വില്ലെം ഐന്തോവൻ (ജീവിതകാലം: 21 മെയ് 1860 - 29 സെപ്റ്റംബർ 1927) ഒരു ഡച്ച് വൈദ്യനും ശരീരശാസ്‌ത്രജ്ഞനുമായിരുന്നു. 1895 ൽ ആദ്യത്തെ പ്രായോഗിക ഇലക്ട്രോകാർഡിയോഗ്രാം (ഇസിജി അല്ലെങ്കിൽ ഇകെജി) കണ്ടുപിടിച്ച അദ്ദേഹം 1924 ൽ ഫിസിയോളജി അഥവാ മെഡിസിനിൽ നോബൽ പുരസ്കാരം നേടി (ഇലക്ട്രോകാർഡിയോഗ്രാമിന്റെ പ്രവർത്തനരീതി കണ്ടെത്തിയതിന്റെ പേരിൽ).[1]

വില്ലെം ഐന്തോവൻ
വില്ലെം ഐന്തോവൻ 1906ൽ
ജനനം(1860-05-21)21 മേയ് 1860
മരണം29 സെപ്റ്റംബർ 1927(1927-09-29) (പ്രായം 67)
ദേശീയതഡച്ച്
കലാലയംയൂണിവേഴ്സിറ്റി ഓഫ് ഉട്രെച്ച്
അറിയപ്പെടുന്നത്
പുരസ്കാരങ്ങൾNobel Prize in Medicine in 1924
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഫിസിയോളജി
സ്ഥാപനങ്ങൾയൂണിവേഴ്സിറ്റി ഓഫ് ലെയ്ഡൻ
An early ECG device

പശ്ചാത്തലം

തിരുത്തുക

ഡച്ച് ഈസ്റ്റ് ഇൻഡീസിലെ (ഇപ്പോൾ ഇന്തോനേഷ്യ) ജാവയിലെ സെമരാങിൽ ലൂയിസ് മാരി മത്തിൽഡെ കരോലിൻ (ഡി വോഗൽ), ജേക്കബ് ഐന്തോവൻ എന്നിവരുടെ മകനായി വില്ലം ഐന്തോവൻ ജനിച്ചു.[2] വില്ലെം ഒരു കുട്ടിയായിരിക്കുമ്പോൾത്തന്നെ വൈദ്യനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചു. 1870-ൽ മക്കളോടൊപ്പം നെതർലാൻഡിലേക്ക് മടങ്ങിയ മാതാവ് ഉത്രെച്റ്റിൽ താമസമാക്കി. അദ്ദേഹത്തിന്റെ പിതാവ് യഹൂദ, ഡച്ച് പാരമ്പര്യമുള്ളയാളും മാതാവ് ഡച്ച്, സ്വിസ് വംശപരമ്പരയിലുള്ളയാളുമായിരുന്നു.[3][4][5] 1885-ൽ ഐന്തോവൻ ഉട്രെച്റ്റ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ പഠനത്തിൽ ബിരുദം നേടി. 1886 ൽ ലെയ്ഡൻ സർവകലാശാലയിൽ പ്രൊഫസറായി നിയമിക്കപ്പെട്ടു. 1902-ൽ റോയൽ നെതർലാന്റ്സ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസിൽ അദ്ദേഹം അംഗമായി.[6]

നെതർലാൻഡിലെ ലെയ്ഡനിൽ വച്ച് അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം 6 ഹാർലെമ്മെർസ്ട്രാറ്റ്വെഗിലുള്ള റിഫോംഡ് ചർച്ചിലെ ശ്മശാനത്തിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ശവകൂടീരം സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്നു.[7]

പ്രവർത്തനങ്ങൾ

തിരുത്തുക

ഐന്തോവന്റെ കാലത്തിനുമുമ്പ്, ഹൃദയമിടിപ്പ് വൈദ്യുത പ്രവാഹങ്ങൾ ഉൽ‌പാദിപ്പിക്കുന്നുവെന്ന് അറിയാമായിരുന്നുവെങ്കിലും അക്കാലത്തെ ഉപകരണങ്ങൾക്ക് ഹൃദയത്തിൽ നേരിട്ട് ഇലക്ട്രോഡുകൾ സ്ഥാപിക്കാതെ ഈ പ്രതിഭാസത്തെ കൃത്യമായി അളക്കാൻ കഴിഞ്ഞിരുന്നില്ല. 1901 ന്റെ പ്രാരംഭം മുതൽ ഐന്തോവൻ ഒരു സ്ട്രിംഗ് ഗാൽവനോമീറ്റർ പ്രോട്ടോടൈപ്പുകളുടെ ഒരു പരമ്പര പൂർത്തിയാക്കിയിരുന്നു. ഈ ഉപകരണം വളരെ ശക്തമായ വൈദ്യുതകാന്തികങ്ങൾക്കിടയിൽക്കൂടി കടന്നുപോകുന്ന വളരെ നേർത്ത ഫിലമെന്റുള്ള ഒരു ചാലക വയറാണ് ഈ ഉപകരണത്തിൽ ഉപയോഗിച്ചത്. ഫിലമെന്റ് വഴി ഒരു വൈദ്യുതി കടന്നുപോകുമ്പോൾ, വൈദ്യുതധാരയാൽ സൃഷ്ടിക്കപ്പെട്ട കാന്തികക്ഷേത്രം തന്ത്രി ചലിക്കാൻ കാരണമാക്കിയിരുന്നു. യഥാർത്ഥ യന്ത്രത്തിന് ശക്തമായ വൈദ്യുതകാന്തങ്ങളെ തണുപ്പിക്കാൻ വെള്ളംആവശ്യമാണെന്നതുപോലതന്നെ ഏകദേശം 270 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഇത് പ്രവർത്തിപ്പിക്കാൻ അഞ്ച് പേർ ആവശ്യമായിരുന്നു. മാംസത്തിന്റെയും അസ്ഥികളുടെയും ഉള്ളിലായിരുന്നിട്ടുകൂടി ഹൃദയത്തിന്റെ വൈദ്യുത പ്രവർത്തനം അനായാസം അളക്കാനുള്ള ഈ ഉപകരണം സാധാരണ ഗാൽവാനോമീറ്ററിന്റെ സംവേദനക്ഷമത വർദ്ധിപ്പിച്ചു.ഈ കണ്ടുപിടുത്തം ട്രാൻസ്റ്റോറാസിക് ഇലക്ട്രോകാർഡിയോഗ്രാഫി അനുവദിച്ചു.

പിന്നീടുള്ള സാങ്കേതിക മുന്നേറ്റങ്ങൾ‌ മികച്ചതും കൂടുതൽ‌ പോർ‌ട്ടബിൾ‌ ആയതുമായ ഇ‌കെ‌ജി ഉപകരണങ്ങൾ‌ കൊണ്ടുവന്നുവെങ്കിലും, ഒരു ഇ‌കെജിയെ വിവരിക്കുന്നതിന്‌ ഉപയോഗിച്ച മിക്ക പദങ്ങളും ഐന്തോവൻ നിന്നുള്ളതാണ്. പി, ക്യു, ആർ, എസ്, ടി എന്നീ അക്ഷരങ്ങളെ വിവിധ വ്യതിചലനങ്ങളിലേക്ക് അദ്ദേഹം നിയോഗിച്ചത് ഇപ്പോഴും ഉപയോഗിക്കപ്പെടുന്നു.

സ്ട്രിംഗ് ഗാൽവനോമീറ്ററിന്റെ വികാസപരിണാമത്തിനുശേഷം, ഐന്തോവൻ നിരവധി ഹൃദയ സംബന്ധമായ തകരാറുകളുടെ ഇലക്ട്രോകാർഡിയോഗ്രാഫിക് സവിശേഷതകൾ വിവരിച്ചു. പിന്നീടുള്ള ജീവിതത്തിൽ, അക്കൌസ്റ്റിക്സ് പഠനത്തിലേക്ക് ശ്രദ്ധ തിരിച്ച ഐന്തോവൻ പ്രത്യേകിച്ച് ഹൃദയ ശബ്ദങ്ങളെക്കുറിച്ച് ഡോ. പി. ബട്ടാർഡിനോടൊപ്പം ഗവേഷണം നടത്തി.

മെഡിക്കൽ ഡയഗ്നോസിസിൽ ഉപയോഗിക്കപ്പെട്ട ഇലക്ട്രോകാർഡിയോഗ്രാഫിയുടെ ആദ്യ പ്രായോഗിക സംവിധാനം കണ്ടുപിടിച്ചതിന്റെ പേരിൽ 1924 ൽ ഫിസിയോളജി അല്ലെങ്കിൽ മെഡിസിനിൽ ഐന്തോവന് നോബൽ സമ്മാനം ലഭിച്ചു.[8]

  1. "Willem Einthoven". IEEE Global History Network. IEEE. Archived from the original on 7 July 2010. Retrieved 10 August 2011. original URL now redirects to https://ethw.org/Willem_Einthoven
  2. Epen, Didericus Gijsbertus van (21 May 2019). "Nederland's patriciaat". Centraal bureau voor genealogie en heraldick. Retrieved 21 May 2019 – via Google Books.
  3. The Walbeek Family from Holland:Information about Louise Marie Mathilde Carolien de Vogel. Familytreemaker.genealogy.com (1927-09-29). Retrieved on 2012-07-25. original URL redirects to https://www.genealogy.com/ftm/w/a/l/Theodorus-J-Walbeek/WEBSITE-0001/UHP-0191.html
  4. I6359: Valcherius BOREL (dates unknown). Rootsweb.ancestry.com. Retrieved on 2012-07-25. original URL redirects to http://sites.rootsweb.com/~chevaud/vevay/d0000/g0000021.html#I3651
  5. Rivera-Ruiz, M; Cajavilca, C; Varon, J (2008). "Einthoven's string galvanometer: the first electrocardiograph". Tex Heart Inst J. 35 (2): 174–178. PMC 2435435. PMID 18612490.
  6. "Willem Einthoven (1860–1927)". Royal Netherlands Academy of Arts and Sciences. Retrieved 21 July 2015.
  7. Van Ditzhuijzen, Jeannette (8 September 2005). Bijna vergeten waren ze, de rustplaatsen van roemruchte voorvaderen. Altvoorde knapt de graven op. Trouw (Dutch newspaper), p. 9 of supplement.
  8. "Willem Einthoven". IEEE Global History Network. IEEE. Archived from the original on 7 July 2010. Retrieved 10 August 2011. original URL now redirects to https://ethw.org/Willem_Einthoven
"https://ml.wikipedia.org/w/index.php?title=വില്ലെം_ഐന്തോവൻ&oldid=3556505" എന്ന താളിൽനിന്ന് ശേഖരിച്ചത്