വിവേക് രംഗ്നേക്കർ
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
യൂണിവേർസിറ്റി ഓഫ് കെന്റക്കി കോളേജ് ഓഫ് മെഡിസിനിലെ, റേഡിയേഷൻ മെഡിസിൻ പ്രൊഫസറാണ് പ്രോഫ. ഡോ.വിവേക് രംഗ്‌നേക്കർ . ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷണ ടീം കാൻസർ കോശങ്ങളുടെ വളർച്ചയെ മുരടിപ്പിക്കുന്ന/ഇല്ലാതാക്കുന്ന ഒരു ജീൻ കണ്ടെത്തിയിരിക്കുന്നു. പാർ-4 എന്നു വിളിക്കുന്ന ഈ ജീൻ തെറാപ്പി എലികളിൽ പരീക്ഷിച്ചു വിജയം കൈവരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.[അവലംബം ആവശ്യമാണ്]
ഇന്ത്യൻ വംശജനും മുബൈക്കാരനുമായ ഡോ.രംഗ്‌നേക്കർ, പാർ-4 ജീനുകളെ 1993-ലാണ് ആദ്യമായി തിരിച്ചറിഞ്ഞത്. വളർച്ച മുരടിച്ച/മരിച്ച കോശങ്ങളെ തള്ളിക്കളയുന്നതിനും ഈ ജീൻ തെറാപ്പി സഹായകരമാകുന്നു എന്നും കരുതുന്നു. മാരകമായ കാൻസറെ പോലും പ്രതിരോധിക്കാൻ ശക്തിയുള്ള സൂപ്പർ എലിയെ ഈ ഗവേഷകർ ഈയിടെ വികസിപ്പിച്ചെടുത്തു. പാർ-4 ജീനുകളോടുകൂടി ജനിച്ച എലികൾക്ക് ട്യൂമർ വളരുന്നില്ല എന്നും പ്രോസ്റ്റേറ്റിലെ ട്യൂമർ വളർച്ചയെ പാർ-4 ജീൻ ഉപയോഗിച്ചു തടയാൻ പറ്റുമെന്നാണ് കണ്ടെത്തൽ. ഇത്തരം എലികൾ കൂടുതൽ കാലം ജീവിക്കുന്നതായും കണ്ടെത്തിയിരിക്കുന്നു.
പാർ-4 ജീനിന്റെ പ്രധാന പ്രത്യേകത കാൻസർ ബാധിച്ച കോശങ്ങളെ മാത്രം നശിപ്പിക്കുകയും അതേ സമയം മറ്റു സാധാരണ കോശങ്ങളുടെ വളർച്ചക്ക് തടസ്സമാവുകയും ചെയ്യുന്നില്ല എന്നതാണ്. പാർശ്വഫലങ്ങളില്ലാതെ, മജ്ജ മാറ്റലിലൂടെ, മനുഷ്യരിൽ പാർ-4 ജീനിനെ ഉപയോഗിച്ച് കാൻസർ ബാധിച്ച കോശങ്ങളെ നശിപ്പിക്കാം പറ്റുമെന്നാണ് ഗവേഷകരുടെ നിഗമനം. (ഈ ഗവേഷണഫലം ഒക്ടോബർ മാസത്തെ കാൻസർ റിസർച്ച് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടത്രേ)മനുഷ്യരിൽ ഇതു പ്രയോഗിക്കുന്നതിനു മുൻപായി ഇനിയും ചില പരീക്ഷണങ്ങളും മറ്റും നടത്തേണ്ടതുണ്ടെന്ന് പ്രൊഫ. രംഗ്‍നേക്കർ വെളിപ്പെടുത്തി. എങ്കിലും ഇത് പ്രത്യാശക്ക് വക നൽകുന്നു.
അവലംബം
തിരുത്തുകകുറിപ്പുകൾ
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകhttp://www.mc.uky.edu/microbiology/rangnekar.asp Archived 2007-12-04 at the Wayback Machine.