വിലാപയാത്ര

എം.ടി വാസുദേവൻനായർ എഴുതിയ നോവൽ

എം.ടി വാസുദേവൻനായർ എഴുതിയ നോവൽ. എവിടെയോ ആരംഭിച്ച് മറ്റെവിടെയോ അവസാനിക്കുന്ന ജീവിതയാത്രയെ സമഗ്രമായി അപഗ്രഥിക്കുന്ന നോവലാണിത്. അച്ഛന്റെ ശവദാഹത്തിന് നാട്ടിലെത്തുന്ന നാല് മക്കളുടെ ചിന്തയാണ് നോവൽ വികസിക്കുന്നത്.രാജൻ, അപ്പു, കുട്ടേട്ടൻ, ഉണ്ണി എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്ക് പോലും നാട്ടിൽ നിക്കാൻ നാല് മക്കൾക്കും സാധിക്കില്ലായിരുന്നു. അച്ഛന്റെ വിലാപയാത്രയിൽ ഒരു നാടകത്തിലെന്ന പോലെയാണ് മക്കൾ അഭിനയിച്ചത്. അച്ഛനോട് കാര്യമായ ആത്മബന്ധം ആ മക്കൾക്കില്ലായിരുന്നു.നാലു മക്കളിൽ ഇളയവനായ ഉണ്ണി എന്ന ഉണ്ണിമാധവൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായിരുന്നു. അവന്റെ കാഴ്ച്ചപാടുകൾ വ്യത്യസ്തമാണ്. അയാൾക്കായിരുന്നു ഈ ചടങ്ങുകളിൽ നിന്ന് എത്രയും പെട്ടെന്ന് പുറത്ത് കടക്കാൻ ഏറെ വ്യഗ്രത. ഇഷ്ടമില്ലാതെ ആരെയോ ബോധിപ്പിക്കാനെന്നവണ്ണമാണ് അവർ നാലു പേരും ഈ ചടങ്ങുകളിലൂടെയെല്ലാം കടന്ന് പോകുന്നത്. ജീവിതം തന്നെയൊരു വിലാപയാത്രയല്ലേ എന്നു സന്ദേഹിക്കുകയാണ് ഈ കഥയിലെ നാലു കഥാപാത്രങ്ങളും.

"https://ml.wikipedia.org/w/index.php?title=വിലാപയാത്ര&oldid=3267337" എന്ന താളിൽനിന്ന് ശേഖരിച്ചത്