"ഉ" കാരം രണ്ടു വിധത്തിലുണ്ടെന്നാണ് എ.ആര്.രാജരാജവര്മ്മ കേരളപാണിനീയത്തിന്റെ പീഠികയില് പറയുന്നത്. സംവൃത ഉകാരവും (സംവൃതോകാരം) വിവൃത ഉകാരവും (വിവൃതോകാരം). കണ്ടു, നിന്നു തുടങ്ങിയ പൂര്ണ്ണക്രിയകളുടെയും രാമു, തുളു തുടങ്ങിയ നാമശബ്ദങ്ങളുടെയും മറ്റും അവസാനത്തില് വരുന്ന വര്ണത്തെയാണ് വിവൃതോകാരം എന്ന് പറയുന്നത്. വിവൃതോകാരത്തെ വേണ്ടിടത്തോളം തുറന്നുവിട്ട് ഉച്ചരിക്കാതിരിക്കുമ്പോള് ഉണ്ടാകുന്ന വര്ണത്തെയാണ് സംവൃതോകാരം എന്ന് വിളിക്കുന്നത്. (ഇതിനെ അരയുകാരം എന്നും അര്ദ്ധമാത്രിക അകാരം എന്നിങ്ങനെയും കേരളപാണിനിക്കു മുമ്പുള്ള വൈയാകരണന്മാര് വിളിച്ചിരുന്നു.) എ.ആറിന്റെ ആറു നയങ്ങളില് സ്വരസംവരണം സംഭവിച്ചാണ് ഉകാരം സംവൃതോകാരമായിത്തീര്ന്നത് എന്നും അദ്ദേഹം പീഠികയില് പറയുന്നുണ്ട്. എന്നാല് സന്ധിചര്ച്ചയിലും മുറ്റുവിനയുടെ ഘടന വിവരിക്കുന്ന സമയത്തും സംവൃതോകാരമാണ് വിവൃതോകാരമായത് എന്നും പറയുന്നുണ്ട്. ആധുനികഭാഷാശാസ്ത്രത്തിലെ മാനസ്വരസങ്കല്പമനുസരിച്ച് ഇന്ന് സംവൃതോകാരത്തെ കേന്ദ്രസ്വരം എന്ന് പ്രത്യേകം വിളിക്കുന്നുണ്ട്. വിവൃതോകാരത്തിന് മറ്റ് കേവലസ്വരങ്ങളെപ്പോലെ മലയാളത്തില് സ്വനിമത്വം ഉണ്ട്. (കേരളപാണിനീയം, ഭാഷാശാസ്ത്രവിവേകം)

സംവൃതോകാരം അടച്ചുച്ചരിക്കുന്ന ഉകാരമാണ്. ഉദാഹരണം: എന്തു്, പണ്ടു്

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിവൃതോകാരം&oldid=2387308" എന്ന താളിൽനിന്ന് ശേഖരിച്ചത്