയത്. കാരവാജിയോയുടെ ചിത്രങ്ങൾ കാണാനുള്ള അവസരം സുർബാറോണിന് ലഭിച്ചിട്ടുണ്ടോ എന്ന് അറിയില്ല,
അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ സമാനമായ യാഥാർത്ഥ്യബോധമുള്ള ചിയറോസ്ക്യൂറോയും ടെനെബ്രിസവും ഉൾക്കൊള്ളുന്നുവെന്ന് മാത്രം. ചിത്രകാരൻറെ നൈസർഗ്ഗികമായ രചനകളിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയത് സ്പാനിഷ് ബറോക്ക് ചിത്രകാരനായിരുന്ന ജുവാൻ സാഞ്ചസ് കോട്ടൻ ആയിരുന്നുവെന്ന് ചില കലാ ചരിത്രകാരന്മാർ വിലയിരുത്തുന്നു.[2]
അവലംബം
തിരുത്തുക- ↑ https://www.wga.hu/html_m/z/zurbaran/1/agatha.html
- ↑ Gállego and Gudiol 1987, p. 15.