ഇംഗ്ലീഷുകാരനായ ഒരു സഞ്ചാരിയും പ്രകൃതിശാസ്ത്രജ്ഞനും പുരാതനവസ്തുക്കളോട് പ്രത്യേക താത്പര്യമുള്ളയാളുമായിരുന്നു വില്ല്യം ബുള്ളോക്ക് (William Bullock) (c. 1773 – 7 March 1849)

William Bullock
by Jean-Henri Marlet

ബുള്ളോക്ക്, സഞ്ചരിക്കുന്ന മെഴുകുജോലി ഏറ്റെടുക്കുന്ന സ്ഥാപനത്തിന്റെ ഉടമകളായ വില്ല്യം ബുള്ളോക്കിന്റെയും എലിസബത്തിന്റെയും മകനായിരുന്നു. ബിർമിങ്‌ഹാമിൽ സ്വർണ്ണപ്പണിക്കാരനും ജ്യൂവലറി ഉടമയുമായാണ് അദ്ദേഹം തന്റെ ജോലി തുടങ്ങിയത്. 1795 ആയപ്പോഴേയ്ക്കും ബുള്ളോക്ക്, ലിവർപൂളിൽ 24 ലോർഡ് സ്ട്രീറ്റിൽ മ്യൂസിയം ഓഫ് നാചുറൽ ക്യൂറിയോസിറ്റി സ്ഥാപിച്ചു. ജ്യൂവല്ലറും സ്വർണ്ണപ്പണിക്കാരനും ആയിരിക്കെത്തന്നെ, അദ്ദേഹം, 1801ൽ കലാസൃഷ്ടികളെപ്പറ്റിയും യുദ്ധോപകരണങ്ങളെപ്പറ്റിയും പ്രകൃതിശാസ്ത്രത്തിലെ വിവിധ വസ്തുക്കളെപ്പറ്റിയും മറ്റു സൂക്ഷിപ്പുകളെപ്പറ്റിയും വിവരണാത്മക കാറ്റലോഗ് തയ്യാറാക്കി. ജെയിംസ് കുക്കിന്റെ പര്യവേഷണങ്ങളിൽ പങ്കെടുത്ത ചിലർ കൊണ്ടുവന്നവയായിരുന്നു അദ്ദേഹത്തിന്റെ ശേഖരങ്ങളിൽ പലതും. 1809ൽ ബുള്ളോക്ക് ലണ്ടനിലേയ്ക്ക് താമസം മാറി. തന്റെ 32000 എണ്ണം വരുന്ന ശേഖരം അവിടെ വളരെ വിജയകരമായി പ്രദർശിപ്പിക്കുകയും ചെയ്തു. 1819 ബുള്ളോക്ക്, തന്റെ ശേഖരം ലേലം ചെയ്തുവിൽക്കുകയും ചെയ്തു.

1822ൽ ബുള്ളോക്ക് മെക്സിക്കോയിൽ പോയി. അവിടെനിന്നും അനേകം പ്രദർശനവസ്തുക്കൾ അദ്ദേഹം ശേഖരിച്ചു വീണ്ടും പ്രദർശനം തുടങ്ങി. 1843ൽ ലണ്ടനിലെത്തിയ അദ്ദേഹം അവിടെവച്ച് മരിച്ചു. [1] Archived 2007-09-28 at the Wayback Machine.

ബുള്ളോക്ക് ലിന്നയെൻ, ഹോർട്ടികൾച്ചറൽ, ഭൗമശാസ്ത്ര സൊസൈറ്റികളുടെ ഫെലോ ആയിരുന്നു. പ്രകൃതിചരിത്രത്തെപ്പറ്റി അനേകം ലഘുലേഖകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുറിപ്പുകൾ

തിരുത്തുക
  • Macdonell, Alice (1886). "Bullock, William (fl.1827)" . In Stephen, Leslie (ed.). Dictionary of National Biography. Vol. 7. London: Smith, Elder & Co.
  • Baigent, Elizabeth (2004; online edn, Jan 2009). "Bullock, William (bap. 1773, d. 1849)". Oxford Dictionary of National Biography. Oxford University Press. {{cite book}}: Check date values in: |year= (help)CS1 maint: year (link)
  • Robert D. Aguirre: Informal Empire: Mexico and Central America in Victorian Culture. Minneapolis and London: University of Minnesota Press, 2005.
  • William Bullock: Sketch of a Journey through the Western States of North America, 1827.
  • Michael P. Costeloe: William Bullock and the Mexican Connection. In: Mexican Studies/Estudios Mexicanos, Summer 2006, Vol. 22, No. 2, Pages 275–309. Online-Version Archived 2011-05-19 at the Wayback Machine.
  • Papavero, N. & Ibanez-Bernal, S., 2001 Contributions to a history of Mexican Dipterology. Part I. Entomologists and their works before the Biologia Centrali-Americana. Acta Zoologica Mexicana Nueva Serie 84: 65–173.
"https://ml.wikipedia.org/w/index.php?title=വില്ല്യം_ബുള്ളോക്ക്&oldid=3808536" എന്ന താളിൽനിന്ന് ശേഖരിച്ചത്