വിവാഹ സാരി
വിവാഹ സാരി എന്നത് ഭാരത സ്ത്രീകളുടെ പാരമ്പര്യ വിവാഹ വസ്ത്രമാണ്.[അവലംബം ആവശ്യമാണ്] ചുവപ്പിൽ സ്വർണ്ണ നിറത്തിൽ അലങ്കാരതുന്നൽ പണികൾ ചെയ്ത സാരികളാണ് പാരമ്പര്യമായി ഉപയോഗിക്കാറുള്ളത്.[അവലംബം ആവശ്യമാണ്] കേരളത്തിലെ സെന്റ് തോമാസ് ക്രിസ്ത്യാനികൾ വിവാഹത്തിന് വെള്ളയിലൊ ഇളം മഞ്ഞയിലൊ സാരിയിൽ സ്വർണ്ണ നിറത്തിൽ അലങ്കാരതുന്നൽ പണികൾ ചെയ്ത സാരികളാണ് ഉപയോഗിക്കാറുള്ളത്.[അവലംബം ആവശ്യമാണ്] പാരമ്പര്യമായി ഭാരത സംസ്ക്കാരത്തിൽ വധു ധരിച്ചിരുന്നത് ചുവന്ന നിറമാണ്.[അവലംബം ആവശ്യമാണ്] പട്ടുസാരികളാണ് പാരമ്പര്യമായി ഉപയോഗിച്ചിരുന്നത്.[അവലംബം ആവശ്യമാണ്] എന്നാൽ സമീപ കാലത്ത് മറ്റു തുണിത്തങ്ങളും ഉപയോഗിച്ചു കാണുന്നുണ്ട്. നിറത്തിലും വൈവിദ്ധ്യം കാണുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ താമസിക്കുന്ന ഭാരതീയരും വിവാഹ ചടങ്ങുകളിൽ ശരി ഉപയോഗിക്കുന്നു.[അവലംബം ആവശ്യമാണ്] കാഞ്ചീപുരം, ബനാറസ്, പോച്ചമ്പിള്ളി തുടങ്ങിയ പലതരം പട്ടുസാരികൾ വിവാഹം വേളകളിൽ ഉപയോഗിക്കുന്നു.[അവലംബം ആവശ്യമാണ്]
അവലംബം
തിരുത്തുകകൂടുതൽ വായനയ്ക്ക്
തിരുത്തുക- Boroian, Michael; Poix, Alix de. (2008). India by Design: The Pursuit of Luxury and Fashion. ISBN 0-470-82396-8.