ബാംഗ്ലൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശിൽപ്പിയും ചിത്രകാരനും ഇൻസ്റ്റളേഷൻ കലാകാരനുമാണ് വിവേക് വിലാസിനി (ജനനം : 1964).

ജീവിതരേഖ

തിരുത്തുക

തൃശ്ശൂർ സ്വദേശിയാണ്. കൊച്ചിയിൽ ആൾ ഇൻഡ്യാ മറൈൻ കോളേജിൽ റേഡിയോ ഓഫീസറായിരുന്നു. പരമ്പരാഗത ശിൽപികളുടെ പക്കൽ നിന്നും ശിൽപ്പകലയിൽ പ്രാവീണ്യം നേടി.

തടി, സ്റ്റീൽ, ഫൈബർ ഗ്ലാസ്, ഫോട്ടോഗ്രാഫി, വീഡിയോ, പെയിന്റിംഗ് തുടങ്ങിയ മാധ്യമങ്ങളൊക്കെ ഇദ്ദേഹം തന്റെ കലാസൃഷ്ടികളുടെ നിർമ്മിതിക്കായി ഉപയോഗപ്പെടുത്തുന്നു.

പ്രദർശനങ്ങൾ

തിരുത്തുക

കൊച്ചി മുസിരിസ് ബിനലെയിൽ

തിരുത്തുക
 
ബിറ്റ്വീൻ വൺ ഷോർ ആൻഡ് സെവറൽ അതേഴ്സ് കാണുന്നവർ

അന്ത്യ അത്താഴത്തെ ആസ്പദ മാക്കിയുള്ള വ്യാഖാന ചിത്രം 'ദി ലാസ്റ്റ് സപ്പർ ഗാസ', 'ബിറ്റ്വീൻ വൺ ഷോർ ആൻഡ് സെവറൽ അതേഴ്സ്' എന്നീ രണ്ടു രചനകളാണ് ബിനലെയിൽ പ്രദർശിപ്പിച്ചത്.[1]

  1. "An iconic image inspires another masterpiece". The Hindu. Retrieved 2013 ഓഗസ്റ്റ് 10. {{cite news}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിവേക്_വിലാസിനി&oldid=3808548" എന്ന താളിൽനിന്ന് ശേഖരിച്ചത്