വിലാസിനി ടീച്ചർ
പ്രശസ്ത സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനുമായ സുകുമാർ അഴീക്കോടിന്റെ പ്രണയിനിയായിരുന്നു വിലാസിനി ടീച്ചർ.[1] അഴീക്കോട് രോഗകുലെനായിരുന്ന വേളയിൽ വിലാസിനി ടീച്ചർ ആശുപത്രിയിലെത്തി അദേഹത്തെ സന്ദർശിക്കുകയുണ്ടായി.[2][3] സുകുമാർ അഴിക്കോട് വിടവാങ്ങി ഒരു വർഷം പൂർത്തിയായപ്പൊൾ അദേഹത്തിനു വേണ്ടി വിലാസിനി ടീച്ചർ ബലിതർപ്പണം നടത്തിയിരുന്നു.[4][5]
ആത്മകഥയിലെ അപകീർത്തികരമായ പരാമർശം
തിരുത്തുകവിലാസിനി ടീച്ചർ സ്വഭാവദൂഷ്യമുള്ള സ്ത്രീയാണെന്നും വിവാഹം കഴിക്കാൻ കൊള്ളില്ലെന്നും ആരോപിച്ച് ആരോ സുകുമാർ അഴീക്കോടിന് ഊമക്കത്ത് അയച്ചിരുന്നുവെന്നും അതുകാരണമാണ് വിലാസിനി ടീച്ചറിനെ വിവാഹം കഴിക്കാതിരുന്നതെന്നും അദ്ദേഹത്തിന്റെ ആത്മകഥയിൽ പരാമർശമുണ്ടെന്നും അത് തനിക്ക് അപകീർത്തികരമാണെന്നും വിലാസിനി ടീച്ചർ അഭിപ്രായപ്പെട്ടിരുന്നു. ഇങ്ങനെയുള്ള ആരോപണങ്ങൾക്ക് മറുപടി പറയാതിരുന്നാൽ അത് ഇവ ശരിയാണെന്ന് സമ്മതിക്കുന്നതിന് തുല്യമാണെന്നും ഇത് താനോ തന്റെ ആയിരക്കണക്കിന് ശിഷ്യരോ ആഗ്രഹിക്കുന്നില്ല എന്നും ടീച്ചർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി[6].
അഴീക്കോട് ടീച്ചർക്കയച്ച പ്രേമലേഖനങ്ങൾ പുറത്തായത്
തിരുത്തുക1999-ൽ വിലാസിനി ടീച്ചർക്ക് അഴീക്കോട് അയച്ച പ്രേമലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഇത് ടീച്ചർ മനഃപൂർവ്വം പുറത്താക്കിയതല്ല എന്നും ഒരു പത്രപ്രവർത്തകൻ ടീച്ചറെ തെറ്റിദ്ധരിപ്പിച്ച് കൈവശത്താക്കുകയായിരുന്നു എന്നും ക്രൈം മാഗസിന്റെ എഡിറ്ററായ നന്ദകുമാർ വെളിപ്പെടുത്തിയിരുന്നു[7]
സുകുമാർ അഴീക്കോടിന്റെ സ്മാരകം സംബന്ധിച്ചുള്ള ഇടപെടലുകൾ
തിരുത്തുകസുകുമാർ അഴീക്കോടിനെ സംസ്കരിച്ച പയ്യാമ്പലം ബീച്ചിൽ മാസങ്ങൾ കഴിഞ്ഞിട്ടും സ്മാരകം പണികഴിപ്പിക്കാത്തതിലും [8] വീട് സ്മാരകമാക്കുന്നതിൽ താമസമുണ്ടാകുന്നതിലും [9]
അവലബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-02-14.
- ↑ http://malayalam.webdunia.com/miscellaneous/romance/articles/1112/18/1111218011_1.htm
- ↑ http://www.mathrubhumi.com/books/article/news/1434/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.kvartha.com/2013/02/vilasini-teacher-conducts-sukumar.html
- ↑ http://www.mangalam.com/print-edition/keralam/32573
- ↑ ആത്മകഥയിൽ അപകീർത്തിപരമായ പരാമർശം: അഴീക്കോടിനെതിരേ വിലാസിനി ടീച്ചർ[പ്രവർത്തിക്കാത്ത കണ്ണി] പ്രസിദ്ധീകരിച്ചത്: 2011 ഓഗസ്റ്റ് 25; ശേഖരിച്ചത്: 2013 ഫെബ്രുവരി 15
- ↑ കെവാർത്ത.കോം[പ്രവർത്തിക്കാത്ത കണ്ണി] 'വിലാസിനി ടീച്ചർ പ്രേമലേഖനങ്ങൾ നൽകിയത് ഇഷ്ടപ്രകാരമല്ല' പ്രസിദ്ധീകരിച്ചത്: 2011 ഡിസംബർ 20; ശേഖരിച്ചത് 2013 ഫെബ്രുവരി 15
- ↑ റിപ്പോർട്ടർഓൺലൈവ്.കോം അഴീക്കോടിനോട് അനാദരവ്: സർക്കാറിന്റേത് അനാസ്ഥയെന്ന് വിലാസിനി ടീച്ചർ; പ്രസിദ്ധീകരിച്ചത്: 2012 ഒക്റ്റോബർ 4; ശേഖരിച്ചത്: 2013 ഫെബ്രുവരി 15
- ↑ ഇമലയാളീ.കോം അഴീക്കോടിന്റെ ആത്മശാന്തിക്കായി വിലാസിനി ടീച്ചറുടെ ബലി പ്രസിദ്ധീകരിച്ചത്: ശേഖരിച്ചത്: 1013 ഫെബ്രുവരി 15