ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പ്രസിദ്ധയായ മാപ്പിളപ്പാട്ട് ഗായികയാണ് വിളയിൽ ഫസീല. വി.എം. കുട്ടിയോടൊത്ത് നിരവധി സ്റ്റേജ് പരിപാടികളും അവതരിപ്പിച്ചു.[1] വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു. [2]

ജീവിതരേഖ തിരുത്തുക

ഉള്ളാട്ടുതൊടി കേളന്റെയും ചെറുപെണ്ണിന്റേയും മകളായി മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ചീക്കോട് പഞ്ചായത്തിൽ വിളയിൽ ആണ് വത്സല ജനിച്ചത്. ഭർത്താവ് പരേതനായ വലിയപറമ്പിൽ ടികെ മുഹമ്മദലി. മക്കൾ: ഫയാദ് , അലി , ഫഹീമ [3]. 'മുഹമ്മദ് മുസ്തഫ' എന്ന ചിത്രത്തിൽ പി.ടി. അബ്ദു റഹ്മാന്റെ രചനയായ 'അഹദവനായ പെരിയോനേ....' എന്ന ഗാനം എം.എസ്. വിശ്വനാഥന്റെ സംഗീതത്തിൽ വിളയിൽ ഫസീല ആദ്യമായി പാടി. സ്വദേശത്തും വിദേശത്തും പരിപാടികൾ നടത്തിയിട്ടുണ്ട്. നിരവധി ഹിറ്റു മാപ്പിളഗാനങ്ങൾ അവർ പാടി. കിരികിരി ചെരിപ്പുമ്മൽ അണഞ്ഞുള്ള പുതുനാരി.., ആമിന ബീവിക്കോമന മോനേ..., ഹജ്ജിൻറെ രാവിൽ ഞാൻ കഅബം കിനാവ് കണ്ടു.., മക്കത്തെ രാജാത്തിയായി..., മുത്തിലും മുത്തൊളി..., കടലിൻറെയിക്കരെ വന്നോരെ ഖൽബുകൾ വെന്തു പുകഞ്ഞോരെ.., ആകെലോക കാരണമുത്തൊളി.., ഉടനെ കഴുത്തെൻറെ.., ആനെ മദപ്പൂ.., കണ്ണീരിൽ മുങ്ങി..., മണി മഞ്ചലിൽ... തുടങ്ങിയവയാണ് പ്രധാന പാട്ടുകൾ. മണവാട്ടി കരംകൊണ്ട് (പതിനാലാം രാവ്), കൊക്കരക്കൊക്കര കോയിക്കുഞ്ഞേ (മൈലാലാഞ്ചി), തക്കാളിക്കവിളത്ത് (സമ്മേളനം), ഫിർദൗസിൽ അടുക്കുമ്പോൾ (1921) എന്നീ സിനിമാഗാനങ്ങളും പാടി[4]

2023 ആഗസ്റ്റ് 12 ന് മരണമടഞ്ഞു.[5]

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാർഡ്‌

അവലംബം തിരുത്തുക

  1. "Mappilapattu' singers to be honoured". The Hindu. 2008-08-23. Archived from the original on 2008-09-16. Retrieved 2009-08-15.
  2. "Mapila art forms get a boost". The Hindu. 2005-04-08. Archived from the original on 2006-02-11. Retrieved 2009-08-15.
  3. പറന്നകന്നു , ഇശൽപാടിക്കിളി -ഗൾഫ് മാധ്യമം 2023 ആഗസ്റ്റ് 13
  4. https://www.madhyamam.com/kerala/mappilappaattu-singer-vilayil-faseela-passed-1191283
  5. https://www.madhyamam.com/kerala/mappilappaattu-singer-vilayil-faseela-passed-1191283
Persondata
NAME Fazila, Vilayil
ALTERNATIVE NAMES
SHORT DESCRIPTION Indian singer
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=വിളയിൽ_ഫസീല&oldid=4023617" എന്ന താളിൽനിന്ന് ശേഖരിച്ചത്