ബിഹാവിയറൽ ന്യൂറോളജി, സൈക്കോഫിസിക്സ് എന്നീ മേഖലകളിൽ അറിയപ്പെടുന്ന ഒരു ന്യൂറോ ശാസ്ത്രജ്ഞനാണ് വിളയന്നൂർ എസ്. രാമചന്ദ്രൻ എന്ന വിളയന്നൂർ സുബ്രഹ്മണ്യൻ രാമചന്ദ്രൻ തമിഴ് നാട്ടിലെ വിളയനൂർ സുബ്രഹ്മണ്യന്റേയും മീനാക്ഷിയുടേയും മകനായി 1951 ൽ ജനിച്ചു. സെന്റർ ഫോർ ബ്രയിൻ ആന്റ് കോഗ്നീഷന്റെ ഡയരക്ടറായി[1][2][3] പ്രവർത്തിക്കുന്ന ഇദ്ദേഹം സാൻഡിയാഗീവിലെ യൂനിവേർസിറ്റി ഓഫ് കാലിഫോർണിയയിലെ സൈക്കോളജി[4] ആന്റ് ന്യൂറോസയൻസസ് ഗ്രാജൂവേറ്റ് പ്രോഗ്രാം[5] വിഭാഗത്തിൽ പ്രൊഫസറായും പ്രവർത്തിക്കുന്നു.

വിളയന്നൂർ എസ്. രാമചന്ദ്രൻ
Ramachandran at the 2011 Time 100 gala
ജനനം
ദേശീയത ഇന്ത്യ
കലാലയംM.B.B.S. at Stanley Medical College, Chennai; Ph.D. from the University of Cambridge
അറിയപ്പെടുന്നത്Neurology, visual perception, phantom limbs, synesthesia, autism
പുരസ്കാരങ്ങൾAriens Kappers Medal from the Royal Netherlands Academy of Sciences; The Padma Bhushan from the President of India; BBC Reith Lectures, 2003; elected to a visiting fellowship at All Souls College, Oxford, London; co-winner of the 2005 Henry Dale Prize awarded by the Royal Institution of Great Britain.
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംNeurology, Psychology
സ്ഥാപനങ്ങൾUniversity of California, San Diego (professor) and Center for Brain and Cognition (director)
ഡോക്ടർ ബിരുദ ഉപദേശകൻsOliver Braddick, David Whitteridge, FW Campbell, H Barlow
ഡോക്ടറൽ വിദ്യാർത്ഥികൾDaniel Plummer, Dorothy Kleffner, Steve Cobb, K. Carrie Armel, Eric Altschuler, Edward M. Hubbard, William Hirstein, Lindsay Oberman (Shenk), Lisa Williams, David Brang

സ്റ്റാൻലി മെഡിക്കൽ കോളേജ്, മദ്രാസിൽ നിന്നു എം.ബി.ബി.എസ്. ബിരുദം നേടിയ രാമചന്ദ്രൻ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ട്രിനിറ്റി കോളേജിൽ നിന്ന് പി.എച്ച്.ഡി. ബിരുദം നേടി.തുടർന്ന് ഓക്സ്ഫഡ് സർവ്വകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി. ന്യൂറോ സയൻസിൽ ശ്രദ്ധ കേന്ദ്രീകരിച്ച രാമചന്ദ്രൻ ഫാന്റം ലിംബുകൾ അഥവാ മായാ അംഗങ്ങൾ എന്നിവയെക്കുറിച്ച് പഠനം നടത്തി. രാമചന്ദ്രന്റെ ശ്രദ്ധേയമായ നേട്ടങ്ങൾ ഇവയെക്കുറിച്ചുള്ള കണ്ടെത്തലുകളാണ് .

പ്രധാന കൃതികൾ

തിരുത്തുക
  • ഫാന്റംസ് ഇൻ ബ്രയിൻ : Probing the Mysteries of the Human Mind, coauthor Sandra Blakeslee, 1998, ISBN 0-688-17217-2
  • ദ് എന്സൈക്ളോപീഡിയാ ഓഫ് ഹ്യൂമൻ ബ്രയിൻ (editor-in-chief) ISBN 0-12-227210-2
  • ദ എമർജിങ് മൈൻഡ് 2003, ISBN 1-86197-303-9
  • എ ബ്രീഫ് ടൂർ ഓഫ് ഹ്യൂമൻ കോൺഷ്യസ്നസ്സ്  : From Impostor Poodles to Purple Numbers, 2005, ISBN 0-13-187278-8 (paperback edition)
  • ദ റ്റെൽ റ്റേൽ ബ്രയിൻ  : A Neuroscientist's Quest for What Makes Us Human, 2010, ISBN 978-0-393-07782-7
  1. "Center for Brain and Cognition website". Archived from the original on 2021-03-26. Retrieved 2013-05-25.
  2. "Ramachandran Bio on CBC website". Archived from the original on 2011-07-06. Retrieved 2013-05-25.
  3. Psychology Department Webage with link to CBC
  4. "UCSD Psychology Faculty Directory". Archived from the original on 2011-12-14. Retrieved 2013-05-25.
  5. "Ramachandran Neurosciences Graduate Program Webpage". Archived from the original on 2020-07-29. Retrieved 2013-05-25.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക