വില്ല്യം അറ്റാവേ
വില്ല്യം അലക്സാണ്ടർ അറ്റാവേ (നവംബർ 19, 1911 – ജൂൺ 17, 1986) ഒരു ആഫ്രിക്കൻ-അമേരിക്കൻ സാഹിത്യകാരനായിരുന്നു. അദ്ദേഹം നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പ്രബന്ധകാരൻ, ഗാനരചയിതാവ്, നാടകകൃത്ത്, തിരക്കഥാകൃത്ത്, എന്നിങ്ങനെ വിവിധനിലകളിൽ പ്രശസ്തനായിരുന്നു.
William Attaway | |
---|---|
പ്രമാണം:William Attaway.jpg | |
ജനനം | William Alexander Attaway നവംബർ 19, 1911 Greenville, Mississippi United States |
മരണം | ജൂൺ 17, 1986 Los Angeles, California, United States | (പ്രായം 74)
തൊഴിൽ | Novelist, short story writer, essayist |
Period | 1935–1967 |
Genre | Proletarian literature |
ശ്രദ്ധേയമായ രചന(കൾ) | Blood on the Forge, "Banana Boat Song" |
ജീവിതരേഖ
തിരുത്തുക1911 നവംബർ 19 ന് മിസിസിപ്പിയിലെ ഗ്രീൻവില്ലെയിൽ ഒരു ഡോക്ടറും നാഷണൽ നീഗ്രോ ഇൻഷുറൻസ് അസോസിയേഷൻ സ്ഥാപകനുമായ ഡബ്ലിയൂ. എ. അറ്റാവേയുടെയും ഒരു സ്കൂൾ അദ്ധ്യാപികയായ ഫ്ലോറൻസ് പാരി അറ്റാവേയുടെയും മകനായിട്ടാണ് വില്ല്യം അറ്റാവേ ജനിച്ചത്. വില്ല്യം അറ്റാവേയ്ക്ക് 6 വയസു പ്രായമുള്ളപ്പോൾ കുടുംബം ഇല്ലിനോയിസിലെ ചിക്കാഗോയിലേയ്ക്കു മാറി.
വില്ല്യം അറ്റാവേയുടെ അവസാനകാലത്ത് അദ്ദേഹം കാലിഫോർണിയിലെ ലോസ് ആഞ്ചലസിൽ തിരക്കഥകളും മറ്റും എഴുതി ജീവിച്ചിരുന്നു. 1986 ജൂൺ 17 ന് ഹൃദയസ്തംഭനത്താൽ അന്തരിച്ചു.