പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് ഡോ. വിളക്കുടി രാജേന്ദ്രൻ.

ജീവിതരേഖ

തിരുത്തുക

1949 ജൂലൈ 07 ന് കൊല്ലം ജില്ലയിലെ വിളക്കുടിയിൽ ജനിച്ചു. അച്ഛൻ: കെ പി കുഞ്ഞൻപിള്ള. അമ്മ : ജി സുമതിക്കുട്ടിയമ്മ. വിളക്കുടി ഗവൺമെൻറ് LPS, ദേവസ്വം ബോർഡ് UPS എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം, തലവൂർ ദേവി വിലാസം ഹൈസ്കൂൾ കൊട്ടാരക്കര സെൻ്റ് ഗ്രിഗോറിയോസ് കോളേജ്, പന്തളം എൻഎസ്എസ് കോളേജ്, ചങ്ങനാശ്ശേരി സെൻറ് ബെർക്കുമാൻസ് കോളേജ് എന്നിവിടങ്ങളിൽ പഠനം. കേരള സർവകലാശാലയിൽ നിന്നു എം.എ (മലയാളം), ബി.എഡ്, പിഎച്ച്ഡി ബിരുദങ്ങൾ നേടി. കേരളദേശം, കേരളപത്രിക ദിനപത്രങ്ങളിൽ സബ് എഡിറ്ററായും പ്രഭാത് ബുക്ക് ഹൗസിലും, ചതുരംഗം വാരികയിലും അസി. എഡിറ്ററായും, ശാസ്ത്രഗതി മാസികയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ അസി. ഡയറക്ടർ, വിജ്ഞാന കൈരളി മാസികയുടെ പത്രാധിപർ, ഡോ. കെ എം ജോർജ് സ്മാരക ഭാഷാ പഠനഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക കോ-ഓർഡിനേറ്റർ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ മെമ്പർ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ജീവചരിത്രം, സ്ഥലനാമ പഠനം, കഥ, ബാലസാഹിത്യം, വിവർത്തനം, സാഹിത്യവിമർശനം എന്നീ മേഖലകളിലായി 25ലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ് ലഭിച്ചു കേരള സർക്കാരിന്റെ ബുക്ക് മാർക്ക് സൊസൈറ്റിയിൽ നിർവാഹക സമിതി അംഗമായിരുന്നു. വിദ്യാരംഗം മാസികയുടെ പത്രാധിപ സമിതി അംഗം, സ്ഥലനാമ സമിതി സെക്രട്ടറി, പുനലൂർ ബാലൻ സ്മാരക സാഹിത്യ വേദി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

ഭാര്യ: കെ ഓമനഅമ്മ. മക്കൾ: പ്രസീദ, ഉണ്ണികൃഷ്ണൻ.

കൈരളി ചിൽഡ്രൻസ്‌ ബുക്ക്‌ട്രസ്‌റ്റിന്റെ മഹച്ചരിതമാലയിലെ മൂന്നു പുസ്‌തകങ്ങൾ, അടുപ്പവും അകൽച്ചയും (കഥ), കേരള സ്ഥലനാമകോശം (രണ്ടുവാല്യം), ഗ്രാമത്തിലേക്ക്‌ (ബാലസാഹിത്യം), ദ്രാവിഡം (വിവ.) പുനലൂർ ബാലൻ - പൗരുഷത്തിന്റെ ശക്തിഗാഥ, സരോജിനി നായിഡു ( ജീവചരിത്രം), പട്ടം ജി രാമചന്ദ്രൻ നായർ (ജീവചരിത്രം), പ്രൊഫസർ ജി ശങ്കരപ്പിള്ള (ജീവചരിത്രം), ഭാഷാശുദ്ധിയും ഭരണഭാഷയും, അഞ്ചു മുത്തശ്ശിക്കഥകൾ (ബാലസാഹിത്യം), കുട്ടികളുടെ വൈലോപ്പിള്ളി (ബാലസാഹിത്യം), മാഡം ഭിക്കാജി കാമ, വിജയലക്ഷ്മി പണ്ഡിറ്റ്, കമലാദേവി ചതോപാധ്യായ, ഇന്ദിരാഗാന്ധി എന്നിവരുടെ ജീവചരിത്രങ്ങൾ ( മഹച്ചരിതമാല), ആറ്റുകാൽ ദേവീ മാഹാത്മ്യം, പുനലൂർ ബാലന്റെ കാവ്യലോകം, പുനലൂർ ബാലൻ കാവ്യ സംസ്കൃതി, പഴവിള രമേശൻ - അണയാത്ത ജ്വാല ( സമ്പാദനം, പഠനം), പുതുശ്ശേരി രാമചന്ദ്രൻ - കരുത്തിന്റെ മൊഴിത്തോറ്റം (സമ്പാദനം, പഠനം)

ഏറ്റവും മികച്ച പ്രബന്ധ രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ സംസ്‌കാര കേരളം അവാർഡ് (2003), ഫീച്ചർ രചനക്കുള്ള ആകാശവാണി ദേശീയ പുരസ്‌കാരം, എൻ വി കൃഷ്ണവാരിയർ അവാർഡ്, പി കെ പരമേശ്വരൻ നായർ അവാർഡ്, ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള സംസ്ഥാന അവാർഡ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, വായന പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. [അവലംബം ആവശ്യമാണ്] [1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-21. Retrieved 2012-06-21.
"https://ml.wikipedia.org/w/index.php?title=വിളക്കുടി_രാജേന്ദ്രൻ&oldid=4138667" എന്ന താളിൽനിന്ന് ശേഖരിച്ചത്