വിവാഹദിവസം അറിയിച്ചുകൊണ്ട് വിവാഹത്തിനു മുമ്പ് ബന്ധുമിത്രാദികൾക്കും നാട്ടുകാർക്കും നൽകുന്ന ക്ഷണക്കത്താണിത്. വധൂവരന്മാരുടെയും അവരുടെ പിതാക്കളുടേയും പേരുവിവരവും വിവാഹത്തിന്റെ തീയതി, സ്ഥലം, സമയം എന്നിവയുമാണ് സാധാരണഗതിയിൽ ഒരു വിവാഹ ക്ഷണക്കത്തിൽ ഉണ്ടായിരിക്കുക. ഭംഗിയുള്ള വൈവിധ്യമാർന്ന ക്ഷണക്കത്തുകൾ ലഭ്യമാണ്. വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും ക്ഷണക്കത്ത് തയ്യാറാക്കാറുണ്ട്. ആദ്യമൊക്കെ സ്ക്രീൻ പ്രിന്റിങ് എന്ന സാങ്കേതികവിദ്യയാണ് ഇതിനായി പരക്കെ ഉപയോഗിച്ചു വന്നിരുന്നത്. എന്നാൽ ഇപ്പോൾ കമ്പ്യൂട്ടറിന്റെ സഹായത്താൽ ക്ഷണക്കത്തുകൾ തയ്യാറാക്കുകയും ഡിജിറ്റൽ പ്രിന്റിങ് വഴി അവ പ്രിന്റെടുക്കുകയും ചെയ്യുന്നു. താരതമ്യേന ചെലവു കുറഞ്ഞ മാർഗ്ഗമാണ് ഡിജിറ്റൽ പ്രിന്റിങ് വഴിയുള്ള ഇവയുടെ നിർമ്മാണം.

വിവാഹ ക്ഷണക്കത്തുകൾ
"https://ml.wikipedia.org/w/index.php?title=വിവാഹ_ക്ഷണക്കത്ത്&oldid=2309303" എന്ന താളിൽനിന്ന് ശേഖരിച്ചത്