വിളക്കാട്ടം
ഈ ലേഖനത്തിന്റെ ശൈലി-ഘടന പ്രശ്നങ്ങൾ ശരിയാക്കാൻ തിരുത്തലുകൾ വേണ്ടിവന്നേയ്ക്കും. (2023 നവംബർ) |
ഗോവയിലെ കർഷക സമൂഹങ്ങൾ അവതരിപ്പിച്ചു പോരുന്ന പ്രശസ്തമായ നൃത്തങ്ങളിലൊന്നായ വിളക്ക് നൃത്തം (lamp dance) "ദിവ്യം നാച്ച്" ന്റെ കേരളീയ രൂപമാണ് വിളക്കാട്ടം.
നൃത്തത്തിൽ ഉപയോഗിക്കുന്ന പിച്ചള വിളക്കുകളിൽ (നിലവിളക്ക്)നിന്നാണ് ഈ നൃത്തത്തിന് ഈ പേര് ലഭിച്ചത്.സംഘമായാണ് ഈ നൃത്തം അവതരിപ്പിക്കുന്നത്.അംഗങ്ങളുടെയും ചലനങ്ങളുടെ യോജിപ്പ് പ്രധാനമാണ്.ഈ നൃത്തത്തിൽ ഉപയോഗിച്ചിരിക്കുന്ന വിളക്ക് പരമ്പരാഗത കരകൗശലത്തെ പ്രതിനിധീകരിക്കുന്നു. വിളക്ക് നൃത്തത്തിന്റെ പ്രകടനം വിളക്ക് നൃത്തം ഒരു കൂട്ടമായി അവതരിപ്പിക്കുന്നു. സ്ത്രീകളും പുരുഷന്മാരും ഇത് പരിശീലിക്കുന്നു. നർത്തകർ മെല്ലെ നൃത്തം ചെയ്യുന്ന ചലനത്തിൽ മുഴുകുന്നു, തലയിൽ കത്തുന്ന തിരികൾ (ദിവ്ലി) വെച്ചു വിളക്കുകൾ ബാലൻസ് ചെയ്യുന്നു.വിളക്ക് തലയിൽ ബാലൻസ് ചെയ്യുന്നതിന് കൃത്യമായ ശിക്ഷണം അത്യാവശ്യമാണ്. ബാലൻസിങ്ങിന്
നല്ല നിയന്ത്രണവും സ്വയം അച്ചടക്കവും ആവശ്യമാണ്. അവതാരകർ അവരുടെ പ്രകടനത്തിൽ ഉയർന്ന വൈദഗ്ധ്യം ഉള്ളവരായിരിക്കണം.പരമ്പരാഗത വാദ്യങ്ങളുടേയും പാട്ടുകളുടെ താളവുമായി പൊരുത്തപ്പെടുന്ന അതിമനോഹരമായ കാൽപ്പാടുകൾ കണ്ണഞ്ചിപ്പിക്കുന്നതാണ്.പരമ്പരാഗത പാട്ടുകൾക്ക് പകരം ഭക്തി ഗീതങ്ങളാണ് ഉപയോഗിക്കുന്നത്.
വിളക്ക് നൃത്തത്തിന്റെ വേഷം
നർത്തകർ സാധാരണയായി സാരി പോലുള്ള വസ്ത്രങ്ങൾ ധരിക്കുന്നു. ഗ്രൂപ്പുകളും പ്രകടനങ്ങളും അനുസരിച്ച് സാരി ധരിക്കുന്നതിനുള്ള നിയമം വ്യത്യാസപ്പെടുന്നു. ക്ലാസിക്കൽ, സെമി ക്ലാസിക്കൽ ഡ്രസ്സുകളും
വളകളും കമ്മലും നെക്ലേസുകളും,ചിലങ്ക
പോലുള്ള ആഭരണങ്ങളും സ്ത്രീകൾ ധരിക്കുന്നു.
ക്ഷേത്രങ്ങളോടനുബന്ധിച്ചാണ് പ്രധാനമായും വിളക്കാട്ടം ചെയ്തു പോരുന്നത്. അതുകൊണ്ടു തന്നെ ഋതുമതിയായ സ്ത്രീകൾ വിളക്ക് തൊടുകയോ നൃത്തം ചെയ്യുകയോ ചെയ്യാറില്ല.