വില്ല്യം ബ്രൂം
1932 ൽ ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്ന് പിന്നീട് സ്വതന്ത്ര ഇന്ത്യയിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി പ്രവർത്തിക്കുകയും ചെയ്ത ജസ്റ്റിസ് വില്ല്യം ബ്രൂം ബ്രിട്ടീഷുകാരനായാണ് ജനിച്ചത്. (ജനനം - 18 മാർച്ച് 1910: ലണ്ടൻ, മരണം - 1988:ബംഗളുരു) ലേറ്റ്മർ അപ്പർ സ്കൂൾ, ഹാമർസ്മിത് ആൻഡ് ക്ലോസ് കോളജ്, കേംബ്രിഡ്ജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി
ഔദ്യോഗിക ജീവിതം
തിരുത്തുകവിദ്യാഭ്യാസത്തിന് ശേഷം 10.10.1932ന് ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്നു. അസിസ്റ്റന്റ് മജ്സ്റ്റ്രേറ്റ്, കളക്റ്റർ, ജോയിന്റ് മജിസ്റ്റ്രേറ്റ് എന്നീ പദവികൾ വഹിച്ചു. 16.4.1941 ന് ഡിസ്റ്റ്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് ആയി നിയമിതനായി. 1945 സെപ്റ്റംബർ 13ന് അലഹാബാദ് ഹൈക്കോടതി റജിസ്റ്റ്രാറായി.[1] 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യയിൽ തന്നെ തുടരാൻ തീരുമാനിച്ചു. 1958ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ സഹായത്തോടെ ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം സ്വീകരിച്ചു. 18.2.1959ന് അലഹബാദ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി മാറി. 1972ൽ വിരമിക്കുന്നത് വരെ അഹമ്മദബാദ് ഹൈക്കോടതിയിൽ തന്നെയായിരുന്നു ജോലിചെയ്തിരുന്നത്. ജസ്റ്റിസ് ബ്രൂം വിരമിക്കുന്നതിന് തൊട്ടു മുൻപ് വാദം കേട്ട കേസുകളിലൊന്ന് രാജ് നാരായൺ ഇന്ദിരാ ഗാന്ധിക്കെതിരായി കൊടുത്ത, പിന്നീട് അടിയന്തരാവസ്ഥയിലേക്ക് നയിച്ച തെരഞ്ഞെടുപ്പ് കേസായിരുന്നു. [2]
വ്യക്തിജീവിതം
തിരുത്തുകഇന്ത്യൻ രാഷ്ട്രീയക്കാരനും അഭിഭാഷകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന സർ ഹരിസിങ്ങ് ഗൗറിന്റെ മകൾ സ്വരൂപ് കുമാരി ഗൗറിനെ 1937ൽ വിവാഹം ചെയ്തു. സ്വയം ഒരു നാസ്തികനായിരുന്ന ബ്രൂം തന്റെ മക്കളെ ഹിന്ദുക്കളായാണ് വളർത്തിയത്. ബ്രിട്ടീഷുകാർക്ക് ഇന്ത്യക്കാരോടുണ്ടായുരുന്ന മുൻ വിധികളൊന്നും ബ്രൂമിനെ ബാധിച്ചിരുന്നില്ല. ഉർദു, സംസ്കൃതം, ബംഗാളി,തമിഴ്, മലയാളം എന്നിങ്ങനെ ഒട്ടേറെ ഇന്ത്യൻ ഭാഷകൾ പഠിച്ച അദ്ദേഹം ഇന്ത്യൻ സംസ്കാരത്തിലും പ്രാഗൽഭ്യം നേടി. [3][4]
അവലംബങ്ങൾ
തിരുത്തുക- ↑ http://www.allahabadhighcourt.in/Judges/ex-judges/WBroome.htm
- ↑ https://scroll.in/magazine/860426/the-story-of-the-englishman-who-stayed-back-as-a-judge-in-india-and-what-it-tells-us-about-nehru
- ↑ https://scroll.in/magazine/860426/the-story-of-the-englishman-who-stayed-back-as-a-judge-in-india-and-what-it-tells-us-about-nehru
- ↑ https://lawandotherthings.com/2015/12/william-broome-race-and-nationalism-in/