വിളക്കുതിരിയില
ഒരു അപൂർവ്വ ഔഷധസസ്യമാണ് വിളക്കുതിരിയില. പഴയ കാലത്ത് ഹൈന്ദവഗൃഹങ്ങളിലും മറ്റും നിലവിളക്കുകൾ പ്രകാശം ചൊരിഞ്ഞത് ഈ 'വിളക്കുതിരിയില' വഴിയാണ്. ഇലചുരുട്ടി തിരിപോലെയാക്കിയാണ് നിലവിളക്കിലിട്ട് കത്തിക്കുക. എണ്ണയും ഒഴിക്കണം. ഒരില എത്രസമയം വേണമെങ്കിലും കത്തും. ഇത് കത്തുമ്പോഴുണ്ടാകുന്ന പുക ഏറെ ഔഷധഗുണമുള്ളതാണെന്ന് പറയപ്പെടുന്നു. മാനസിക രോഗചികിത്സയ്ക്കാണ് കൂടുതലും ഉപയോഗിക്കുന്നത്. സോറിയാസിസ്, അൾസർ എന്നിവയ്ക്കും ഫലപ്രദമാണ്.[1]
വൈദ്യൻ മടിക്കൈ ഹംസയുടെ ശേഖരത്തിലുള്ളതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.